കെ.എന്‍.രാജമ്മ
തിരുവനന്തപുരം: വഞ്ചിയൂര്‍ പാറക്കല്‍ മുക്കില്‍ കൃഷ്ണമന്ദിരത്തില്‍ പരേതനായ എന്‍. പുരുഷോത്തമന്റെ ഭാര്യ കെ.എന്‍.രാജമ്മ (85) അന്തരിച്ചു. സ്റ്റാച്യു ഉഷാ ബേക്കറി ഉടമയാണ്. മക്കള്‍: രാധ, നിര്‍മല, ഓമന, രാധാകൃഷ്ണന്‍, ഉഷ, ഇന്ദിര, ലീന (ലീന ബേക്കറി, സ്റ്റാച്യു), ഗോപീകൃഷ്ണന്‍. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് തൈയ്ക്കാട് ശാന്തികവാടത്തില്‍.
ലൂര്‍ദ്ദ്
തിരുവനന്തപുരം: കൊച്ചുവേളി ഫ്രീഡഭവനില്‍ പരേതനായ ആല്‍ബര്‍ട്ടിന്റെ ഭാര്യ ലൂര്‍ദ്ദ് (67) അന്തരിച്ചു. മക്കള്‍: ജോയി (ടൈറ്റാനിയം), മെറ്റിള്‍ഡ (ഇറ്റലി), ഇമള്‍ഡ, ജോണ്‍സണ്‍, ഫ്രീഡ. മരുമക്കള്‍: മോളി, ടോണി, എഡിസണ്‍, വിജി, ബോബന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് കൊച്ചുവേളി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍.
ഡി. ശോഭന
മുടപുരം: മുടപുരം എന്‍.ഇ.എസ്. ബ്ലോക്ക് ജങ്ഷന്‍ അംബികഭവനില്‍ എ.പങ്കജാക്ഷന്റെ (തെങ്ങുവിള ഭഗവതിക്ഷേത്രം ശാന്തി) ഭാര്യ ഡി. ശോഭന (65) അന്തരിച്ചു. മക്കള്‍: ശ്രീകുമാരി, അംബിക, സിനി. മരുമക്കള്‍: പ്രശോഭന്‍ (ദുബായ്), സന്തോഷ്, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.
സി.സുകുമാരന്‍
തിരുവനന്തപുരം: പൂങ്കുളം തെക്കേ ചരുവിളവീട്ടില്‍ സി.സുകുമാരന്‍ (75) അന്തരിച്ചു. ഭാര്യ: കൃഷ്ണമ്മ. മക്കള്‍: എസ്.കെ.ബിനു, എസ്.കെ.ബിജു, എസ്.കെ.സുമ. മരുമക്കള്‍: സന്ധ്യ, സിമി, കൃഷ്ണന്‍കുട്ടി (മുരുകന്‍).
കൃഷ്ണപ്പണിക്കര്‍
കാട്ടാക്കട: അമ്പലത്തിന്‍കാല ആലംകോട് കരിമ്പുവിളാകത്ത് മേലെ പുത്തന്‍വീട്ടില്‍ കൃഷ്ണപ്പണിക്കര്‍(85) അന്തരിച്ചു. ഭാര്യ: പരേതയായ കൗസല്യ. മക്കള്‍: ബേബി, സുരേന്ദ്രന്‍, ഉഷ, പരേതയായ സരോജം. മരുമക്കള്‍: ഗോപി, ചന്ദ്രിക, ശിവാനന്ദന്‍, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.
കെ.ഭാരതി അമ്മ
തിരുവനന്തപുരം: കാര്യവട്ടം, വിയ്യാറ്റ്‌കോണം, പരേതനായ പരമേശ്വരന്‍പിള്ളയുടെ ഭാര്യ കെ.ഭാരതി അമ്മ (93) അന്തരിച്ചു. മക്കള്‍: സാവിത്രിഅമ്മ, ദാമോദരന്‍നായര്‍, രവീന്ദ്രന്‍നായര്‍, അംബിക, രാജലക്ഷ്മിഅമ്മ, സരോജിനിഅമ്മ, സുരേഷ്‌കുമാര്‍. മരുമക്കള്‍: പുരുഷോത്തമന്‍പിള്ള, ശ്യാമളാദേവി, രാമലക്ഷ്മിഅമ്മ, ശങ്കരന്‍നായര്‍, ശശിധരന്‍നായര്‍, വിജയന്‍നായര്‍, ഷീലാ എസ്.വി. ശവസംസ്‌കാരം തിങ്കളാഴ്ച 11ന്.
ആര്‍.എസ്. നായര്‍
പള്ളിപ്പുറം: പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രത്തിന് സമീപം ചൈതന്യയില്‍ ആര്‍.എസ്.നായര്‍ (രാജന്‍-72, റിട്ട. മര്‍ച്ചന്റ്‌നേവി) അന്തരിച്ചു. ഭാര്യ: ലീലാകുമാരി. മക്കള്‍: സിന്ധു എസ്. നായര്‍, സന്ധ്യ എസ്. നായര്‍, സ്മിത എസ്.നായര്‍. മരുമക്കള്‍: മനോജ്, വിഷ്ണു, വിനോദ്. സഞ്ചയനം ഞായറാഴ്ച 9ന്.
സോമശേഖരന്‍നായര്‍
വിതുര: താഴെ മാങ്കാട് ഹരിതഭവനില്‍ സോമശേഖരന്‍നായര്‍ (73) അന്തരിച്ചു. ഭാര്യ: സത്യഭാമ. മക്കള്‍: രാജേന്ദ്രന്‍നായര്‍. ഗീതാകുമാരി (തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗം), ലതാകുമാരി. മരുമക്കള്‍: ബിന്ദുലേഖ, സുരേന്ദ്രന്‍നായര്‍, അനില്‍കുമാര്‍. സഞ്ചയനം 9ന്.
വിഷം ഉള്ളില്‍ ചെന്ന് മരിച്ചു
തിരുവല്ലം: വിഷം ഉള്ളില്‍ ചെന്ന് മുട്ടയ്ക്കാട് കോളിയൂരില്‍ ജലജാലയത്തില്‍ മധു (45) മരിച്ചു.
ശനിയാഴ്ച രാത്രി 12 മണിക്ക് വീടിന്റെ പിന്നില്‍ അവശനിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 1.30ന് മരണമടഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിരുവല്ലം പോലീസ് കേസ്സെടുത്തു. ഭാര്യ: സുധ. രണ്ട് മക്കള്‍.
ബി. ശശികല
തിരുവനന്തപുരം: ജഗതി വുഡ്‌ലാന്‍ഡ് അപ്പാര്‍ട്ട്‌മെന്റില്‍ കെ.ജി.രാമചന്ദ്രന്‍നായരുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മെയിന്‍ ബ്രാഞ്ച് തിരുവനന്തപുരം)ഭാര്യ ബി.ശശികല (55) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പട്ടം ബ്രാഞ്ചിലെ ജീവനക്കാരിയാണ്. മക്കള്‍: ശാരിക ആര്‍.നായര്‍ (ഐ.ബി.എം, ബാംഗ്ലൂര്‍), ഗായത്രി ആര്‍.നായര്‍ (പൈലറ്റ് ഓഫീസര്‍. ഐ.എ.എഫ്.). ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1 ന് കടയ്ക്കല്‍ പാവല്ല കുടുംബവീട്ടില്‍.
ബി.ഹരികുമാര്‍
തിരുവനന്തപുരം: കാഞ്ഞിരംപാറ പൂരം വീട്ടില്‍ ബി.ഹരികുമാര്‍ (59) അന്തരിച്ചു. തെന്മല ഗീതാഭവന്‍ കുടുംബാംഗമാണ്. ഭാര്യ: എന്‍.എസ്. സിസിലി (റിട്ട. എ.ഇ. ഇറിഗേഷന്‍). മക്കള്‍: ദീപുകുമാര്‍ എച്ച്, ദിവ്യാറാണി എച്ച്. മരുമകള്‍: മായ സി.എം. ശവസംസ്‌കാരം തിങ്കളാഴ്ച 11.30ന് ശാന്തികവാടത്തില്‍.
ദാമോരന്‍ നാടാര്‍
കോവളം: വെണ്ണിയൂര്‍ നെല്ലിവിള, താന്നിവിള വീട്ടില്‍ ദാമോദരന്‍നാടാര്‍ (90) അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കള്‍: വത്സല, സുരേന്ദ്രന്‍ (മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്ത്), രാജേന്ദ്രന്‍, വിജയന്‍ (സി.പി.ഡബ്ല്യു.ഡി.), വസന്ത (എല്‍.എം.എസ്. എല്‍.പി.എസ്, ഉച്ചക്കട), മോഹനന്‍ (സാമൂഹ്യക്ഷേമവകുപ്പ്), വനജ, സുരേഷ് (കെ.എസ്.ഇ.ബി. വിഴിഞ്ഞം), സുനിത. മരുമക്കള്‍: പുരുഷോത്തമന്‍ (മുന്‍ വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്തംഗം), വത്സല, ഉദയഗീത, സത്യനേശന്‍ (റിട്ട. കെല്‍ട്രോണ്‍), സുജ, സഹായദാസ് (സബ് ട്രഷറി, നെയ്യാറ്റിന്‍കര), മിനി, മോഹന്‍രാജ് (കേരള പോലീസ്). മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 8ന്.
പി. കൃഷ്ണനാശാരി
കോവളം: വെങ്ങാനൂര്‍ പനങ്ങോട് മുട്ടയ്ക്കാട്, ചാലച്ചല്‍വിളാകത്ത് ഗീതാമന്ദിരത്തില്‍ പി.കൃഷ്ണനാശാരി (85) അന്തരിച്ചു. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 9ന്.
മര്‍ദനമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
വിതുര: മരുമകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിതുര മണലി തച്ചരുകാല, കിഴക്കുംകര വീട്ടില്‍ ബാലന്‍കാണി (60) ഞായറാഴ്ച മരിച്ചു. കഴിഞ്ഞ എട്ടിനാണ് മര്‍ദനമേറ്റതിനെ തുടര്‍ന്ന് ബാലന്‍കാണിയെ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബാലന്‍കാണിയുടെ മകള്‍ ഷീബയുടെ ഭര്‍ത്താവ് രാജേഷാണ് മര്‍ദിച്ചതെന്ന് വിതുര പോലീസ് പറഞ്ഞു.
കഥകളിനടന്‍ ചെങ്ങാരപ്പള്ളി അനുജന്‍ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: ബസ് കാത്തു നില്‍ക്കുന്നതിനിടെ സ്റ്റോപ്പില്‍ കുഴഞ്ഞുവീണ് പ്രശസ്ത കഥകളിനടന്‍ പി.ടി.പി. നഗര്‍ ചെങ്ങാരപ്പള്ളി വീട്ടില്‍ ചെങ്ങാരപ്പള്ളി അനുജന്‍ (64) അന്തരിച്ചു. മുന്‍ നിയമസഭാംഗമായിരുന്ന പരേതനായ ചെങ്ങാരപ്പള്ളി നാരായണന്‍പോറ്റിയുടെ മകനാണ്.
മാര്‍ഗി കഥകളി സംഘത്തിലെ നടനായിരുന്നു. ഞായറാഴ്ച വൈകീട്ട് 4.30 ഓടെ മ്യൂസിയം ജങ്ഷനിലെ ബസ്‌സ്റ്റോപ്പിലാണ് കുഴഞ്ഞുവീണത്. പന്തളത്ത് ബന്ധുവിന്റെ വിവാഹത്തിന് പോയി മടങ്ങുന്ന വഴിയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: ഭാമഭായി (റിട്ടയേര്‍ഡ് സബ് ഡിവിഷണല്‍ എന്‍ജിനീയര്‍, ബി.എസ്.എന്‍.എല്‍.). മക്കള്‍: സുജിത് (സോഫ്ട്‌വേര്‍ എന്‍ജിനീയര്‍, ബാംഗ്ലൂര്‍), ശ്രീജിത്ത് (സോഫ്ട്‌വേര്‍ എന്‍ജിനീയര്‍, ബാംഗ്ലൂര്‍). മരുമക്കള്‍: ശ്രീക്കുട്ടി, അഖില. ശവസംസ്‌കാരം തിങ്കളാഴ്ച.
ശ്രീനിവാസന്‍
വെഞ്ഞാറമൂട്: നെല്ലിമൂട് കുന്നുവിളാകത്ത് പുത്തന്‍വീട്ടില്‍ ശ്രീനിവാസന്‍ (62) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: രാജു, സുരേഷ്, സുമ. മരുമക്കള്‍: ബിജി, ഷീന, ശിശുപാലന്‍. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
സുമതി
നിലമാമൂട്: പാക്കോട്ടുകോണം ബിന്ദുഭവനില്‍ പരേതനായ സഹദേവപ്പണിക്കരുടെ ഭാര്യ സുമതി (71) അന്തരിച്ചു. മക്കള്‍: ബിന്ദു, ബീന. മരുമക്കള്‍: എസ്. സതീശന്‍ (കെ.എസ്.ആര്‍.ടി.സി വികാസ്ഭവന്‍), കെ. സാജുകുമാര്‍ (കെ.എസ്.ആര്‍.ടി.സി, വിഴിഞ്ഞം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.
ലീലാമ്മ
മലയിന്‍കീഴ്: മച്ചേല്‍ തകിടിയില്‍ വീട്ടില്‍ തങ്കപ്പന്‍നായരുടെ ഭാര്യ ലീലാമ്മ (73) അന്തരിച്ചു. മക്കള്‍: വിജയന്‍ (ബി.എസ്.എന്‍.എല്‍), പ്രഭകുമാര്‍ (ബി.എസ്.എന്‍.എല്‍), ഗിരിജകുമാരി, രമാദേവി. മരുമക്കള്‍: ഉഷാകുമാരി, ശ്രീകുമാരന്‍ നായര്‍ (ഐ.എം.ജി), രാജശേഖരന്‍ നായര്‍ (കെ.എസ്.ഇ.ബി). സഞ്ചയനം വെള്ളിയാഴ്ച 8.30ന്.
ബംഗാളിലെ ക്യാമ്പില്‍ മലയാളി സൈനികന്‍ മരിച്ചു
കാട്ടാക്കട: പശ്ചിമബംഗാളിലെ കരസേനാക്യാമ്പില്‍ സൈനികന്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാട്ടാക്കട തൂവല്ലൂര്‍ക്കോണം പൂരൂരുട്ടാതി വീട്ടില്‍ രാജേഷ്‌കുമാര്‍ (35) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ: രശ്മി. മകള്‍: അച്ചു. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.
രാമനാഥന്‍
ആറ്റിങ്ങല്‍: കിളിമാനൂര്‍ പോങ്ങനാട് ലിസി വിലാസത്തില്‍ രാമനാഥന്‍ (75) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: ലിസി, ലില്ലി, ലീന. മരുമക്കള്‍: മുരളീധരന്‍ (ഡ്രൈവര്‍, വെള്ളല്ലൂര്‍), സുദര്‍ശനന്‍ (ആധാരമെഴുത്ത്, ചിറയിന്‍കീഴ്). പരേതനായ സുനില്‍. സഞ്ചയനം 16ന് രാവിലെ.
മേരി മാര്‍ഗ്രറ്റ്
പാറശ്ശാല: കുന്നത്തുകാല്‍ മുക്കോണുവിള ഹൗസില്‍ ധനത്തിലാസിന്റെ ഭാര്യ മേരി മാര്‍ഗ്രറ്റ് (58) അന്തരിച്ചു. മക്കള്‍: മഡോണമാത്യു, സിനോസ്റ്റേന്‍സി. മരുമക്കള്‍: മാത്യുമിറാന്‍ഡ, വിചിത്ര. ശവസംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം 3ന്.
ബൈക്കപകടത്തില്‍ ജവാന്‍ മരിച്ചു
ആര്യനാട്: നിയന്ത്രണം വിട്ട് ബൈക്ക് റോഡിലേക്കു മറിഞ്ഞ് പരുത്തിപ്പള്ളി അയ്യന്‍കോട് രോഹിണിഭവനില്‍ വരദരാജന്‍-അംബിക ദമ്പതിമാരുടെ മകന്‍ ജവാനായ വിനോദ് (27) മരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ ആര്യനാട് പാലം ജങ്ഷനില്‍ വെച്ചായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുംവഴി ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞാണ് വിനോദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പോലീസ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. വിപിന്‍ സഹോദരനാണ്.
ജലാലുദീന്‍
തിരുവനന്തപുരം: കരമന നബീസാ മന്‍സിലില്‍ പരേതനായ കൊച്ചണ്ണന്‍ സാഹിബ്ബിന്റെ മകന്‍ എം.ജലാലുദീന്‍ (67) അന്തരിച്ചു. ഭാര്യ: ഹംസത്ത് ജലാല്‍. മക്കള്‍: ബിസ്മി (അബുദാബി), ജാസ്ബിന്‍ (ദമാം), ജിസ്മി (ടെക്‌നോപാര്‍ക്ക്). മരുമക്കള്‍: സച്ചിന്‍ മുഹമ്മദ് (അബുദാബി), സന്‍സി.
സത്യശീലന്‍ നായര്‍
തിരുവനന്തപുരം: പാല്‍ക്കുളങ്ങര താഴശ്ശേരി തോപ്പില്‍വീട്ടില്‍ സത്യശീലന്‍ നായര്‍ (74) അന്തരിച്ചു. ഐ.എസ്.ആര്‍.ഒ. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ: വസന്തകുമാരി. മക്കള്‍: ഡോ. പ്രിയ നായര്‍ (മെഡിക്കല്‍ കോളേജ് റേഡിയോ തെറാപ്പി വിഭാഗം), പ്രീതാ നായര്‍ (സയന്റിസ്റ്റ് ഐ.എസ്.ആര്‍.ഒ). മരുമക്കള്‍: ഡോ. അനില്‍കുമാര്‍ (ഇ.എസ്.ഐ. ആസ്പത്രി, പേരൂര്‍ക്കട). ചന്തു എസ്. നായര്‍ (ദൂരദര്‍ശന്‍). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
എസ്.സുകുമാരിഅമ്മ
വെള്ളറട: മൈലച്ചല്‍ ഇടവാല്‍ രശ്മിയില്‍ പരേതനായ എ. നീലകണ്ഠന്‍കുട്ടിയുടെ ഭാര്യ എസ്. സുകുമാരിഅമ്മ (62) അന്തരിച്ചു. മക്കള്‍: രഞ്ജിത്, രണജിത്, രജിത. മരുമക്കള്‍: കവിത രഞ്ജിത്, വി.ജെ. കാര്‍ത്തിക, എസ്. സുരേഷ്‌കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
എസ്. തളസീധരന്‍
തിരുവനന്തപുരം: പേട്ട മൂന്നാം മനയ്ക്കല്‍ പാട്ടുവിളാകത്ത് വീട്ടില്‍ പരേതനായ ശങ്കരന്റെ മകന്‍ എസ്. തുളസീധരന്‍ (65) അന്തരിച്ചു. ശവസംസ്‌കാരം തിങ്കളാഴ്ച 10ന് മുട്ടത്തറ എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍.
പനി ബാധിച്ച് ബാലന്‍ മരിച്ചു
നെയ്യാറ്റിന്‍കര: പനി ബാധിച്ച് ചികിത്സയിലായിരുന്ന പോങ്ങില്‍ എം.കെ.എം.എല്‍. പി. സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥി ചെങ്കല്‍ കോടങ്കര നുള്ളിവിള ബഥേല്‍മന്ദിരത്തില്‍ കൊര്‍ന്നല്യോസിന്റെയും ശൈലാ ഫ്‌ളോറന്‍സിന്റെയും മകന്‍ നാലുവയസ്സുള്ള സി.എസ്. അഭിഷേക് മരിച്ചു. സഹോദരി: ആനി.
മൃതദേഹം തിരിച്ചറിഞ്ഞില്ല
നെയ്യാറ്റിന്‍കര: നെയ്യാറില്‍ പാലക്കടവ് പാലത്തിനു സമീപം മൂന്നുദിവസം മുന്‍പു കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. 55 വയസ്സ് തോന്നിക്കുന്നയാളുടെ ജഡം നദിയില്‍ ഒഴുകിയെത്തിയതാണ്. കള്ളിമുണ്ടും ടീ ഷര്‍ട്ടുമണിഞ്ഞിട്ടുണ്ട്. വെള്ളയും നീലയും നിറമുള്ളതാണ് ചെരിപ്പ്. കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് നാലുദിവസത്തെ പഴക്കം ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ജഡം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ ഫോണ്‍: 0471-2222222.
ബൈക്കപകടത്തില്‍ മരിച്ചു
പൂന്തുറ: പൂന്തുറ മാണിക്യംവിളാകത്ത് ഇംറാന്‍ മന്‍സിലില്‍ പരേതനായ ഷാഹുല്‍ ഹമീദ് സാഹബിന്റെ മകന്‍ അബ്ദുല്‍ സമദ് (50) ബൈക്കപകടത്തില്‍ മരിച്ചു. 13ന് വൈകീട്ട് പൂന്തുറ കുമരിച്ചന്തയ്ക്ക് സമീപം അബ്ദുല്‍ സമദ് ഓടിച്ചിരുന്ന സ്‌കൂട്ടറും തിരുവല്ലം ഭാഗത്തുനിന്നുവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സമദ് ഞായറാഴ്ച മരിച്ചു. ഭാര്യ: ശൈലാബിന്ദു. മക്കള്‍: മുഹമ്മദ് ഇംറാന്‍, അബ്ദുല്‍ ഇര്‍ശാദ്, ഇഷാഫാത്വിമ. ഖബറടക്കം തിങ്കളാഴ്ച പൂന്തുറ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഉച്ചയ്ക്ക്.
വിശ്വനിലയം ഗംഗാധരന്‍ നായര്‍
തക്കല: പദ്മനാഭപുരം കിഴക്കേതെരുവ് തരുണിമാണിക്കത്ത് വിശ്വനിലയം വി. ഗംഗാധരന്‍ നായര്‍ (76) അന്തരിച്ചു. പദ്മനാഭപുരം നഗരസഭയുടെ മുന്‍ അംഗമാണ്. ഇരവിപ്പുരം നായര്‍ കരയോഗം പ്രസിഡന്റ്, ലളിതാവിലാസിനി നായര്‍ സമാജം ജനറല്‍ സെക്രട്ടറി, പദ്മനാഭപുരം സ്‌പോര്‍ട്‌സ് യൂണിയന്‍ രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍വഹിക്കുന്നു. പ്രമുഖ ഗാന്ധിമാര്‍ഗപ്രവര്‍ത്തകനായ ഡോ. ജി. രാമചന്ദ്രന്റെ ബന്ധുവായ ഗംഗാധരന്‍ നായര്‍ തക്കല മേഖലയില്‍ ഖാദി സര്‍വോദയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഭാര്യ: ബി. പദ്മജാദേവി. മക്കള്‍: വിശ്വനാഥ്, പുഷ്പലത (സൂപ്രണ്ട്, കെ.എസ്.ഇ.ബി. കാട്ടാക്കട), രഘുനാഥ്, ഹേമലത, ശ്രീലത, പ്രേമലത, ശ്രീനാഥ്, രാമനാഥ്. മരുമക്കള്‍: അനിത, ശ്രീകുമാര്‍ (ജെ.ഇ. തിരുനെല്‍വേലി കോര്‍പ്പറേഷന്‍), ലക്ഷ്മി, നാഗരാജന്‍, വിശ്വശങ്കര്‍, വിജയകുമാര്‍, ഹേമലത. ശവസംസ്‌കാരം തിങ്കളാഴ്ച ഒന്‍പതിന്. സഞ്ചയനം ഞായറാഴ്ച എട്ടിന്.
എല്‍. സദാശിവന്‍ നായര്‍
കീഴാറൂര്‍: കുറ്റിയാണിക്കാട് വീനസില്‍ എല്‍. സദാശിവന്‍ നായര്‍ (60) അന്തരിച്ചു. റിട്ട. ബി.ഡി.ഒ യാണ്. ഭാര്യ: വനജകുമാരി. മക്കള്‍: സവിന്‍കുമാര്‍, സജിന്‍കുമാര്‍, ബീന. മരുമകന്‍: അഭിലാഷ്. സഞ്ചയനം ഞായറാഴ്ച ഒന്‍പതിന്.
എന്‍. ശ്രീധരന്‍ നായര്‍
തിരുവനന്തപുരം: മലയിന്‍കീഴ് കൃഷ്ണവിലാസത്തില്‍ എന്‍. ശ്രീധരന്‍ നായര്‍ (90-റിട്ട. സൂപ്രണ്ട് ദേവസ്വം ബോര്‍ഡ്) കരമന മേലാറന്നൂര്‍ നന്ദനത്തില്‍ അന്തരിച്ചു. മക്കള്‍: എസ്. കൃഷ്ണന്‍നായര്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി.), എസ്. വിജയകുമാര്‍ (റിട്ട. എഫ്.എ.സി.ടി.), എസ്. രമാദേവി, എസ്. രമേഷ്‌കുമാര്‍ (ആധാരമെഴുത്ത്). മരുമക്കള്‍: എസ്. മീനാകുമാരി (എച്ച്.എം, ഇ.വി.യു.പി.എസ്. തോന്നയ്ക്കല്‍), ഉഷാവിജയന്‍, കെ. ശശിശേഖരന്‍നായര്‍ (റിട്ട. എസ്.എസ്.പി. ഒ.എസ്.), എസ്. പ്രമീളാകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആര്‍. സദാശിവന്‍
കിളിമാനൂര്‍: കുന്നുമ്മേല്‍ മണക്കാല വീട്ടില്‍ ആര്‍. സദാശിവന്‍ (80) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സുനില്‍കുമാര്‍ (എസ്.എം.വി.എച്ച്.എസ്. എസ്. തിരുവനന്തപുരം), അനില്‍കുമാര്‍ (ആര്‍മി), സുരേഷ് (സൗദി), പ്രദീപ്കുമാര്‍ (ദുബായ്), സിന്ധു. മരുമക്കള്‍: രജനി (കൃഷി വകുപ്പ്), ഷെര്‍ളി, അനിജ, സുജാത, തുളസീധരന്‍. ശവസംസ്‌കാരം 16ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.
ചെല്ലപ്പനാചാരി
നഗരൂര്‍: കുന്നിന്‍കുളങ്ങര വാഴപ്പള്ളി വീട്ടില്‍ ചെല്ലപ്പനാചാരി (90) അന്തരിച്ചു. ഭാര്യ: ഗോമതിഅമ്മാള്‍. മക്കള്‍: രാജപ്പനാചാരി, ധനലക്ഷ്മി, സതി, സരോജം, ഗീത, കൃഷ്ണകുമാര്‍, രാജേശ്വരി. മരുമക്കള്‍: രാജേശ്വരി, ഗോപാലകൃഷ്ണന്‍, ഗണേശന്‍, ഹരിരാമന്‍, ശോഭ, പഴനിരാജ്, പരേതനായ മണി.
പവതി
തിരുവനന്തപുരം: വഴുതക്കാട് വിഘേ്‌നശ്വര നഗര്‍, ടി.സി 14/1410-ല്‍ പരേതനായ അബ്രഹാം നാടാരുടെ ഭാര്യ കെ.പവതി (റിട്ട. കേരള യൂണിവേഴ്‌സിറ്റി- 88) അന്തരിച്ചു. മക്കള്‍: പി. സരസ്വതി, പരേതനായ എ. തങ്കപ്പന്‍, എ.രവീന്ദ്രന്‍, എ.അപ്പു, എ. ശശികുമാര്‍. മരുമക്കള്‍: സി. സത്യദാസ്, കെ. വിജയശ്രീ, സി. വത്സല, എസ്. വത്സല. സഞ്ചയനം വ്യാഴാഴ്ച 9.00ന്.
ജനാര്‍ദനന്‍ നായര്‍
തിരുമല: എ.ഇ.ആര്‍.എ.- 26 വൈശാഖില്‍ ജനാര്‍ദനന്‍നായര്‍ (റിട്ട. എഫ്. സി. ഐ.- 68) അന്തരിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കള്‍: രാജേഷ്, ലക്ഷ്മി. മരുമക്കള്‍: സിന്ധു, സുനില്‍. സഞ്ചയനം വ്യാഴാഴ്ച 8ന്.
രതീഷ്
തൃക്കണ്ണാപുരം: കുന്നപ്പുഴ കണിയംവിളാകത്ത് വീട് രോഹിണി ഭവനില്‍ കെ. തമ്പിആശാരിയുടെയും (റിട്ട.കെ.എസ്.ആര്‍.ടി.സി.) എസ്. ഇന്ദിരയുടെയും മകന്‍ രതീഷ് (27) അന്തരിച്ചു. സഹോദരങ്ങള്‍: പരേതയായ രശ്മി, രമേശന്‍. മരണാനന്തര ചടങ്ങുകള്‍ 19 വ്യാഴാഴ്ച 8.30ന്.
ജഗദമ്മ
തിരുവനന്തപുരം: കരമന മനസ്സ്‌നഗര്‍ ടി.സി. 20/819-ല്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മ (സേതുഅമ്മ-72) അന്തരിച്ചു. മക്കള്‍: ലളിതാംബിക, അരവിന്ദാക്ഷന്‍നായര്‍. മരുമക്കള്‍: സുന്ദരേശന്‍നായര്‍, ലത. സഞ്ചയനം വ്യാഴാഴ്ച 8ന്.
രാജേന്ദ്രന്‍ നായര്‍
തിരുവനന്തപുരം: കുടപ്പനക്കുന്ന് വിളയില്‍ ലക്ഷ്മിനിവാസില്‍ രാജേന്ദ്രന്‍ നായര്‍ (ശശിയന്‍-56) അന്തരിച്ചു. ഭാര്യ: രാധാമണി കെ. മക്കള്‍: രാജീവ്, രേഷ്മ. സഞ്ചയനം വ്യാഴാഴ്ച 8ന്.
രവീന്ദ്രന്‍ നായര്‍
വെഞ്ഞാറമൂട്: കോലിയക്കോട് കുന്നിട തെക്കുംകര വീട്ടില്‍ കെ. രവീന്ദ്രന്‍ നായര്‍ (70) അന്തരിച്ചു. ഭാര്യ: എല്‍. സാവിത്രി. മക്കള്‍: ഹരികുമാര്‍ (കെ.എസ്.കെ.ടി.യു, കോലിയക്കോട്), ശ്രീകുമാര്‍ (സി.പി.എം-എല്‍.സി. അംഗം കോലിയക്കോട്), ഗംഗ. മരുമക്കള്‍: എം. ബിന്ദു, വി.എം. സുജ, തുളസീധരന്‍നായര്‍. സഞ്ചയനം വ്യാഴാഴ്ച 9ന്.
ശാന്ത
വെഞ്ഞാറമൂട്: കോട്ടറക്കോണം തെക്കതില്‍ വീട്ടില്‍ സുരേഷ്‌കുമാറിന്റെ ഭാര്യ ശാന്ത (44) അന്തരിച്ചു.
ആര്‍. നളിനി
വെഞ്ഞാറമൂട്: പരമേശ്വരത്ത് വിളയില്‍ പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ ആശാരിയുടെ ഭാര്യ ആര്‍.നളിനി (88) അന്തരിച്ചു. റിട്ട. അധ്യാപികയാണ്. മക്കള്‍: പദ്മകുമാരി, പ്രതാപചന്ദ്രന്‍, രത്‌നകുമാരി, അഭയചന്ദ്രന്‍, ലേഖ. മരുമക്കള്‍: ശ്രീധര്‍ (ഗള്‍ഫ്), രമ, ശൈലജ, ഗോപാലകൃഷ്ണന്‍, ഗോപിനാഥന്‍. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.
ബി. വിശാലാക്ഷിഅമ്മ
കാരക്കോണം: പളുകല്‍ കരുമാനൂര്‍ കെ.വി. സദനത്തില്‍ പരേതനായ എസ്. കൃഷ്ണന്‍നായരുടെ ഭാര്യ ബി. വിശാലാക്ഷിഅമ്മ (78) അന്തരിച്ചു. മക്കള്‍: വസന്ത, പ്രേമചന്ദ്രന്‍, അനിത. മരുമക്കള്‍: എം. സോമശേഖരന്‍നായര്‍, ആര്‍. ജയ, ടി. ബി. സേതുമാധവന്‍നായര്‍. സഞ്ചയനം വെള്ളിയാഴ്ച ഒന്‍പതിന്.
വി. സുകുമാരന്‍ നായര്‍
കീഴാറൂര്‍: പശുവെണ്ണറ മണിയാറംകോണത്ത് വീട്ടില്‍ വി. സുകുമാരന്‍ നായര്‍ (68) അന്തരിച്ചു. ഭാര്യ: സുകുമാരിഅമ്മ. മക്കള്‍: രത്‌നകുമാരി, കൃഷ്ണന്‍നായര്‍ (സിറ്റി എന്‍ജിനീയേഴ്‌സ്, കാട്ടാക്കട), മുരളീധരന്‍നായര്‍ (ചിന്‍മയ വിദ്യാലയ), ശശിധരന്‍നായര്‍ (സിറ്റി എന്‍ജിനീയേഴ്‌സ്, പൂജപ്പുര), മരുമക്കള്‍: രാജേന്ദ്രന്‍നായര്‍, കെ. എസ്. ശ്രീകല, സുനിതകുമാരി, ആര്‍. ശ്രീകലാദേവി. സഞ്ചയനം വ്യാഴാഴ്ച ഒന്‍പതിന്.