മുംബൈ: സൗജന്യ ഓഫര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് മാര്‍ച്ച് 31 രാത്രി ഉപയോക്താക്കളെ അമ്പരപ്പിച്ചുകൊണ്ടാണ് റിലയന്‍സ് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ചത്. ഒപ്പം പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി കമ്പനി 15 ദിവസം കൂടി നീട്ടുകയും ചെയ്തു.

ഏപ്രില്‍ 15 വരെ 99 രൂപയ്ക്ക് ഒരു വര്‍ഷത്തെ പ്രൈം അംത്വവും ഒപ്പം 303 രൂപ മുതലുള്ള പ്ലാനുകള്‍ തിവരഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ ഉപയോഗമാണ് കമ്പനി വാഗ്ദാനം ചെയ്തത്. മൂന്നുമാസം കഴിയുമ്പോള്‍ ഇപ്പോള്‍ ചെയ്യുന്ന ഓഫറിന്റെ ആനുകൂല്യവും ലഭിക്കും. 

മാര്‍ച്ച് 31ന് മുമ്പേ പ്രൈം അംഗത്വം എടുത്ത് 303 രൂപ മുതലുള്ള റീചാര്‍ജ് ചെയ്തവര്‍ക്ക് ഓഫര്‍ നേരിട്ട് ലഭ്യമാകും. ഉപയോക്താവ് ചെയ്തത് 303ല്‍ കുറവുള്ള ഓഫറാണെങ്കില്‍ മൂന്നു മാസത്തെ സൗജന്യ ഓഫര്‍ ലഭിക്കാന്‍ 303 രൂപ ഓഫര്‍ കൂടി ചെയ്യേണ്ടിവരും.

പുതിയ ഓഫര്‍ ജിയോ ഉപയോക്താക്കളുടെ ആവേശം പക്ഷേ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രായുടെ നിയന്ത്രണത്തില്‍ തട്ടി തകരുകയാണ്. പക്ഷേ, ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ചെയ്തവര്‍ ദുഖിക്കേണ്ടതില്ല. നിലവില്‍ ഓഫര്‍ ചെയ്തവര്‍ക്ക് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ലഭ്യമാകുമെന്നാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

'ട്രായുടെ നിര്‍ദേശം പൂര്‍ണമായി അനുസരിക്കുന്നതിനുള്ള നടപടികളിലാണ് ജിയോ, സാധ്യമാകുന്നത്ര വേഗതയില്‍ മൂന്നു മാസത്തെ ജിയോ സമ്മര്‍ സര്‍പ്രൈസ് ഞങ്ങള്‍ പിന്‍വലിക്കും. അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാകും -ജിയോ പ്രസ്താവനയില്‍ പറയുന്നു.

'ജിയോ സമ്മര്‍ സര്‍പ്രൈസ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഓഫര്‍ ചെയ്യുന്നവര്‍ക്ക് ഓഫറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കു'മെന്നും കമ്പനി പറയുന്നു.

അതായത്, ഇതിനകം സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ചെയ്തവര്‍ക്ക് സൗജന്യ ഉപയോഗം ലഭ്യമാകും. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ അവസാനിക്കും. അതിനുമുമ്പേ ഓഫര്‍ ചെയ്യുന്നവര്‍ക്കും ഓഫറിന്റെ ആനുകൂല്യം ലഭിക്കും.