പദ്മാവതി മനയമ്മ
ഹരിപ്പാട്: കൊച്ചുമഠം തറവാട്ടില്‍ സുബ്രഹ്മണ്യന്‍ മൂസതിന്റെ ഭാര്യ പദ്മാവതി മനയമ്മ (81) അന്തരിച്ചു. മക്കള്‍: ലീലാമണി, ചിത്രകുമാര്‍ (വിദ്യാഭ്യാസ വകുപ്പ്, ആലപ്പുഴ), ശങ്കരന്‍ മൂസത് (ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ്, തൃശ്ശൂര്‍), ഹരികുമാര്‍ (സഹകരണ വകുപ്പ്, കരുനാഗപ്പള്ളി), കൃഷ്ണകുമാര്‍ (വാട്ടര്‍ അതോറിറ്റി, ഹരിപ്പാട്), ഓമനകുമാരി, മല്ലികദേവി, സൗഭാഗ്യം (എല്‍.ഐ.സി. കുന്നംകുളം). മരുമക്കള്‍: ശങ്കരന്‍ മൂസത്, ദാമോദരന്‍ മൂസത്, ശ്രീധരന്‍ മൂസത്, അച്യുതത്ത് ദാമോദരന്‍ മൂസത്. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് ഹരിപ്പാട് ഇല്ലം വളപ്പില്‍.
കെ.ഗോപാലപ്പണിക്കര്‍
നെയ്യാര്‍ഡാം: മരക്കുന്നം മഹേഷ് ഭവനില്‍ കെ.ഗോപാലപ്പണിക്കര്‍ (82) അന്തരിച്ചു. ഭാര്യ: പരേതയായ സുമതിയമ്മ. മക്കള്‍: രഘുനാഥന്‍, രാധാകൃഷ്ണന്‍, സുജാത. മരുമക്കള്‍: ചന്ദ്രിക, കുശലകുമാരി, സോമന്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.
രാജമ്മ
പൗഡിക്കോണം: ആവുക്കുളം ചട്ടമ്പിസ്വാമി നഗര്‍ കുഴിവിള വീട്ടില്‍ പരേതനായ മാധവന്റെ ഭാര്യ രാജമ്മ (87) അന്തരിച്ചു. മക്കള്‍: ശശിധരന്‍ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, സോയില്‍ കണ്‍സര്‍വേഷന്‍), സുകുമാരി (ആരോഗ്യവകുപ്പ്), ശ്രീകുമാര്‍ (റിട്ട. പോലീസ് വകുപ്പ്), സദാശിവന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി), ശ്രീനിവാസന്‍ (ഗവ. പ്രസ്, മണ്ണന്തല), സരസ്വതി, സുഭാഷ്ചന്ദ്രന്‍ (വി.എസ്.എസ്.സി). മരുമക്കള്‍: ശ്രീലത (റിട്ട. വൈസ് പ്രിന്‍സിപ്പല്‍, കോഴിക്കോട് സെന്‍ട്രല്‍ സ്‌കൂള്‍), പരേതനായ ഭാസ്‌കരന്‍, സുഭാഷിണി, ഗിരിജകുമാരി (റിട്ട. സീനിയര്‍ സൂപ്രണ്ട്, പോലീസ് വകുപ്പ്), വി.എസ്.കസ്തൂരി (പോലീസ് വകുപ്പ്),സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.
ശ്രീധരന്‍നായര്‍
പൊന്നുമംഗലം: നടുവത്ത് തുണ്ടുവിള പുത്തന്‍വീട്ടില്‍ ശ്രീധരന്‍നായര്‍ (82) അന്തരിച്ചു. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
എസ്.ശാന്തിനിദേവി
വെങ്ങാനൂര്‍: പനങ്ങോട് മണ്ണാമ്മൂല വീട്ടില്‍ കെ.കൃഷ്ണപിള്ളയുടെ ഭാര്യ എസ്.ശാന്തിനിദേവി (58) അന്തരിച്ചു. സഞ്ചയനം 17ന് രാവിലെ 8ന്.
ചെല്ലപ്പന്‍ചെട്ടിയാര്‍
ചിറയിന്‍കീഴ്: അഴൂര്‍ ഗണപതിയാംകോവില്‍ വട്ടവിള വീട്ടില്‍ ബി.ചെല്ലപ്പന്‍ ചെട്ടിയാര്‍ (92) അന്തരിച്ചു. ഭാര്യ: പരേതയായ മീനാക്ഷി. മക്കള്‍: സുകുമാരന്‍ ചെട്ടിയാര്‍, സുലോചന, മോഹനന്‍, നളിനകുമാര്‍, ഗീതാലക്ഷ്മി, ഗിരിജകുമാരി, ശശികുമാര്‍, ജയലക്ഷ്മി. മരുമക്കള്‍: രാജമ്മ, നടരാജന്‍, അംബിക, ജ്യോതി, രാജന്‍, ശശികുമാര്‍, ബിന്ദു, രഘുനാഥ്.
കെ. കമലമ്മ
തിരുവനന്തപുരം: അമ്പലംമുക്ക് എന്‍.സി.സി. റോഡ് ശാന്തിലെയിന്‍ ഭാസ്‌കമലില്‍ പരേതനായ ടി.എന്‍. ഭാസ്‌കരന്‍നായരുടെ ഭാര്യ കെ. കമലമ്മ (86) അന്തരിച്ചു. മക്കള്‍: കെ. ജയലക്ഷ്മി അമ്മ, പരേതനായ ബി. വിജയന്‍നായര്‍, കെ. ജയശ്രീദേവി, ബി. ജയകുമാര്‍ (ലോ ഓഫീസര്‍, ഹെല്‍ത്ത് ഡയറക്ടറേറ്റ്). മരുമക്കള്‍: പരേതനായ കരമന ജനാര്‍ദ്ദനന്‍ നായര്‍, ആര്‍. രാമചന്ദ്രന്‍നായര്‍, ശ്രീകുമാരി അമ്മ, എല്‍.പി. ജയലക്ഷ്മി.
നെല്‍സണ്‍
പുളിയറക്കോണം: കാപ്പിവിള സതീഷ് ഭവനില്‍ നെല്‍സണ്‍ (65- റിട്ട. എകൈ്‌സസ് ജീവനക്കാരന്‍) അന്തരിച്ചു. ഭാര്യ: ലില്ലി. മക്കള്‍: ജോസ്പ്രകാശ്, സാംജോസ്, സതീഷ്‌ജോസ്. മരുമക്കള്‍: ഷിജ, മഞ്ജു, നിഷ. പ്രാര്‍ഥന ഞായറാഴ്ച മൂന്നിന്.
കെ.പി. മാധവന്‍നായര്‍
നെയ്യാറ്റിന്‍കര: പൂഴിക്കുന്ന് പീലിയാംകോണം റാംനിവാസില്‍ കെ.പി. മാധവന്‍നായര്‍ (78) അന്തരിച്ചു. ഭാര്യ: കെ. തങ്കമ്മ. സഞ്ചയനം ഞായറാഴ്ച 9ന്.
മണിയന്‍ ആചാരി
കല്ലറ: തച്ചോണം സിന്ധുഭവനില്‍ മണിയന്‍ ആചാരി (65) അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കള്‍: മല്ലിക, സിന്ധു. സഞ്ചയനം ഞായറാഴ്ച 8ന്.
സി.പി. ഫ്രാന്‍സിസ്
തിരുവനന്തപുരം: കുന്നുകുഴി (വടയക്കാട്) ചെമ്മണ്ണില്‍ വീട്ടില്‍ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.പി. ഫ്രാന്‍സിസ് (75) അന്തരിച്ചു. ഭാര്യ: പരേതയായ ക്ലാരമ്മ ഫ്രാന്‍സിസ്. മക്കള്‍: സി.എഫ്. ജോസ്, നിര്‍മല ഫ്രാന്‍സിസ് (സ്‌പെയിസ് സെന്റര്‍ എംപ്ലോയീസ് സഹ. സംഘം), ഷീബാ ഫ്രാന്‍സിസ് (മാനേജര്‍, തിരുവനന്തപുരം അര്‍ബന്‍ സഹകരണ ബാങ്ക്). മരുമക്കള്‍: ആനി ജോസ് (തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്ക്), മാത്യു ജോസ് കെ (റിട്ട. അഡീഷണല്‍ സെക്രട്ടറി), വര്‍ക്കി എം.എം (അസി. എക്‌സി. എന്‍ജിനീയര്‍, തദ്ദേശസ്വയംഭരണവകുപ്പ്). ശവസംസ്‌കാരചടങ്ങ് ബുധനാഴ്ച 2.30ന് വസതിയില്‍ ആരംഭിച്ച് നാലാഞ്ചിറ ലൂര്‍ദ് ഫെറോന ചര്‍ച്ച് സെമിത്തേരിയില്‍.
ഡോ. അനന്തലക്ഷ്മി
തിരുവനന്തപുരം: തമ്പാനൂര്‍ മണ്ണുവിള വീട്ടില്‍ പരേതനായ ഡോ. അനന്തന്‍പിള്ളയുടെ മകള്‍ ഡോ. അനന്തലക്ഷ്മി (85) കാഞ്ഞിരംപാറ, എച്ച്.ആര്‍.എ-14 'ഹരിതഗിരി'യില്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ഗൈനക്കോളജി വിഭാഗം റിട്ട. പ്രൊഫസറാണ്. സഞ്ചയനം തിങ്കളാഴ്ച 9ന്.
ജയകുമാര്‍
ആറ്റിങ്ങല്‍: പൊയ്കയില്‍ മീനുഭവനില്‍ ജയകുമാര്‍ (41) അന്തരിച്ചു. ഭാര്യ: സന്ധ്യ. മക്കള്‍: മീനു, വിഷ്ണു. സഞ്ചയനം ഏപ്രില്‍ 11ന് രാവിലെ 8ന്.
എല്‍. രാധമ്മ
തിരുവനന്തപുരം: മുട്ടട സന്തോഷ്‌നഗര്‍ 15-ല്‍ പരേതനായ ശങ്കരന്‍ നായരുടെ ഭാര്യ നെയ്യാറ്റിന്‍കര തലയല്‍ കുന്നത്തു കുടുംബാംഗം എല്‍. രാധമ്മ (75) അന്തരിച്ചു. മകള്‍: എസ്.ആര്‍. ലക്ഷ്മി. മരുമകന്‍: എച്ച്. ദിലീപ്കുമാര്‍ (ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, എറണാകുളം). ശവസംസ്‌കാരം ബുധനാഴ്ച 11ന് തൈക്കാട് ശാന്തികവാടത്തില്‍.
ഷാജി ഉണ്ണിത്താന്‍
കിളിമാനൂര്‍: പാങ്ങോട് ചിത്രാലയത്തില്‍ ഷാജി ഉണ്ണിത്താന്‍ (48) അന്തരിച്ചു. ഭാര്യ: രമ. മക്കള്‍: ഐശ്വര്യ, അഭിജിത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.
വാമദേവന്‍
കല്ലമ്പലം: കല്ലമ്പലം കാവുവിള വീട്ടില്‍ വാമദേവന്‍ (73) അന്തരിച്ചു. ഭാര്യ: വി. ശാന്ത. മക്കള്‍: അശോക്കുമാര്‍, ആശാ സുരേഷ്. മരുമക്കള്‍: നിത്യ അശോക്, സുരേഷ്‌കുമാര്‍. സഞ്ചയനം ഏപ്രില്‍ 22ന് രാവിലെ 8ന്.
വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചു
പൂവാര്‍: വിഷം ഉള്ളില്‍ച്ചെന്ന് കരിംകുളം നമ്പ്യാതി പയറ്റുവിള വീട്ടില്‍ ജോസഫ് (54) മരിച്ചു. തിങ്കളാഴ്ച രാത്രിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായതിനെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ച് മരിച്ചു. മകന്‍: നിശാന്ത്.
തീവണ്ടിതട്ടി മരിച്ചനിലയില്‍
നാഗര്‍കോവില്‍: നാഗര്‍കോവില്‍ വടശ്ശേരി ചെട്ടിത്തെരുവ് സ്വദേശി നാഗരാജനെ (52) കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലെ തീവണ്ടിപ്പാളത്തില്‍ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക്‌റൂമിലെ കരാര്‍ ജീവനക്കാരനാണ്.
എസ്. ശങ്കരന്‍
വാഴമുട്ടം: വാഴമുട്ടം സജീതാനിവാസില്‍ എസ്. ശങ്കരന്‍ (77) അന്തരിച്ചു. പനത്തുറ കയര്‍വ്യവസായ സഹകരണസംഘം മുന്‍ സെക്രട്ടറി, കുന്നുംപാറ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ബേബി. മക്കള്‍: സജിത, സജിലാല്‍. മരുമക്കള്‍: കെ.ശിശുപാലന്‍ (ബി.എസ്.എന്‍.എല്‍.), ശോഭ. സഞ്ചയനം തിങ്കളാഴ്ച 9ന്.
ബൈക്കിടിച്ച് പരിക്കേറ്റ റിട്ട. അധ്യാപകന്‍ മരിച്ചു
ആര്യനാട്: വീട്ടിനു മുന്‍വശത്തുനിന്ന് റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ മരിച്ചു. ചാങ്ങ ചെറുകുളം നിസിയില്‍ ദാനം (68) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ദാനത്തെ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
ഭാര്യ: പരേതയായ സരോജിനി. മക്കള്‍: അജി, രമ.
ശാരദ
ആറ്റിങ്ങല്‍: കിഴുവിലം പറയത്തുകോണം ലക്ഷംവീട്ടില്‍ ശാരദ (85) അന്തരിച്ചു. മക്കള്‍: ശശിധരന്‍, മോഹനന്‍, വിജയന്‍, സുദേവന്‍, സുരേന്ദ്രന്‍, ഷീല, ഷീജ. സഞ്ചയനം തിങ്കളാഴ്ച 9.30ന്.
കൃഷ്ണന്‍കുട്ടി
കള്ളിക്കാട്: ആടുവള്ളി ഉഷാഭവനില്‍ കൃഷ്ണന്‍കുട്ടി (56) അന്തരിച്ചു. ഭാര്യ: ഉഷ. മക്കള്‍: ധന്യാകൃഷ്ണ, ധനീഷ്‌കൃഷ്ണ. മരുമകന്‍: രതീഷ്ബാബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.
കൃഷ്ണപിള്ള
തിരുവനന്തപുരം: കോളിയൂര്‍ മുട്ടയ്ക്കാട് സി.കെ. സദനത്തില്‍ കൃഷ്ണപിള്ള (72) അന്തരിച്ചു. ഭാര്യ: ചന്ദ്രികാദേവി. സഞ്ചയനം ഞായറാഴ്ച 8.30ന്.
വിജയകുമാര്‍ കെ.
തിരുവനന്തപുരം: കൊഞ്ചിറവിള മണക്കാട് വിളാകത്ത് വീട്ടില്‍ വിജയകുമാര്‍ കെ. (പാപ്പന്‍-49) അന്തരിച്ചു. ഭാര്യ: ബിന്ദു എസ്. മകള്‍: ആര്യ ബി. (വിമന്‍സ് കോളേജ് വിദ്യാര്‍ഥിനി). സഞ്ചയനം ഞായറാഴ്ച 8 ന്.
തങ്കമ്മ
ബാലരാമപുരം: താന്നിവിള വടക്കേത്തട്ട് പുത്തന്‍വീട്ടില്‍ പരേതനായ മാധവപ്പണിക്കരുടെ ഭാര്യ തങ്കമ്മ (85) അന്തരിച്ചു. മക്കള്‍: പരേതനായ ശശിധരന്‍, വിശ്വംഭരന്‍, ചന്ദ്രിക, തുളസി, പ്രസന്നകുമാരി. മരുമക്കള്‍: ചന്ദ്രിക, ഉഷ, പരേതനായ ശ്രീധരന്‍, സുരേന്ദ്രന്‍, ശിവരാജന്‍. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
പി. പദ്മകുമാരി
പാച്ചല്ലൂര്‍: പനത്തുറ വേലിത്തല പല്പുനഗറില്‍ എന്‍. മണിയന്റെ ഭാര്യ പി. പദ്മകുമാരി (49) അന്തരിച്ചു. മക്കള്‍: ശ്യാംലാല്‍, ശാലിനി. മരുമകന്‍: സജീവ്. ശവസംസ്‌കാരം ബുധനാഴ്ച 9.30ന്. സഞ്ചയനം ഞായറാഴ്ച 8ന്.
ശിവശങ്കരന്‍ ഉണ്ണിത്താന്‍
കരുവാറ്റ: കരുണാട്ടില്‍ ശിവശങ്കരന്‍ ഉണ്ണിത്താന്‍ (82) ബാംഗ്ലൂരില്‍ അന്തരിച്ചു. അടൂര്‍ പുന്തലവീട്ടില്‍ തറയില്‍ കുടുംബാംഗമാണ്. ഭാര്യ: അണക്ലാട്ട് ശാന്താഉണ്ണിത്താന്‍. മക്കള്‍: ശശികല (മുംബൈ), മുരളി (ബാംഗ്ലൂര്‍). മരുമക്കള്‍: അമര്‍നാഥ്, സ്മിത.
കൃഷ്ണന്‍ നാരായണന്‍
പാറ്റൂര്‍: ഇ.എം.എസ്. നഗര്‍ ഫ്‌ളാറ്റ് നമ്പര്‍ 625, ബ്ലോക്ക് നമ്പര്‍ 7-ല്‍ കൃഷ്ണന്‍ നാരായണന്‍ (64) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: മഞ്ജു, സഞ്ജു, ശാലു. മരുമക്കള്‍: ദിലീപ്, ആരിഫ്. ശവസംസ്‌കാരം ബുധനാഴ്ച 11ന് തൈയ്ക്കാട് ശാന്തികവാടത്തില്‍.
പദ്മാവതിയമ്മ
അമരവിള: കിടങ്ങുവിള നുളക്കോണം വടക്കിന്‍കര വൈഷ്ണവിഭവനില്‍ പരേതനായ മാധവന്‍പിള്ളയുടെ ഭാര്യ പദ്മാവതിയമ്മ (76) അന്തരിച്ചു. മക്കള്‍: കുമാരിരാജം, ജലജകുമാരി, രാജശേഖരന്‍നായര്‍ (വിമുക്തഭടന്‍). മരുമക്കള്‍: രാജശേഖരന്‍നായര്‍, സുന്ദരേശന്‍നായര്‍, പ്രേമ. സഞ്ചയനം വെള്ളിയാഴ്ച ഒന്‍പതിന്.
ഉമാമഹേശ്വരന്‍നായര്‍
അമരവിള: നടൂര്‍ക്കൊല്ല പെരുന്തൂര്‍ രാഖിനിവാസില്‍ ഉമാമഹേശ്വരന്‍നായര്‍ (69) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: രമാദേവി. മകള്‍: ആര്‍. യു. രാഖി. സഞ്ചയനം ഞായറാഴ്ച ഒന്‍പതിന്.
സദാശിവന്‍ നായര്‍
വെഞ്ഞാറമൂട്: കന്യാകുളങ്ങര പെരുംകൂര്‍ കാണവിളവീട്ടില്‍ സദാശിവന്‍ നായര്‍ (76) അന്തരിച്ചു. ഭാര്യ: രാധമ്മ. മക്കള്‍: ഗോപകുമാര്‍, നന്ദകുമാര്‍, നന്ദിനി. മരുമക്കള്‍: കെ. പ്രമീള, സൗമ്യ യു. നായര്‍, പി. ശിവകുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.
അപ്പുക്കുട്ടന്‍പിള്ള
കഴക്കൂട്ടം: മേനംകുളംകൊല്ലംവിളാകം വീട്ടില്‍ അപ്പുക്കുട്ടന്‍പിള്ള (97) അന്തരിച്ചു. മക്കള്‍: ശ്രീധരന്‍നായര്‍, മോഹന്‍കുമാര്‍, അജയകുമാര്‍, ലളിത, ശ്യാമള, ചന്ദ്രിക, പ്രമീള, സുനിജ. മരുമക്കള്‍: ഗോപാലപിള്ള, പരേതനായ രാമചന്ദ്രന്‍ നായര്‍, ഗോപിപിള്ള, സുധാകരന്‍ നായര്‍, ലക്ഷ്മണന്‍ നായര്‍, മന്ദാകിനി, പരേതരായ ഷീല, ഗായത്രി. സഞ്ചയനംഞായറാഴ്ച 9ന്.
റോഡരികില്‍ മരിച്ചനിലയില്‍
ബാലരാമപുരം: പള്ളിച്ചല്‍ തെങ്ങുവിള വീട്ടില്‍ ശൈലേശ്വരനാഥിനെ (62) ബാലരാമപുരം വ്യാപാരഭവന് സമീപം റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടത്. കെ.എസ്.ആര്‍.ടി.സി.യിലെ റിട്ടയേര്‍ഡ് ജീവനക്കാരനാണ്. ഭാര്യ: ശ്യാമളകുമാരി. മക്കള്‍: അനീഷ്, അനൂജ്, ദീപിക.
ജയപ്രകാശന്‍
തിരുവനന്തപുരം: പട്ടം മരപ്പാലം ലക്ഷ്മിയില്‍ ജയപ്രകാശന്‍ എ. (63-റിട്ട. കെ.എസ്.ആര്‍.ടി.സി.) അന്തരിച്ചു. ഭാര്യ: സരള. മക്കള്‍: ദീപു എ.ജെ, ലക്ഷ്മി സി.എസ്. മരുമക്കള്‍: ശ്രീഭ, മനോജ്. ശവസംസ്‌കാരം ബുധനാഴ്ച 10.30ന് തൈക്കാട് ശാന്തികവാടത്തില്‍.