ബൈക്കപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു
തിരുവനന്തപുരം: മിനി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. മണക്കാട് കല്ലാട്ടുമുക്ക് പനവിള ലെയ്‌നില്‍ അബ്ദുല്‍റാസിഖ് (18) ആണ് കെ.എസ്.എഫ്.ഡി.സിയുടെ പവര്‍ യൂണിറ്റ് ബസിടിച്ച് മരിച്ചത്. വ്യാഴാഴ്ചരാത്രി ഏഴരയോടെ മണക്കാട് സ്‌പെന്‍സറിന് മുന്നിലായിരുന്നു അപകടം.
കിഴക്കേകോട്ടയില്‍നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന റാസീഖ് സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിമുട്ടുകയായിരുന്നു. സെന്റ്‌ജോസഫ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് റാസിഖ്. അച്ഛന്‍: പരേതനായ അബ്ദുല്‍ഗഫൂര്‍. അമ്മ: ഐഷ. സഹോദരന്‍: സെന്റ്‌ജോസഫ്‌സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആഷിഖ്.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് മണക്കാട് വലിയപള്ളി ഖബര്‍സ്ഥാനില്‍.
 
എന്‍.കൃഷ്ണപിള്ള
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൈപ്പ് ലെയിന്‍ റോഡില്‍ കൃഷ്ണകൃപയില്‍ (എം.ആര്‍.എ-1) എന്‍. കൃഷ്ണപിള്ള (82-റിട്ട. പി.ഡബ്ല്യു.ഡി.) അന്തരിച്ചു. ഭാര്യ: ഭഗവതിയമ്മ. മക്കള്‍: ഉഷകുമാരി, കെ. ഗോപകുമാര്‍ (ഇന്ത്യന്‍ നേവി), കെ.സുരേഷ്‌കുമാര്‍ (തിരുമല എ.എം.എച്ച്.എസ്). മരുമക്കള്‍: പരേതനായ ഹരിഹരന്‍, മായാദേവി, അംബിക. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ശാന്തികവാടത്തില്‍.
 
ഇന്ദിര
തിരുവനന്തപുരം: മുട്ടട ടി.കെ. ദിവാകരന്‍ റോഡ് കീര്‍ത്തനയില്‍ പരേതനായ പ്രഭാകരന്റെ ഭാര്യ ഇന്ദിര (68) അന്തരിച്ചു. മക്കള്‍: നിര്‍മലന്‍, സുരേഷ്, ജയകുമാര്‍, ഗീത. മരുമക്കള്‍: ലേഖ, ബിന്ദു, സുമ മോഹന്‍ദാസ് (എസ്.എന്‍.ഡി.പി. യോഗം ബോര്‍ഡ് മെമ്പര്‍). ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് മുട്ടത്തറ എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍.
 
ചെല്ലമ്മപ്പിള്ള
പെരുകാവ്: ഭഗവതിനട കുരുശുമുട്ടം പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ബിന്ദുഭവനില്‍ ചെല്ലമ്മപ്പിള്ള (86) അന്തരിച്ചു. മക്കള്‍: ശ്രീകുമാരിഅമ്മ, പരേതനായ ജയകുമാര്‍, സുധാകരന്‍ നായര്‍. മരുമക്കള്‍: രാജശേഖരന്‍ നായര്‍, ഉഷ, ശ്രീദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
 
ജി. രാഗിണിദേവി
വട്ടിയൂര്‍ക്കാവ്: ചീനിക്കോണം വി.ടി. നഗര്‍ 6/1 വടകോട്ട് വീട്ടില്‍ രാജസേനന്‍ പിള്ള (ബാബു) യുടെ ഭാര്യ ജി. രാഗിണിദേവി (53) അന്തരിച്ചു. മക്കള്‍: അരുണ്‍രാജ്, അഖില്‍രാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
 
എസ്.തുളസീദാസ്
പൂജപ്പുര: ജഗതി രേവതിയില്‍ ഡോഗ് സ്‌ക്വാഡിലെ റിട്ട. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.തുളസീദാസ് (74) അന്തരിച്ചു. ഭാര്യ: ശാന്ത, മക്കള്‍: പ്രേമലത, പ്രകാശ്. മരുമക്കള്‍: സതീഷ്, സുധ. ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് തൈക്കാട് സമുദായ ശ്മശാനത്തില്‍.
 
കെ.ഗൗരിയമ്മ
തിരുവനന്തപുരം: ഇടപ്പഴിഞ്ഞി സി.എസ്.എം. നഗര്‍ ജയദീപത്തില്‍ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ കെ.ഗൗരിയമ്മ (100) അന്തരിച്ചു. മക്കള്‍: ജി.സരസമ്മ (റിട്ട.ഡെപ്യൂട്ടി സി.എ.ഒ., കെ.എസ്.ആര്‍.ടി.സി), എസ്.ഗോപിനാഥന്‍നായര്‍ (റിട്ട. ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത്), ജി.ശാന്തകുമാരി (റിട്ട. പ്രിന്‍സിപ്പല്‍, ജവഹര്‍ ബാലഭവന്‍), എസ്.ശശിധരന്‍നായര്‍ (റിട്ട. ജെ.ടി.ഒ. ബി.എസ്.എന്‍.എല്‍), ജി.സുശീലാദേവി (റിട്ട. ക്യു.സി.ഐ. ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ടുമെന്റ്), ജി.ശ്രീകുമാരി, എസ്.ശ്രീകുമാരന്‍നായര്‍ (റിച്ച് ലൈഫ് ഇന്റീരിയേഴ്‌സ്), എസ്.വിജയകുമാര്‍ (ദുബായ്). മരുമക്കള്‍: പരേതനായ ജി.ചന്ദ്രശേഖരന്‍നായര്‍ (ഗവ. പ്രസ്), കെ.സുശീലാദേവി, കെ.പി.കരുണാകരന്‍നായര്‍ (റിട്ട. സീനിയര്‍ എ.ഒ., സി.പി.സി.ആര്‍.ഐ), കെ.കൃഷ്ണകുമാരി (റിട്ട. ഡെപ്യൂട്ടി കളക്ടര്‍), പരേതനായ ശ്രീകണ്ഠന്‍നായര്‍ (ആര്‍മി), എന്‍.സുകുമാരന്‍നായര്‍ (കേരള എന്‍ജിനീയറിങ് വര്‍ക്‌സ്), മേഴ്‌സി ശ്രീകുമാര്‍, എസ്.രാജേശ്വരി. ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍.
 
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
പോത്തന്‍കോട്: ദേശീയപാതയില്‍ മംഗലപുരത്തിന് സമീപം താമരകുളത്ത് ബൈക്കും കാറും കൂട്ടിമുട്ടി യുവാവ് മരിച്ചു. മുദാക്കല്‍ ചെമ്പൂര് പരേതനായ സുരേന്ദ്രന്റെയും ബേബിയുടെയും മകന്‍ ലിനോജ് (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.15 നായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിനോജിനെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ കൊണ്ടുവരുന്ന വഴി മരിച്ചിരുന്നു. ലിനി, ലിസി എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍.
 
നടന്‍ സത്യന്റെ സഹോദരന്‍ എം.എം.നേശന്‍
തിരുവനന്തപുരം: നടന്‍ സത്യന്റെ സഹോദരനും ആദ്യകാല സംവിധായകനുമായ എം.എം.നേശന്‍ (94) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ട് 6.30-ഓടെയായിരുന്നു അന്ത്യം.
അവിവാഹിതനായ നേശന്‍ സഹോദരന്‍ ജേക്കബിന്റെ മകന്‍ ജയകുമാറിന്റെ തൃക്കണ്ണാപുരം സുരഭിയിലായിരുന്നു താമസം. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് തൃക്കണ്ണാപുരം ആറാമട ചെറുവിളാകത്തെ കുടുംബവീട്ടില്‍
'ഓടയില്‍നിന്ന്' ഉള്‍പ്പെടെ പതിനഞ്ചിലേറെ ചിത്രങ്ങളില്‍ സഹസംവിധായകനായും നാല് ചിത്രങ്ങളില്‍ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചേട്ടന്‍ സത്യനെ നായകനാക്കി നേശന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത 'ചെകുത്താന്‍കോട്ട'യാണ് ആദ്യ ചിത്രം. മൂന്നാമത്തെ ചിത്രമായ 'അക്കരപ്പച്ച'യുടെ നിര്‍മ്മാണത്തിനിടെയാണ് സത്യന്‍ മരിക്കുന്നത്. 'വെള്ളിയാഴ്ച', 'കേണലും കളക്ടറും' എന്നീ ചിത്രങ്ങളും നേശന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
എം.എസ്.മണി, സേതുമാധവന്‍ എന്നിവരുടെ സഹസംവിധായകനായി എം.മുത്തുനേശന്‍ എന്ന നേശന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
പാസ്റ്റര്‍ ചാറല്‍സ്
ബാലരാമപുരം: കോട്ടുകാല്‍ പയറുമൂട് വാറുതട്ട് കുഴിയംവിള വീട്ടില്‍ പാസ്റ്റര്‍ ചാറല്‍സ് (76) അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കള്‍: യേശുദാസ്, ക്രിസ്തുദാസ്, സത്യദാസ്, സെല്‍വദാസ്, തങ്കം, ലീല, വിജയകുമാരി. മരുമക്കള്‍: റോസ്‌മേരി, വിജി, ഷിജി, ഷീബാറാണി, രവി, ഇസ്മായേല്‍, സത്യനേശന്‍. പ്രാര്‍ഥന ഞായറാഴ്ച രാവിലെ 9ന്.
 
രവീന്ദ്രനാഥക്കുറുപ്പ്
കാരേറ്റ്: ആനാകുടി നിലമേല്‍ കുന്നത്ത് വീട്ടില്‍ രവീന്ദ്രനാഥക്കുറുപ്പ് (74) അന്തരിച്ചു. ഭാര്യ: സുമതിപിള്ള. മക്കള്‍: ജിമ്മിഷാന്‍, വിജി. മരുമക്കള്‍: നിഷ, ശ്രീകുമാര്‍.
 
പാറശ്ശാലയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് രണ്ടുപേര്‍ മരിച്ചു
പാറശ്ശാല: ദേശീയപാതയില്‍ പാറശ്ശാലയ്ക്ക് സമീപം കാരാളിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് രണ്ടുപേര്‍ മരിച്ചു.
അമരവിള വട്ടവിള വേങ്കവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ദേവദാസന്റെ മകന്‍ അനില്‍കുമാര്‍ (38) ആണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം 7.30ന് കളിയിക്കാവിളയില്‍നിന്നും പൂവാറിലേക്ക് പോവുകയായിരുന്നു ബസ്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആളെ രക്ഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിരെ ബൈക്കില്‍ തട്ടി നിയന്ത്രണംവിട്ട ബസ് റോഡിന്റെ വലതുവശത്തെ കുടുംബക്ഷേമ കേന്ദ്രത്തിനുള്ളില്‍ ഇടിച്ചുകയറി. ബൈക്ക് യാത്രക്കാരനായ അനില്‍കുമാര്‍ ബസ്സിനടിയില്‍പ്പെടുകയായിരുന്നു.
പാറശ്ശാലയില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ ബസ്സിനടിയില്‍നിന്നും അനില്‍കുമാറിനെ പുറത്തെടുത്തു. മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ കൊണ്ടുപോകുംവഴി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആസ്​പത്രിയില്‍വെച്ച് മരിച്ചു.
റോഡ് മുറിച്ചു കടന്ന അജ്ഞാതന്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചു. മൃതദേഹം പാറശ്ശാല ഗവ. ആസ്​പത്രി മോര്‍ച്ചറിയില്‍.
പാറശ്ശാല സി.ഐ. എസ്.എം. റിയാസ്, എസ്.ഐമാരായ വിനോദ്, രവി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി മേല്‍ നടപടി സ്വീകരിച്ചു.
 
ജെ. രത്‌നരാജ്
കാക്കാമൂല: പാളയം രാജ് എന്‍ജിനീയറിംഗ് വര്‍ക്‌സ് സ്ഥാപകനായ കാക്കാമൂല രാജ്ഭവനില്‍ ജെ. രത്‌നരാജ് (70) അന്തരിച്ചു. ഭാര്യ: ദേവരത്‌നപ്രസാദ്. മക്കള്‍: ആര്‍. ഡി. മോഹന്‍രാജ്, ആര്‍. ഡി. സാംരാജ്, ആര്‍. ഡി. സിംഗ്‌രാജ്. മരുമക്കള്‍: സുജാമിന്‍, റെജിസാം, റീനസിംഗ്. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
 
ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന അജ്ഞാതന്‍ മരിച്ചു
തിരുവനന്തപുരം: മെഡിക്കല്‍കോളേജ് ആസ്​പത്രി ആറാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന അജ്ഞാതന്‍ മരിച്ചു. ഉദ്ദേശം 45 വയസ് പ്രായമുള്ള പുരുഷനാണ്. 164 സെന്റീമീറ്റര്‍ പൊക്കവും പുതുനിറവുമുള്ള ഇയാളുടെ വയറില്‍ ശസ്ത്രക്രിയ നടത്തിയതിന്റെ അടയാളമുണ്ട്. മൃതദേഹം മോര്‍ച്ചറിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 - 2443145.
 
വാഹനാപകടത്തില്‍ അജ്ഞാതന്‍ മരിച്ചു
തിരുവനന്തപുരം: പുളിമൂട് ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തില്‍പ്പെട്ട് അജ്ഞാതന്‍ മരിച്ചു. ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുതുനിറവും ഇടകലര്‍ന്ന നരയുള്ള തലമുടിയുമുണ്ട്. വലതുകൈയില്‍ ചുവന്ന ചരട് കെട്ടിയിട്ടുണ്ട്. കറുപ്പില്‍ ഇളം മഞ്ഞ വരയുള്ള ഷര്‍ട്ട് ധരിച്ചിട്ടുണ്ട്. 165 സെന്റീമീറ്റര്‍ ഉയരമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
 
യുവതി പൊള്ളലേറ്റു മരിച്ചു; ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍
കരകുളം: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കരകുളം ഏണിക്കര പനച്ചവിള ശ്രീമന്ദിരത്തില്‍ ബി. മധുവിന്റെയും വി.എസ്. ശ്രീകുമാരിയുടേയും മകള്‍ ശ്രീമോള്‍ (19) ആണ് മരിച്ചത്. നാഗര്‍കോവില്‍ തക്കല മണലിക്കരൈ ചിത്രംകോട് വീട്ടില്‍ ഷാജിയാണ് ശ്രീമോളുടെ ഭര്‍ത്താവ്.
ശ്രീമോളുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് ബന്ധുക്കള്‍ ചിത്രംകോട്ട് തമിഴ്‌നാട് ബസ്സുകള്‍ തടഞ്ഞു. ആര്‍.ഡി.ഒ., തക്കല ഡിവൈ.എസ്.പി. എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
ശ്രീമോളുടെ ഭര്‍ത്താവ് ഷാജിയേയും അമ്മ കനകമ്മയേയും പോലീസ് അറസ്റ്റുചെയ്തു.
ശ്രീമോള്‍
 
പി.ഭാസ്‌കരന്‍ നായര്‍
തിരുവനന്തപുരം: പത്തനംതിട്ട കലഞ്ഞൂര്‍ എടവത്തൂര്‍ കറുവയല്‍ കിഴക്കെക്കര പുത്തന്‍വീട്ടില്‍ പി. ഭാസ്‌കരന്‍ നായര്‍ (70) കവടിയാര്‍ ഹീരപാലസ് ഫ്‌ളാറ്റ് നമ്പര്‍ 8 സി.യില്‍ അന്തരിച്ചു. ഭാര്യ: ലളിത. മക്കള്‍: മിനി, വിജി, സജി, ശ്രീജ. മരുമക്കള്‍: ശ്രീഹരി, സന്തോഷ്, രാജഗോപാലന്‍ നായര്‍, രാജേഷ്. ശവസംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4 ന് കലഞ്ഞൂര്‍ വീട്ടുവളപ്പില്‍.
 
എന്‍. പ്രകാശ്
കിളിമാനൂര്‍: പോങ്ങനാട് പാറയില്‍ക്കട ശ്യാമളാലയത്തില്‍ എന്‍. പ്രകാശ് (58) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: പ്രശാന്ത്, പ്രിയ. മരുമക്കള്‍: സിന്ധു, വിനോദ്.
 
ജോണ്‍സണ്‍ വര്‍ഗീസ്
ചിറയിന്‍കീഴ്: ശാര്‍ക്കര മുളമൂട് ലെയ്‌നില്‍ ഇലഞ്ഞിക്കോട്ടുവീട്ടില്‍ ജോണ്‍സണ്‍ വര്‍ഗീസ് (40) അന്തരിച്ചു. ഭാര്യ: മിനി. മക്കള്‍: പ്രിന്‍സ്, സ്‌നേഹ.
 
വേണുആശാരി
കഴക്കൂട്ടം: പള്ളിപ്പുറം സി.ആര്‍.പി.എഫില്‍ വിപിന്‍നിവാസില്‍ വേണുആശാരി (66) അന്തരിച്ചു. ഭാര്യ: ലീല. മകന്‍: വിപിന്‍. മരുമകള്‍: സുനു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
 
എല്‍. തമ്പി
ബാലരാമപുരം: ആറാലുംമൂട് പത്താംകല്ല് കവിതാഭവനില്‍ റിട്ട. കെ.എസ്.ആര്‍.ടി.സി. മെക്കാനിക് എല്‍. തമ്പി (68) അന്തരിച്ചു. ഭാര്യ: സെല്‍വി. മക്കള്‍: അനില്‍കുമാര്‍, അജിതാറാണി, അനിതകുമാരി (കൊച്ചി ഷിപ്പ്‌യാര്‍ഡ്). മരുമക്കള്‍: ഉഷ, മോഹനന്‍ (ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി.), മനോജ് (അബുദാബി). ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന്.
 
മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി പുത്തന്‍തോപ്പ് ഐസക്ക് പെരേര (65) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: ഷീലഐസക്ക്. മക്കള്‍: ഷീജ, ഷീബ, ദിലീപ്. മരുമക്കള്‍: ഹെര്‍മല്‍, നെല്‍സന്‍പെരേര, പെട്രീഷ്യ. പ്രാര്‍ത്ഥന ചൊവ്വാഴ്ച വൈകീട്ട് 4ന് പുത്തന്‍തോപ്പ് സെന്റ് ഇഗേ്‌നഷ്യസ് ചര്‍ച്ചില്‍.
 
ഭര്‍ത്താവ് മരിച്ചതറിയാതെ ഭാര്യ മൃതദേഹം രണ്ടുദിവസം സൂക്ഷിച്ചു
ആറ്റിങ്ങല്‍: മാനസികരോഗിയായ വീട്ടമ്മ ഭര്‍ത്താവ് മരിച്ചതറിയാതെ മൃതദേഹം രണ്ടുദിവസം വീട്ടിനുള്ളില്‍ സൂക്ഷിച്ചു. അഴുകിയ മൃതദേഹത്തിന്റെ ദുര്‍ഗന്ധം പുറത്തേക്ക് പരന്നതിനെത്തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹം കിടപ്പുമുറിയില്‍നിന്ന് കണ്ടെത്തി.
മുടപുരം വക്കത്ത്‌വിള പുതുവല്‍വിള വീട്ടില്‍ സുദര്‍ശനന്‍ (55) ആണ് മരിച്ചത്. സുദര്‍ശനന്‍ മരിച്ചതറിയാതെ ഭാര്യ ശ്യാമളയാണ് മൃതദേഹം വീടിനുള്ളില്‍ കിടത്തിയിരുന്നത്. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച ഉച്ചയോടെയാണ് സുദര്‍ശനന്റെ മൃതദേഹം വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ട്. ഭാര്യ ശ്യാമളയാണ് സുദര്‍ശനനോടൊപ്പമുണ്ടായിരുന്നത്. ഇവര്‍ മാനസികരോഗിയാണ്. ഇവര്‍ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകന്‍ പ്രവീണ്‍ അഞ്ചലില്‍ ഡ്രൈവറാണ്. അസുഖബാധിതനായിരുന്നു സുദര്‍ശനന്‍. ഉറക്കത്തിനിടയില്‍ മരിച്ചെന്നാണ് കരുതുന്നത്. എന്നാല്‍, ഇദ്ദേഹം മരിച്ചത് രോഗിയായ ഭാര്യ അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഇവര്‍ മൃതദേഹത്തോടൊപ്പം കഴിഞ്ഞു. രണ്ടുദിവസമായി സുദര്‍ശനനെ പുറത്ത് കാണാനുമില്ലായിരുന്നു. സുദര്‍ശനനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ചിറയിന്‍കീഴ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സുദര്‍ശനന്‍േറത് സ്വാഭാവികമരണമാണെന്ന് പോലീസ് വ്യക്തമാക്കി.
 
രാഘവന്‍ തിരുമേനി മമനാട്
തിരുവനന്തപുരം: തൈക്കാട്, മേട്ടുക്കട, ഗീതാഞ്ജലിയില്‍ എം.ആര്‍.എ.-107ല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റിട്ട. അത്‌ലറ്റ് കോച്ച് രാഘവന്‍ തിരുമേനി മമനാട് (57) അന്തരിച്ചു. ഭാര്യ: ഗീത തിരുമേനി. മക്കള്‍: ഗായത്രി (യു.എസ്. ടെക്‌നോളജി, തിരുവനന്തപുരം), ഗൗതം (വിദ്യാര്‍ഥി, ടി.കെ.എം. എന്‍ജിനീയറിങ് കോളേജ്). ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9ന് തൈക്കാട് ശാന്തികവാടത്തില്‍.
 
കെ. ശാരദ
മണ്ണന്തല: കണിയാംകോണം കെ.കെ. നഗര്‍ ലക്ഷ്മിഭവനില്‍ കെ. ശാരദ (65) അന്തരിച്ചു. സഹോദരങ്ങള്‍: ജി. കൃഷ്ണന്‍കുട്ടി, ജി. മണിയന്‍, ജി. ബാലകൃഷ്ണന്‍.
 
ഭാഗീരഥി അമ്മ
ആറ്റിങ്ങല്‍: കടുവയില്‍ വാവറവിള വീട്ടില്‍ ഭാഗീരഥി അമ്മ (80) അന്തരിച്ചു. മക്കള്‍: ശ്യാമള ദേവി, വേണുഗോപാല്‍. മരുമക്കള്‍: രാമകൃഷ്ണന്‍, ബിന്ദു. സഞ്ചയനം 9ന് രാവിലെ 8ന്.
 
പങ്കജാക്ഷി അമ്മ
ആറ്റിങ്ങല്‍: ഇളമ്പ വലിയാന്നൂര്‍ വീട്ടില്‍ കെ.എന്‍. സോമശേഖരന്‍നായരുടെ ഭാര്യ ജെ. പങ്കജാക്ഷി അമ്മ (76) അന്തരിച്ചു. മക്കള്‍: മോഹനകുമാരന്‍ നായര്‍, സുകുമാരി അമ്മ, മുരളീധരന്‍ നായര്‍, എം.എ.സി.ടി. ആറ്റിങ്ങല്‍, പ്രസന്നകുമാര്‍. മരുമക്കള്‍: ബേബി പദ്മജ, രാമചന്ദ്രന്‍ നായര്‍, അജിത, ശശികല.
 
എസ്. അസ്‌നാരുപിള്ള
കോവളം: കെ.എസ്. റോഡ്, പൂവന്‍വിളയില്‍ റിട്ട.കെ.എസ്.ആര്‍.ടി.സി.ചെക്കിങ് ഇന്‍സ്‌പെക്ടറും തെക്കും ഭാഗം മുസ്‌ലീം ജമാഅത്ത് മുന്‍ സെക്രട്ടറിയുമായ ഹാജി എസ്. അസ്‌നാരുപിള്ള (77) അന്തരിച്ചു. ഭാര്യ: നസീമാബീവി. മക്കള്‍: ഹൈറുന്നിസ, സെബിനിസ, ഷറഫുന്നിസ, ഷാജി, മരുമക്കള്‍: അബ്ദുല്‍ മജീദ്,ഖരീം, ഷിബു, ഷാനിഫ.
 
സുലോചന അമ്മ
വലിയവിള: കരിമണ്‍കുളം വലിയകുന്നത്ത് വീട്, പി.ആര്‍.എ. 35ല്‍ പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ കെ. സുലോചന അമ്മ (85) അന്തരിച്ചു. മക്കള്‍: ആര്‍. രാജപ്പന്‍ നായര്‍, ആര്‍. കൃഷ്ണന്‍നായര്‍, ആര്‍. വിജയന്‍ നായര്‍. മരുമക്കള്‍: എസ്. രമാദേവി, എല്‍. ആനന്ദവല്ലി അമ്മ, ടി.എസ്. ജലജകുമാരി (ചിത്രാഞ്ജലി, തിരുവല്ലം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
 
പി. പ്രേമാവതി
കൊല്ലോട്: കെ.പി. 15/689 ആര്യാ നിവാസില്‍ ജയേന്ദ്രന്റെ ഭാര്യ പി. പ്രേമാവതി (62) അന്തരിച്ചു. മക്കള്‍: പ്രീജ ജെ.പി, ശ്രീജ ജെ.പി, മരുമക്കള്‍: രാജേഷ് എസ്, രമേഷ് എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
 
കെ. ചെല്ലമ്മ
ചേരപ്പള്ളി: നന്ദിയോട് കള്ളിപ്പാറ തടത്തരികത്തുവീട്ടില്‍ പരേതനായ അര്‍ജുനന്റെ ഭാര്യ കെ. ചെല്ലമ്മ (75) അന്തരിച്ചു. മക്കള്‍: വിലാസിനി, കൃഷ്ണമ്മ, വിജയന്‍ദാസ്, മോഹന്‍ദാസ്. മരുമക്കള്‍: നടേശന്‍, ശോഭാവിജയന്‍, സിന്ധു.
 
കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍ില്‍ പങ്കെടുത്തശേഷം കടലില്‍ കുളിക്കവേ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഉള്‍ക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി. ചാല ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി അടിമലത്തുറ ഫാത്തിമ ഹൗസില്‍ പോള്‍സണ്‍ തോമസിന്റെ (15) മൃതദേഹമാണ് ഈസ്റ്റ് തുമ്പയ്ക്ക് സമീപം ഉള്‍ക്കടലില്‍ ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കരയ്‌ക്കെത്തിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ചൊവ്വാഴ്ച വെട്ടുകാട് പള്ളിക്ക് സമീപം കടലില്‍കുളിക്കാനിറങ്ങിയ എട്ടുവിദ്യാര്‍ത്ഥികളില്‍ രണ്ടുപേരാണ് തിരയില്‍പെട്ടത്. ഇതില്‍ എസ്.എം.വി സ്‌കൂള്‍ വിദ്യാര്‍ത്ഥി വിജിത്തിനെ മത്സ്യതൊഴിലാളികള്‍ രക്ഷപെടുത്തിയിരുന്നു. വിജിത്തും, പോള്‍സണും കടലിനുള്ളിലേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു. ശക്തമായ തിരയില്‍ ഇവര്‍ അടിതെറ്റി മറിയുകയായിരുന്നു.
പോള്‍സന്റെ മൃതദേഹം ബുധനാഴ്ച വൈകീട്ട് സംസ്‌കരിച്ചു. ബര്‍ണാഡ് ലൂയിസിന്റെയും സെല്‍വോറിയുടെയും മകനാണ് പോള്‍സണ്‍. പമേല, പീറ്റേഴ്‌സണ്‍, ജോണ്‍ക്രോസ്, അഗസ്റ്റിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
 
എസ്.എസ്.സംഗീത്കുമാര്‍
പെരുങ്കടവിള: മാമ്പഴക്കര മാന്തറ എസ്. എസ്.ഭവനില്‍ ജനറല്‍ ആസ്​പത്രി ജീവനക്കാരന്‍ സുരേഷ്‌കുമാറിന്റെയും ശാന്തയുടെയും മകന്‍ എസ്. എസ്. സംഗീത്കുമാര്‍ (24) അന്തരിച്ചു. സഹോദരി: ആശ. പ്രാര്‍ഥന ശനിയാഴ്ച എട്ടിന്.
 
ഇ. വേദമുത്തു
നെയ്യാറ്റിന്‍കര: തിരുപുറം വേദമുത്തുഭവന്‍ മണ്ണക്കല്ലുവീട്ടില്‍ പരേതനായ ദേവസഹായം നാടാരുടെ ഭാര്യ ഇ. വേദമുത്തു (89) അന്തരിച്ചു.പള്ളിവിളാകം ആര്‍. സി. എല്‍. പി.എസ്സിലെ അധ്യാപികയായിരുന്നു. മക്കള്‍: ക്രിസ്തുദാസ്, ലില്ലിഭായി, ജോര്‍ജ്, തങ്കഭായി, മെഴ്‌സിഭായി, ജോണ്‍റോസ്, മേരിഗ്രേസ്‌ലെറ്റ്. മരുമക്കള്‍: ബേബിസരോജം, പൊന്നയ്യന്‍നാടാര്‍, ബേബികമല, ജോര്‍ജ് കോവിലുവിള, അര്‍ജുനന്‍, സുചേത, വിജയന്‍. പ്രാര്‍ഥന ശനിയാഴ്ച തിരുപുറം സെന്റ് സേവ്യേഴ്‌സ് ചര്‍ച്ചില്‍.
 
എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി കാട്ടുതീയില്‍പ്പെട്ട് മരിച്ചു
നാഗര്‍കോവില്‍: ദേശീയപാതയില്‍ ചുങ്കാന്‍കടയ്ക്ക് സമീപം സ്വകാര്യ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി കാട്ടുതീയില്‍പ്പെട്ട് മരിച്ചു. ചെട്ടികുളം അരുളകത്ത് ലിയോണിന്റെ മകന്‍ ആന്റണിസഹായമൈക്കി (19) ളാണ് മരിച്ചത്. സുഹൃത്തുക്കളായ ആറംഗ സംഘത്തോടൊപ്പം ചുങ്കാന്‍കട മലയില്‍ച്ചെന്ന ആന്റണിയും സംഘവും പടര്‍ന്നുപിടിക്കുകയായിരുന്ന തീക്കകത്ത് അകപ്പെട്ടുപോകുകയായിരുന്നു. വിദ്യാര്‍ഥികള്‍ ചിതറി ഓടിയെങ്കിലും ആന്റണി തീപ്പൊള്ളലേറ്റ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കളും പരിക്കുകളോടെ ചികിത്സയിലാണ്. രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് ആന്റണിസഹായമൈക്കിള്‍. ഇരണിയല്‍ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നു.
 
വാഹന അപകടത്തില്‍ മരിച്ച വ്യോമസേനാംഗത്തിന്റെ മൃതദേഹം സംസ്‌കരിച്ചു
ബാലരാമപുരം: ന്യൂഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ച വ്യോമസേനാംഗത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബാലരാമപുരം, തേമ്പാമുട്ടം, വൈഷ്ണവത്തില്‍ ശശികുമാരന്‍ നായരുടെ മകന്‍ വൈശാഖ് (24) ആണ് മരിച്ചത്. ന്യൂഡല്‍ഹി ദാസാ എയര്‍ഫോഴ്‌സ് സ്റ്റേഷനിലെ ലീഡിങ് എയര്‍ക്രാഫ്റ്റ് മെന്‍ ആയിരുന്നു വൈശാഖ്.
ഞായറാഴ്ച രാവിലെ 9.30ന് വൈശാഖും സഹപ്രവര്‍ത്തകരും യാത്ര ചെയ്തിരുന്ന കാറില്‍ ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചുവന്ന മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഏഴുപേരില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പൂജാ ഉത്സവത്തിന് അക്ഷര്‍ദാം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. നാലുവര്‍ഷം മുമ്പാണ് വൈശാഖ് വ്യോമസേനയില്‍ ചേര്‍ന്നത്. ജ്യേഷ്ഠന്‍ വിഷ്ണുവും വ്യോമസേനാംഗമാണ്. ശോഭനകുമാരിയാണ് അമ്മ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.
 
കെ. സുരേന്ദ്രന്‍
കഴക്കൂട്ടം: മേനംകുളം കരിയില്‍ ശ്രീനികേതന്‍ വീട്ടില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സുരേന്ദ്രന്‍ (84) അന്തരിച്ചു. ഭാര്യ: കെ. സരസമ്മ. മക്കള്‍: ലാല്‍സിങ് (സി.പി.ഐ. മുക്കോലയ്ക്കല്‍ ബ്രാഞ്ച് സെക്രട്ടറി), ബേബിലാല്‍ (വര്‍ക്‌ഷോപ്പ് സ്റ്റേഷന്‍ കടവ്), ലില്ലിമോള്‍, ഷാഫിലാല്‍ (ആധാരമെഴുത്ത്, ലാല്‍ അസോസിയേറ്റ്‌സ്, കഴക്കൂട്ടം).
 
കെ. ജയകുമാര്‍
ബാലരാമപുരം: തലയല്‍ നാരായണിമന്ദിരത്തില്‍ കെ. ജയകുമാര്‍ (50) അന്തരിച്ചു. ഭാര്യ: സുധാംബിക. മക്കള്‍: അഖില്‍, അരുണ്‍. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
 
സുന്ദരി ഹാരീസ്
വെള്ളറട: ചാരുംകുഴി നാലുകെട്ട് പുത്തന്‍വീട്ടില്‍ പരേതനായ ഹാരീസ് നാടാരുടെ ഭാര്യ സുന്ദരി ഹാരീസ് (82) അന്തരിച്ചു. മക്കള്‍: ജയകുമാരി, ജയകുമാര്‍, വിജയകുമാര്‍, വിജയകുമാരി, സലീനകുമാരി, വിന്‍സെന്റ് കുമാര്‍. മരുമക്കള്‍: തങ്കപ്പന്‍കുഞ്ഞ് (റിട്ട. ഹെഡ്മാസ്റ്റര്‍), ലീല ജയകുമാര്‍, പരേതയായ അഡ്വ. ഗ്ലിറ്റസ് അരുള്‍, ജോസഫ് തങ്കരാജ്, ഷക്കീല വിന്‍സെന്റ്. പ്രാര്‍ഥന തിങ്കളാഴ്ച വൈകീട്ട് അഞ്ചിന്.
 
അമ്മുക്കുട്ടി
വര്‍ക്കല: മേല്‍വെട്ടൂര്‍ പി.എം. ഹൗസില്‍ പരേതനായ പി. മുത്തുസ്വാമിയുടെ ഭാര്യ പി. അമ്മുക്കുട്ടി (80) അന്തരിച്ചു. മക്കള്‍: എം. ത്യാഗരാജന്‍, എം. മോഹന്‍ദാസ്, എം. പുഷ്പാംഗദന്‍ എം. മുരളീധരന്‍, എം. ശ്രീരംഗന്‍, എം. ഷൈലജ. മരുമക്കള്‍: കെ. സുധാകരന്‍, പരേതയായ ലൈല, ലീല, സജിനി, രാധ, ശകുന്തള.
 
വാമദേവന്‍
വര്‍ക്കല: കല്ലംകോണം അമ്മലുഭവനില്‍ വാമദേവന്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ സാവിത്രി. മക്കള്‍: ബാബു, രാജു, തങ്കമണി, അനി, ഷീല, നകുലന്‍.
 
ലീല
കോവളം: വെണ്ണിയൂര്‍, മുള്ളുവിള വീട്ടില്‍ മുത്തയ്യന്റെ ഭാര്യ ലീല (65) അന്തരിച്ചു. മക്കള്‍: സത്യന്‍, പരേതനായ സൈമണ്‍, ചന്ദ്രന്‍. മരുമകള്‍: ഷെര്‍ളി. മരണാനന്തര ചടങ്ങ് ഞായറാഴ്ച വൈകീട്ട് 3ന്.
 
ഹവ്വാ ഉമ്മാള്‍
നെടുമങ്ങാട്: പനവൂര്‍ ആറ്റിന്‍പുറം മലയടി വീട്ടില്‍ പരേതനായ അസനാരുപിള്ളയുടെ ഭാര്യ ഹവ്വാ ഉമ്മാള്‍ (80) അന്തരിച്ചു. മക്കള്‍: ഉമൈദ, അബ്ദുല്‍ ഖരീല, റൈഹാനത്ത്, അബ്ദുല്‍ ഹക്കീം (ബിസിനസ്), നിസാറുദീന്‍, ലിയാമുദീന്‍ (കെ.എസ്.ഇ.ബി), നജ്മുന്നിസ, റജില, ഷഫീഖ് (കെ.എസ്.എഫ്.ഇ), പരേതയായ ബദറുന്നിസ. മരുമക്കള്‍: മുഹമ്മദ് അബ്ബാസ് (ഉമ പെയിന്റ്‌സ്, ശ്രീകാര്യം), നസീറ, റഫീഖ് (യു.എ.ഇ.), ഷീജ, ഷാനിത. സുനിജ, സഫീര്‍ (ദുബായ്), ഉമര്‍ (മന്നാനിയ കോളേജ്, പാങ്ങോട്), ഷീന. പരേതനായ ബഷീര്‍ ഹാജി (കല്ലിങ്ങല്‍ ഓട്ടോ മൊബൈല്‍സ്).
 
തൊണ്ടുമായിവന്ന വള്ളംമറിഞ്ഞ് വള്ളക്കാരന്‍ മരിച്ചു
വര്‍ക്കല: തൊണ്ടുമായി വര്‍ക്കലഭാഗത്തേക്ക് വന്നവള്ളം അകത്ത്മുറി കായലിന് സമീപം മറിഞ്ഞ് വള്ളക്കാരന്‍ മരിച്ചു. ചിറയിന്‍കീഴിന് സമീപം വക്കം പോലീസ്മുക്കില്‍ വലത്താന്റെവിള വീട്ടില്‍ സത്യന്‍ എന്ന സത്യശീലന്‍ (65) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. കയര്‍ ബസിനസിന്റെ ഭാഗമായി തൊണ്ട് വള്ളത്തില്‍ കൊണ്ടുപോയി ചകിരിയാക്കി കൊണ്ടുവരുന്ന ജോലിയാണ് സത്യശീലന്‍േറത്. ഇതിനായാണ് വക്കത്തുനിന്ന് ഇദ്ദേഹം രാവിലെ പുറപ്പെട്ടത്. കുളമുട്ടം താന്നിമൂട്ടിലുള്ള ഒരു വീട്ടിലേക്കായിരുന്നു വരവ്. അകത്തുമുറി ഭാഗത്ത് റെയില്‍വേസ്റ്റേഷന് സമീപത്തെ പാലത്തിനടുത്ത് വള്ളം നിയന്ത്രണംതെറ്റി മറിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു.പാലത്തിനടുത്തെ ചീലാന്തിമരങ്ങളുടെ ശിഖരങ്ങളില്‍ കുരുങ്ങി മറിഞ്ഞ നിലയിലായിരുന്നു വള്ളം. തുഴ ചെളിയില്‍ പുതഞ്ഞ അവസ്ഥയിലും. സത്യശീലന് നീന്തല്‍ നല്ല വശമുണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു. കായലില്‍ ഉണ്ടായിരുന്ന വലക്കാരും ചില നാട്ടുകാരുമാണ് വള്ളം മറിയുന്നത് കണ്ടത്. ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. വര്‍ക്കലയില്‍നിന്ന് അഗ്‌നിശമനസേനയും എത്തിയിരുന്നു.
ഒടുവില്‍ പോലീസ് പാപനാശത്തെ ലൈഫ്ഗാര്‍ഡുകളുടെ സഹായം തേടി. ലൈഫ്ഗാര്‍ഡുകളായ മുഹുസിന്‍, സൈനുദ്ദീന്‍, എം.സി. ബേബി എന്നിവര്‍ ചേര്‍ന്ന് കായലില്‍ പരിശോധന നടത്തി. അര മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷം ഉച്ചയ്ക്ക് ഒന്നരയോടെ അകത്ത്മുറി കാക്കത്തുരുത്തിനടുത്ത് ചെളിയില്‍ പുതഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കരയിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പിന്നീട് വര്‍ക്കല താലൂക്ക് ആസ്​പത്രിയിലേക്ക് മാറ്റി. വള്ളത്തില്‍ സത്യശീലന്‍ ഒറ്റയ്ക്കായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 30 വര്‍ഷമായി ഇയാള്‍ ചകിരി ബിസിനസ് നടത്തിവരികയാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
അംബികയാണ് സത്യശീലന്റെ ഭാര്യ. മക്കള്‍: റെജി, സിമി, സിബി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
 
ബി. സാവിത്രിഅമ്മ
ബാലരാമപുരം: പ്ലാവിള സമൃദ്ധിയില്‍ റിട്ട. കെ.എസ്.ആര്‍.ടി.സി. ഇന്‍സ്‌പെക്ടര്‍ എന്‍. ബാലകൃഷ്ണന്‍ നായരുടെ ഭാര്യ ബി. സാവിത്രിഅമ്മ (79) അന്തരിച്ചു. കൊല്ലം മുള്ളങ്കോട് കുടുംബാംഗമാണ്. മകള്‍: സിന്ധു സതീഷ് (സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്). മരുമകന്‍: എന്‍. സതീഷ്‌കുമാര്‍ (ഏരിയാ സെയില്‍സ് മാനേജര്‍, സൗത്ത് കേരള എസ്.ബി.ഐ. ലൈഫ്). സഞ്ചയനം ഞായറാഴ്ച 8.30ന്.
 
എ. സുകുമാരപിള്ള
പോത്തന്‍കോട്: അരിയോട്ടുകോണം താന്നിവിളാകത്തുവീട്ടില്‍ റിട്ട. ഡെപ്യൂട്ടി താസില്‍ദാര്‍ എ. സുകുമാരപിള്ള (ഗാന്ധി-71) അന്തരിച്ചു. ഭാര്യ: എം. ലീലാമ്മ. മക്കള്‍: ബിന്ദു എല്‍.എസ്. (റവന്യൂ), ബീന എല്‍.എസ്. (കൃഷി), ബിജു എസ്.എല്‍, ബിജി എല്‍.എസ്. മരുമക്കള്‍: സുരേഷ്‌കുമാര്‍ (ഗള്‍ഫ്), ലതികുമാര്‍ (ഗള്‍ഫ്), രമ്യ, സന്തോഷ്‌കുമാര്‍ (പോലീസ്). ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.
 
കെ.ഭാരതിഅമ്മ
മാര്‍ത്താണേ്ഠശ്വരം: കോളച്ചിറക്കോണം ശ്രേയസില്‍ പരേതനായ എന്‍.മാധവന്‍പിള്ളയുടെ ഭാര്യ കെ. ഭാരതിയമ്മ (87) അന്തരിച്ചു. മക്കള്‍: എം. കൃഷ്ണന്‍കുട്ടി നായര്‍, എം.വിജയകുമാരന്‍ നായര്‍. എം.മധുസൂദനന്‍ നായര്‍. മരുമക്കള്‍: എസ്. ലതികാദേവി, സാഹിതി സി.ബി, ജയകുമാരി ജെ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
 
ജി.തങ്കം
വലിയറത്തല: കൃഷ്ണപുരം നന്ദനത്തില്‍ പരേതനായ കെ.ജി. നാണുക്കുട്ടന്‍ നായരുടെ ഭാര്യ ജി.തങ്കം (64) അന്തരിച്ചു. മക്കള്‍: എന്‍.ഉണ്ണിക്കൃഷ്ണന്‍ നായര്‍, എന്‍.ഹരിപ്രസാദ് (ടി.ബി.ജി.ആര്‍.ഐ), ടി.സുമ. മരുമക്കള്‍: കെ.അംബികാദേവി, എല്‍.ബിന്ദു, ആര്‍. രാജേന്ദ്രന്‍ (കെ.എസ്.എച്ച്.ബി.). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
 
ജെ.ആര്‍. സുമനം
നന്ദന്‍കോട്: വൈ.എം.ആര്‍. ഡ്യൂവില്‍ റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ.ആര്‍.സുമനം (82) അന്തരിച്ചു. ഭാര്യ: സൗദാമിനി (റിട്ട. അധ്യാപിക, ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂള്‍). മക്കള്‍: ബിജോയ് സാമുവല്‍ സുമനം, സുസ്മിത പ്രേംചന്ദ് (എച്ച്.എസ്.എ. ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂള്‍). മരുമക്കള്‍: ഷേര്‍ലി, പ്രേംചന്ദ് ജെ. (ബിസിനസ്). ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് എല്‍.എം.എസ്. സെമിത്തേരിയില്‍.
 
മുഹമ്മദ് ഇസ്മായില്‍
തിരുവനന്തപുരം: പട്ടം പാലസ് കുന്നില്‍വീട്ടില്‍ മുഹമ്മദ്ഇസ്മായേല്‍ (65) അന്തരിച്ചു. ഭാര്യ: മുഹമ്മദ്ബിവി. മക്കള്‍: ഷാജഹാന്‍, ഷജീന, ഷജീല. മരുമക്കള്‍: അക്ബര്‍, ജാസ്മിന്‍.
 
ഭാര്‍ഗവിഅമ്മ
തിരുവനന്തപുരം: മരുതംകുഴി ചൈത്രത്തില്‍ എം.ആര്‍.എ-ബി.3യില്‍ റിട്ട. അധ്യാപിക ഭാര്‍ഗവിഅമ്മ (77) അന്തരിച്ചു. പരേതനായ അംബുജാക്ഷന്‍പിള്ളയുടെ ഭാര്യയാണ്. മക്കള്‍: ഗിരീഷ്, ശ്രീലത, ശ്രീവത്സന്‍. മരുമക്കള്‍: ലിസി, ബാബുകുമാര്‍, ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
 
പി.മനോഹരന്‍നായര്‍
നെടുമങ്ങാട്: ആനാട് പുല്ലേക്കോണത്ത് പദ്മസദനത്തില്‍ പി.മനോഹരന്‍നായര്‍ (63) അന്തരിച്ചു. ഭാര്യ: സുലോചന. മക്കള്‍: എം.പദ്മകുമാര്‍, എം.രജികുമാര്‍. മരുമകള്‍: വി.മഞ്ജു. സഞ്ചയനം 10ന് രാവിലെ 9 മണിക്ക്.
 
ഗണേശന്‍
കുളത്തൂര്‍: തൃപ്പാദപുരം സുചിത്രഭവനില്‍ ഗണേശന്‍ (64) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: സുചിത്ര, മുരുകന്‍. മരുമക്കള്‍: ഷിബു, മീര. മരണാനന്തരചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ 8ന്.
 
തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
വര്‍ക്കല: ഇലകമണ്‍ വേങ്കോട് ശ്യാമനിവാസില്‍ ഷൈലു(28)വിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുടുംബവഴക്കാകാം മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ശാര്‍ങ്ഗധരന്റെയും ഉഷാകുമാരിയുടെയും മകനാണ്. സഹോദരി: ശ്യാമ. വര്‍ക്കല താലൂക്ക് ആസ്​പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
 
ഉഷ
നെയ്യാറ്റിന്‍കര: വ്‌ളാങ്ങാമുറി കിഴങ്ങുവിളാകത്തുവീട്ടില്‍ സുമന്റെ ഭാര്യ ഉഷ (26) അന്തരിച്ചു. സഞ്ചയനം തിങ്കളാഴ്ച 9ന്.
 
കെ. ബിജു
നെയ്യാറ്റിന്‍കര: തത്തിയൂര്‍ കാര്‍ത്തികഭവനില്‍ കൃഷ്ണന്‍നായരുടെ മകന്‍ കെ. ബിജു (38) അന്തരിച്ചു. ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥനാണ്. സഹോദരി: ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച 9ന്.
 
സരസമ്മ
നെയ്യാറ്റിന്‍കര: തൊഴുക്കല്‍ അനുരാഗത്തില്‍ പരേതനായ മൃത്യുഞ്ജയപ്പണിക്കരുടെ ഭാര്യ സരസമ്മ (82) അന്തരിച്ചു. മക്കള്‍: രാജ്‌മോഹന്‍ (ഡി.സി.ബി. തിരുവനന്തപുരം), സാംബശിവന്‍ (കോണ്‍ട്രാക്ടര്‍), ജയകുമാര്‍, ഉഷകുമാരി,പ്രേമകുമാര്‍, വനജകുമാരി. മരുമക്കള്‍: ജി.എസ്. പുഷ്പലത, പി. ശൈലജ, സി. സുജാത, പി. രാഘവന്‍, എസ്. വിനോയ, കെ. വിജയന്‍. സഞ്ചയനം തിങ്കളാഴ്ച 9ന്.
 
കാര്‍ ഇടിച്ച് മരിച്ചു
ഒഞ്ചിയം: പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ കാര്‍ ഇടിച്ച് മരിച്ചു. കാരക്കാട് പറമ്പില്‍ കമല (65) ആണ് മരിച്ചത്. നാദാപുരം റോഡ് ചാണക്യഹോട്ടലിന് സമീപത്താണ് അപകടം.
 
സദാശിവന്‍
തിരുവനന്തപുരം: മണക്കാട് കൊഞ്ചിറവിള കുന്നുവിളാകത്ത് വീട്ടില്‍ റിട്ട. ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ സദാശിവന്‍ (70) അന്തരിച്ചു. ഭാര്യ: സത്യഭാമ. മക്കള്‍: എസ്. ഗോപകുമാര്‍, എസ്. കനകലത, എസ്. വാസന്തി (വാഴമുട്ടം ഗവ. എച്ച്.എസ്.), എസ്. അനില്‍കുമാര്‍ (വാണിജ്യ നികുതി വകുപ്പ്), എസ്. അജയകുമാര്‍ (ഖത്തര്‍). മരുമക്കള്‍: എന്‍. ഷീബ (പോലീസ്, ഇടുക്കി), ജി. ശിവന്‍കുട്ടി (ഖത്തര്‍), എന്‍. രാജീവ് (ഐ.എസ്.എം. വകുപ്പ്), എസ്. സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.
 
കെ. പ്രഭാവതി അമ്മ
തിരുവനന്തപുരം: കൊടുങ്ങാനൂര്‍ നര്‍ത്തകിയില്‍ പരേതനായ ഭാസ്‌കരന്‍ നായരുടെ ഭാര്യ കെ. പ്രഭാവതി അമ്മ (77) അന്തരിച്ചു. മക്കള്‍: ശ്രീകല പി.ബി. (ജലസേചന വകുപ്പ്), കൃഷ്ണവേണി പി.ബി. മരുമക്കള്‍: ജി. അരവിന്ദാക്ഷകുമാര്‍ (വാട്ടര്‍ അതോറിട്ടി), നീലകണ്ഠന്‍ നായര്‍ ജെ. (അജന്ത തിയേറ്റര്‍). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.
 
ജി. രവീന്ദ്രനാശാരി
വെള്ളനാട്: ചാങ്ങ രവീന്ദ്രഭവനില്‍ റിട്ട. റവന്യൂ ഇന്‍സ്‌പെക്ടര്‍ ജി. രവീന്ദ്രനാശാരി (66) അന്തരിച്ചു. ഭാര്യ: ഇന്ദിരാദേവി. മക്കള്‍: സന്ധ്യ (കേരള സ്‌കൂള്‍, ഡല്‍ഹി), അഡ്വ. ഹരികുമാര്‍, ശിവകുമാര്‍ (യൂണിക് ഫാര്‍മസ്യൂട്ടിക്കല്‍സ്). മരുമക്കള്‍: അനില്‍ (എസ്.പി.ജി. ഡല്‍ഹി), ആശാമോഹന്‍, അഡ്വ. രഞ്ജന. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
 
മേരിസരോജിനി
തിരുവനന്തപുരം: എ.കെ.ജി. സെന്ററിന് സമീപം ടി.സി. 27/424-ല്‍ പരേതനായ മൈക്കിള്‍ സേവ്യറുടെ (തങ്കപ്പന്‍) ഭാര്യ മേരി സരോജിനി (ബേബി-82) അന്തരിച്ചു. മക്കള്‍: പരേതനായ തങ്കരാജന്‍, എലിസബത്ത്, സെലിന്‍, രാജബോസ്, ക്രിസ്തുദാസ്. മരുമക്കള്‍: ആന്‍സിലിറ്റ്, രാജന്‍, വിനയദാസ്, വിമല, ലത. പ്രാര്‍ഥന ബുധനാഴ്ച വൈകീട്ട് 4ന് പാറ്റൂര്‍ സെമിത്തേരി പള്ളിയില്‍.
 
ഖദീജാബീവി
വെഞ്ഞാറമൂട്: തേമ്പാംമൂട് കൊച്ചുതേമ്പാക്കാല വീട്ടില്‍ അലിയാരുകുഞ്ഞിന്റെ ഭാര്യ ഖദീജാബീവി (75) അന്തരിച്ചു. മക്കള്‍: ഇസ്മായില്‍, സലിം, ജമീല, ലൈല, നസീമാബീവി, നുസൈഫ, ഷാനിഫ, ജസീല, സൗദ. മരുമക്കള്‍: ഷാഹുല്‍ഹമീദ്, ഹനീഫ, ഷറഫുദ്ദീന്‍, ഷാഫി, ബഷീര്‍, നസിംലാല്‍, റുമീ, സാജിദ.
 
മനോഹരന്‍
വെഞ്ഞാറമൂട്: മുദാക്കല്‍ ചെമ്പൂര് പാണഞ്ചേരിവീട്ടില്‍ മനോഹരന്‍ (65) അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കള്‍: ബിന്ദു, വിനോദ്, തിത്‌ലി. മരുമകന്‍: ഷാജു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.
 
പി. ലക്ഷ്മണന്‍
തിരുവനന്തപുരം: കുമാരപുരം ജയ്‌നഗര്‍ രശ്മിയില്‍ റിട്ട. മുനിസിപ്പാലിറ്റി ഡയറക്ടര്‍ പി. ലക്ഷ്മണന്‍ (91) അന്തരിച്ചു. ഭാര്യ: സി.ജി. ഭവാനിയമ്മ (റിട്ട. അധ്യാപിക, കോട്ടണ്‍ഹില്‍ ഹൈസ്‌കൂള്‍, തിരുവനന്തപുരം). മക്കള്‍: പരേതരായ ബിപിന്‍ചന്ദ്ര, ഡോ. മിനിലക്ഷ്മണ്‍. മരുമക്കള്‍: ഡോ.ഷൈജ (പ്രൊഫസര്‍, എന്‍.ഐ.ടി. കോഴിക്കോട്), ഡോ. പ്രദീപ്കുമാര്‍ (റിട്ട. മെഡിക്കല്‍ ഓഫീസര്‍).
 
എ. വിക്രമന്‍നായര്‍
ശ്രീകാര്യം: ഇടവക്കോട് മണിയറത്തല വീട്ടില്‍ എ. വിക്രമന്‍നായര്‍ (46) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കള്‍: വിനീത്, വിഷ്ണു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.
 
ജെ. ഓമനഅമ്മ
പേരൂര്‍ക്കട: പന്നിക്കുഴിക്കര ഉത്രത്തില്‍ പരേതനായ ഭാസ്‌കരന്‍നായരുടെ ഭാര്യ ജെ. ഓമനഅമ്മ (64) അന്തരിച്ചു. മകള്‍: മിനി ഭാസ്‌കര്‍ (കെ. എസ്.ഇ.ബി. പട്ടം). മരുമകന്‍: ബിജു. എസ്. (സിവില്‍ പോലീസ് ഓഫീസര്‍). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
 
വാസന്തി
കാട്ടാക്കട: കണ്ടല കരിങ്ങല്‍ കല്ലാറയ്ക്കല്‍ വീട്ടില്‍ രാമചന്ദ്രന്‍നായരുടെ ഭാര്യ വാസന്തി (52) അന്തരിച്ചു. മക്കള്‍: സ്മിത. ആര്‍, ലക്ഷ്മി. ആര്‍. മരുമക്കള്‍: ബിജു. ബി.എസ്., പ്രേംനാഥ്. എ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
 
എല്‍. സരോജിനി
മണ്ണന്തല: മണ്ണന്തല സൂര്യഭവനില്‍ എല്‍. സരോജിനി (73) അന്തരിച്ചു. മകള്‍: സിന്ധു. മരുമകന്‍: ഗോപി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.
 
കെ. ചെല്ലമ്മ
പൂന്തുറ: വാറുവിളാകത്ത് വീട്ടില്‍ പരേതനായ രാമന്റെ ഭാര്യ കെ. ചെല്ലമ്മ (98) അന്തരിച്ചു. മക്കള്‍: പരമേശ്വരന്‍, യശോദ, സോമന്‍, സ്വയംപ്രഭ, നിര്‍മല, കനകമ്മ, മുരുകേശന്‍. മരുമക്കള്‍: വിജയമ്മ, കൃഷ്ണന്‍, കൃഷ്ണമ്മ, കരുണാകരന്‍, മഹാദേവന്‍, രക്‌നദാസ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
 
തുളസീധരന്‍നായര്‍
കോരാണി: ഇടയ്‌ക്കോട് പതിനെട്ടാം മൈല്‍ കല്ലുവിള പുത്തന്‍വീട്ടില്‍ തുളസീധരന്‍നായര്‍ (53) അന്തരിച്ചു. ഭാര്യ: കെ. ഗീത. മക്കള്‍: അഖില്‍, അഖില. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.