കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി
വര്‍ക്കല:
ഇടവ കാപ്പിലില്‍ കടലില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം പാപനാശം തീരത്തടിഞ്ഞു. പരവൂര്‍ കുറുമണ്ടല്‍ നെടുങ്ങോലം കുന്നുംപുറത്ത് വീട്ടില്‍ അനില്‍കുമാറിന്റെയും സുനിതയുടെയും മകന്‍ അഭിജിത്താ(18)ണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30ഓടെ കാപ്പില്‍ പൊഴിമുഖത്തായിരുന്നു അപകടം. നാല് സുഹൃത്തുക്കള്‍ക്കൊപ്പം തീരത്തെത്തിയ അഭിജിത്ത് കടലില്‍ കുളിക്കുന്നതിനിടെയാണ് ശക്തമായ തിരയില്‍പ്പെട്ടത്.
വിവരമറിഞ്ഞ് അയിരൂര്‍ പോലീസ്, തീരസംരക്ഷണസേന, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, അഗ്നിരക്ഷാസേന എന്നിവ തിരച്ചില്‍ നടത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് പാപനാശം തീരത്താണ് മൃതദേഹം കാണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധനയ്ക്കുശേഷം തിങ്കളാഴ്ച വൈകീട്ട് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അഞ്ജന സഹോദരിയാണ്.

SHOW MORE

കവടിയാര്‍ വെറ്ററല്‍ ഗ്രൂപ്പ് പ്രതിമാസ സംവാദം, അമ്പലനഗര്‍ പാര്‍ക്ക് 5.00