മുംബൈ: റിലയന്‍സ് ജിയോ 4ജി തങ്ങളുടെ പ്രൈം പ്ലാനുകള്‍ പ്രഖ്യാപിച്ചു. 19 രൂപ മുതല്‍ 9,999 രൂപവരെയുള്ള പ്ലാനുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 99 രൂപ ഒറ്റത്തവണ റീചാര്‍ജിലൂടെ ഒരു വര്‍ഷത്തേക്ക് ജിയോയുടെ പ്രൈം മെമ്പറാകാം.

നിലവില്‍ 2018 മാര്‍ച്ച് 31 വരെയാകും പ്രൈം പ്ലാന്‍ ലഭ്യമാകുക. 4ജി ഡാറ്റയ്ക്ക് പുറമെ സൗജന്യ വോയ്‌സ് കോള്‍, എസ്എംഎസ് എന്നിവയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോ പ്രൈം പ്ലാനുകള്‍

303 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയില്‍ 28 ജിബി ഡാറ്റ എന്ന ഓഫര്‍ റിലയന്‍സ് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ദിവസം 10 (10.82 രൂപ) രൂപയ്ക്ക് 1 ജിബി ഡാറ്റ എന്നതായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍ മുകേഷ് അംബാനി നല്‍കിയിരുന്ന വാഗ്ദാനം. 303 രൂപ പ്ലാനിനൊപ്പമുള്ള മറ്റു പ്രൈം പ്ലാനുകളാണ് ജിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

19 രൂപയ്ക്ക് ഒരു ദിവസത്തെ വാലിഡിറ്റിയില്‍ 200 എംബി 4ജി ഡാറ്റ നല്‍കുന്ന പ്ലാനാണ് പ്രൈം പ്ലാനുകളില്‍ ഏറ്റവും കുറഞ്ഞത്. 49 രൂപയ്ക്ക് മൂന്നു ദിവസത്തേയ്ക്ക് 600 എംബി ഡാറ്റ, 96 രൂപയ്ക്ക് ഏഴു ദിവസത്തേയ്ക്ക് 7 ജിബി ഡാറ്റ (പ്രതിദിന പരിധി 1 ജിബി) എന്നിവയാണ് 100 രൂപയില്‍ താഴെയുള്ള മറ്റു പ്ലാനുകള്‍.

149 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേയ്ക്ക് 2 ജിബി 4ജി ഡാറ്റയാണ് ജിയോ നല്‍കുന്നത്. 499 രൂപയ്ക്ക് 56 ജിബി 4ജി ഡാറ്റ ഇതേ കാലയളവിലേക്ക് ലഭിക്കും. ഇതിന് പ്രതിദിനം 2 ജിബി എന്ന ഫെയര്‍ യൂസേജ് പോളിസി ( FUP ) ബാധകമാണ്. പ്രതിദിന ഉപയോഗം 2 ജിബി കവിഞ്ഞാന്‍ ഡാറ്റാ സ്പീഡ് കുറയും. 303 രൂപ ഓഫറില്‍ FUP ഒരു ജിബി യാണ്.

999 രൂപ മുതലുള്ള പ്ലാനുകള്‍ക്ക് FUP ബാധകമല്ല. 999 രൂപയ്ക്ക് 60 ദിവസത്തേക്ക് 60 ജിബി ഡാറ്റ, 1999 രൂപയ്ക്ക് 90 ദിവസത്തേയ്ക്ക് 125 ജിബി ഡാറ്റ, 4999 രൂപയ്ക്ക് 180 ദിവസത്തേയ്ക്ക് 350 ജിബി ഡാറ്റ, 9999 രൂപയ്ക്ക് 360 ദിവസത്തേയ്ക്ക് 750 ജിബി ഡാറ്റ എന്നിവയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഉയര്‍ന്ന മൂല്യമുള്ള പ്ലാനുകള്‍. ഇവയെല്ലാം ജിയോ പ്രീപെയ്ഡില്‍ ലഭ്യമാകുന്ന പ്ലാനുകളാണ്.

ഒരു മാസത്തെ കാലാവധിയില്‍ 303 രൂപയ്ക്ക് 28 ജിബി 4ജി ഡാറ്റ, 499 രൂപയ്ക്ക് 58 ജിബി 4ജി ഡാറ്റ, 999 രൂപയ്ക്ക് 60 ജിബി 4ജി ഡാറ്റ തുടങ്ങിയവ പോസ്റ്റ് പെയ്ഡില്‍ ലഭ്യമാണ്.

Reliance Jio Prime Offer

ബൂസ്റ്റര്‍ പായ്ക്കുകള്‍

മാസത്തിനിടെയില്‍ ഡാറ്റ തീര്‍ന്നുപോയാല്‍ ( FUP ഇല്ലാത്ത പ്ലാനുകളില്‍) ഡാറ്റ റീചാര്‍ജിനായി ബൂസ്റ്റര്‍ പായ്ക്കുകളും ജിയോയില്‍ ലഭ്യമാണ്. 11 രൂപയ്ക്ക് 100 എംബി, 51 രൂപയ്ക്ക് 1 ജിബി, 91 രൂപയ്ക്ക് 2 ജിബി, 201 രൂപയ്ക്ക് 5 ജിബി, 301 രൂപയ്ക്ക് 10 ജിബി എന്നിവയാണ് ബൂസ്റ്റര്‍ പായ്ക്കുകള്‍.

ജിയോ പ്രൈം അംഗം ആയില്ലെങ്കില്‍?

ജിയോ പ്രൈം അംഗമാകാതെയും ജിയോ 4ജി ഉപയോഗിക്കാനാകും. എന്നാല്‍ പ്രൈം അംഗത്വം നേടിയില്ലെങ്കില്‍ പ്ലാനുകളില്‍ ലഭിക്കുന്ന ഡാറ്റയുടെ അളവ് കുറയും. 19 രൂപയുടെ പ്ലാനില്‍ പ്രൈം അംഗത്തിന് 200 എംബി ഡാറ്റ ലഭിക്കുമ്പോള്‍ സാധാരണ ഉപയോക്താവിന് ലഭിക്കുക 100 എംബി മാത്രം. 49 രൂപയക്ക് 600 എംബിയ്ക്ക് പകരം 300 എംബിയും.

പ്രൈം അംഗത്തിന് 7 ജിബി ലഭിക്കുന്ന 96 പായ്ക്കില്‍ സാധാരണ ഉപയോക്താവിന് ലഭിക്കുക 600 എംബി. 149 പ്ലാനില്‍  ഒരു ജിബിയാകും ലഭിക്കുക. 303 രൂപയ്ക്ക് 28 ജിബി എന്നത് 2.5 ജിബിയായി ചുരുങ്ങും. ഇവയ്‌ക്കെല്ലാം പ്രൈം അംഗത്തിന് ലഭിക്കുന്ന കാലാവധി ലഭിക്കും.

499 രൂപയ്ക്ക് 28 ദിവസത്തേക്ക് 5 ജിബി ഡാറ്റയാണ് ലഭിക്കുക. പ്രൈം അംഗത്തിന് ഇത് 56 ജിബിയാണ്. 999 രൂപയ്ക്ക് 12.5 ജിബി, 1999 രൂപയ്ക്ക് 30 ജിബി, 4999 രൂപയ്ക്ക് 100 ജിബി, 999 രൂപയ്ക്ക് 200 ജിബി എന്നിങ്ങനെയാണ് ഡാറ്റാ ലഭ്യത. ഈ ഓഫറുകളെല്ലാം 30 ദിവസത്തെ കാലാവധിയിലാണ് ലഭിക്കുന്നത് എന്നതാണ് വ്യത്യാസം.

എങ്ങനെ ജിയോ പ്രൈം അംഗമാകാം

നിലവില്‍ ജിയോ 4ജി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 31ന് മുമ്പ് 99 രൂപ റീചാര്‍ജിലൂടെ ഒരു വര്‍ഷത്തെ ജിയോ പ്രൈം അംഗത്വം നേടാം. മൈ ജിയോ ( MyJio), ജിയോ മണി ( JioMoney ), ജിയോ.കോം ( jio.com ) എന്നിവയിലൂടെയോ ജിയോ ഔട്ട്‌ലെറ്റില്‍ നിന്നോ റീചാര്‍ജ് ചെയ്യാം. ഇതിനുശേഷം മാര്‍ച്ച് 31ന് മുമ്പ് സൈന്‍ അപ്പ് ചെയ്യുകയും വേണം. സൈന്‍ അപ്പ് ചെയ്യുമ്പോള്‍ ഒരു കോംബോ പായ്ക്കും തിരഞ്ഞെടുക്കേണ്ടതുണ്ട്.

ന്യൂ ഇയര്‍ ഓഫര്‍ അവസാനിക്കുന്ന ഏപ്രില്‍ ഒന്നു മുതലാണ് ജിയോ പ്രൈം ലഭ്യമായി തുടങ്ങുക. 2018 മാര്‍ച്ച് 31 വരെയാണ് നിലവില്‍ കാലാവധി.

Read | 145 രൂപയ്ക്ക് 14 ജിബി ഡാറ്റയും സൗജന്യ കോളും; ജിയോയെ വെല്ലുവിളിച്ച് എയര്‍ടെല്‍