ന്യൂയോര്‍ക്ക് : പ്രസിദ്ധ ഇന്റർനെറ്റ് കമ്പനിയായ യാഹൂ പേര് മാറ്റുന്നു. അല്‍ടെബ എന്നാണ് പുതിയ പേര്. യാഹൂവിനെ വെരിസോണ്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് പേരുമാറ്റം.

പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്‌സും സ്ഥാനം ഒഴുയുമെന്ന് യാഹൂ അറിയിച്ചു. എറിക് ബ്രാന്‍ഡ് പുതയ കമ്പനിയുടെ ചെയര്‍മാനായിരിക്കും.

ഡിജിറ്റല്‍ പരസ്യങ്ങള്‍, ഈമെയില്‍, മാധ്യമ ആസ്തികള്‍ ഉള്‍പ്പെടെ യാഹൂവിന്റെ കോര്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിന് വെരിസോണ്‍ വാങ്ങിയിരുന്നു. 

യാഹൂവുമായി ഒരു തന്ത്രപരമായ സംയോജനമാണ് ആഗ്രഹിക്കുന്നതെന്ന് വെരിസോണ്‍ അധികൃതർ അറിയിച്ചു.