ന്യൂഡല്‍ഹി: സമ്മര്‍ സര്‍പ്രൈസ് ഓഫറിന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ( ട്രായ് ) വിലക്ക് വീണതിനെ മറികടക്കാന്‍ പുതിയ ഓഫറുമായി ജിയോ രംഗത്തെത്തി. ധന് ധനാ ധന് എന്ന പേരിലാണ് ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഫര്‍ പ്രകാരം 309 രൂപ മുടക്കിയാല്‍ 84 ദിവസത്തേക്ക് (28 x 3) പ്രതിദിനം ഒരു ജിബി ഡേറ്റ ഉപയോഗം സാധ്യമാകും മാത്രമല്ല ഇത്രയും ദിവസത്തേക്ക് പരിധിയില്ലാത്ത വോയിസ് കോളുകളും സൗജന്യമാണ്.
509 രൂപയ്ക്കും ഓഫര്‍ ലഭ്യമാണ്. ഈ തുകയ്ക്ക് പ്രതിദിനം രണ്ടു ജിബി ഡേറ്റാ ഉപയോഗമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ജിയോ െൈപ്രം അംഗത്വം എടുത്തവര്‍ക്ക് മാത്രമെ ഓഫര്‍ ലഭിക്കു. പ്രൈം അംഗത്വം എടുക്കാത്തവര്‍ക്ക് ഒരു ജി ബി പ്രതിദിന ഡേറ്റാ ലഭിക്കാന്‍ 408 രൂപ മുടക്കേണ്ടിവരും. രണ്ടു ജിബിക്ക് 608 രൂപയും മുടക്കണം.
ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫറിന് പകരമായാണ് പുതിയത് പ്രഖ്യാപിച്ചത്. 303 രൂപയ്ക്ക് മൂന്നുമാസം അധിക ആനുകൂല്യം ലഭിക്കുന്ന സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് ട്രായ് വിലക്കിയിരുന്നു.
ഇതിനെ മറികടക്കാനാണ് ധന് ധനാ ധന് ഓഫറുമായി ജിയോ രംഗത്ത് വന്നത്. ഫലത്തില്‍ രണ്ട് ഓഫറുകളും തുല്യമാണ്. പേരുമാത്രമാണ് മാറിയിരിക്കുന്നത്. കൂട്ടത്തില്‍ ഈടാക്കുന്ന തുകയില്‍ നേരിയ വര്‍ധനവ് വരുത്തി എന്നുമാത്രം.