'12 ഡേയ്‌സ് ഓഫ് പ്ലേ' എന്ന പേരിലുള്ള ഗൂഗിളിന്റെ ക്രിസ്മസ് അവധിക്കാല വില്‍പന ആരംഭിച്ചു. ആപ്ലിക്കേഷനുകള്‍, പുസ്തകങ്ങള്‍, സിനിമ, പാട്ട്, ടിവി പരിപാടികള്‍ എന്നിവ ഓഫര്‍ വിലയില്‍ ലഭിക്കും. വിവിധ ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും ഗൂഗിള്‍ വിലക്കുറവ് നല്‍കുന്നുണ്ട്. പുതുവര്‍ഷാരംഭം വരെ ഓഫര്‍ നിലനില്‍ക്കും.

പല പ്രീമിയം ഗെയിമുകള്‍ക്കും പ്ലേസ്റ്റോറില്‍ 80 ശതമാനം വരെ വിലക്കുറവുണ്ട്.  Minecraft: Story Mode - Season Two, Final Fantasy Tactics: WotL, Clue, Reigns, The Amazing Spider-Man 2, Need For Speed Most Wanted, FRAMED 2, Sonic Jump Pro തുടങ്ങിയ ഗെയിമുകള്‍ അവയില്‍ ചിലതാണ്.

മ്യൂസിക് ആപ്പ് ആയ ട്യൂണ്‍ഇന്‍ ന്റെ ഒരു വര്‍ഷത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷന് 40 ശതമാനം ഇളവ് ലഭിക്കും. ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനായ ലൈഫ്‌സം ആപ്പിനും 40 ശതമാനം ഇളവുണ്ട്. 

ഗൂഗിള്‍ പ്ലേ മൂവീസ് ആന്റ് ടിവിയില്‍ 20 രൂപയുടെ ഓഫര്‍ വരെ നല്‍കുന്നുണ്ട്. ചില ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ക്കും ഗൂഗിള്‍ ബുക്‌സില്‍ നിരവധി പുസ്തകങ്ങള്‍ക്കും 60 ശതമാനം വരെ ഡിസ്‌കൗണ്ടുമുണ്ട്. 

രഘുറാം രാജന്റെ 'ഐ ഡു വാട്ട് ഐ ഡു', അഗത ക്രിസ്റ്റിയുടെ ' മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്‌സ്പ്രസ്', റിഷി കപൂറിന്റെ 'ഖുല്ലം ഖുല്ല', അവിനാശ് പിലവാലിന്റെ ' മൈ എനിമീസ് എനിമി' തുടങ്ങിയ ഓഫര്‍ വിലയില്‍ ലഭ്യമാവുന്ന പുസ്തകങ്ങളില്‍ ചിലതാണ്.