ന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാം. ഉപയോഗിച്ചുള്ള ശീലത്തില്‍നിന്നാണ് പുതിയ കാര്യങ്ങള്‍ പലതും നാം മനസ്സിലാക്കുന്നത്. ദൈനംദിന ഇന്റര്‍നെറ്റ്/സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നമ്മെ സഹായിക്കുന്നതിന് നിരവധി വെബ്‌സൈറ്റുകള്‍ നിലവിലുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം അഭിമുഖീകരിക്കേണ്ടിവരുന്ന ചില പൊതുവായ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള പ്രതിവിധികള്‍ നല്‍കുന്ന അത്തരം ചില വെബ്‌സൈറ്റുകള്‍ പരിചയപ്പെടാം: 

സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇമെയില്‍ വേണ്ട!

പല വെബ്‌സൈറ്റുകളിലും മെയില്‍ അഡ്രസ് കൊടുത്തു സൈന്‍ അപ്പ് ചെയ്യേണ്ടിവരാറുണ്ട്. നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന മെയില്‍ അഡ്രസ് കൊടുത്തു സൈന്‍ അപ്പ് ചെയ്യുന്നത് പല പ്രയാസങ്ങളും സൃഷ്ടിക്കാറുണ്ട്. പിന്നീട് നമുക്ക് മെയിലില്‍ വരുന്ന പരസ്യ മെയിലുകളും സ്പാം മെയിലുകളും ഡിലീറ്റ് ചെയ്യാനേ സമയമുണ്ടാവൂ. ഇതിനുള്ള ഒരു പരിഹാരമാണ് mailinator.com നമുക്ക് തരുന്നത്. 

mailinator.com വെബ്സൈറ്റില്‍ 'mymail@mailinator.com' എന്ന ഫോര്‍മാറ്റില്‍ മെയില്‍ ഐഡി കൊടുത്താല്‍ പുതിയൊരു പേജില്‍ ഒരു ഇന്‍ബോക്‌സ് തുറന്നുവരും. മുകളില്‍ പറഞ്ഞ മെയില്‍ ഐഡി ഉപയോഗിച്ച് നമുക്ക് ഏതു വെബ്‌സൈറ്റിലും സൈന്‍ അപ്പ് ചെയ്യാം. മെയില്‍ വെരിഫിക്കേഷന്‍ ലിങ്ക് മുകളില്‍ പറഞ്ഞ മെയില്‍ ഇന്‍ബോക്‌സില്‍ കാണുകയും ചെയ്യാം. അതുവഴി നമുക്ക് ഏതു വെബ്‌സൈറ്റും സുരക്ഷിതമായി ഉപയോഗിക്കാം.

mailinator

രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ സുരക്ഷിത മാര്‍ഗ്ഗം

പലപ്പോഴും നമുക്കാവശ്യമുള്ള കാര്യങ്ങള്‍ നമ്മള്‍ മെയില്‍ വഴിയോ വാട്‌സ്ആപ് വഴിയോ മറ്റേതെങ്കിലും തരത്തിലോ ഷെയര്‍ ചെയ്യാറുണ്ട്. പക്ഷെ അതില്‍ പലതും നമുക്ക് പിന്നീട് സൂക്ഷിക്കേണ്ടവയല്ലാത്തതായിരിക്കും. ഉദാഹരണത്തിന് ചില അടിയന്തിര സാഹചര്യങ്ങളില്‍ നമുക്ക് നമ്മുടെ എടിഎം പിന്‍, ബാങ്ക് പാസ്സ്വേര്‍ഡ് തുടങ്ങിയവ അടുത്ത സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ പങ്കുവെക്കേണ്ടതായി വരാറുണ്ട്. 

പിന്നീട് നമ്മുടെ പാസ്സ് വേഡുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനുള്ള ഒരു പോംവഴിയാണ് PrivNote.com നമുക്ക് തരുന്നത്. PrivNote.comല്‍ നമുക്ക് ഷെയര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോട്ടുകള്‍ ആയി ടൈപ്പ് ചെയ്യുകയും 'create notes' ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ലിങ്ക് ലഭ്യമാകുകയും ചെയ്യും. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു ലിങ്ക് ആണ് സ്‌ക്രീനില്‍ തെളിഞ്ഞു വരിക. ആ ലിങ്ക് ഇമെയില്‍ വഴിയോ വാട്‌സ്ആപ് വഴിയോ നമുക്ക് ഷെയര്‍ ചെയ്യാവുന്നതാണ്. ലിങ്ക്  എത്ര സമയത്തേക്ക് ലഭ്യമാകണം എന്ന് സെലക്ട് ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റ് നല്‍കുന്നുണ്ട്. 

privnote

ഏത് യൂസര്‍ മാന്വലും കിട്ടുന്ന വെബ്‌സൈറ്റ്

നാം വാങ്ങിയ ഉപകരണങ്ങളുടെ യൂസര്‍ മാന്വല്‍ നഷ്ടപ്പെട്ടുപോകുകയോ ആവശ്യമുള്ളപ്പോള്‍ ലഭ്യമാകാതിരിക്കുകയോ ചെയ്യുന്നത് നാമെല്ലാം അനുഭവിക്കാറുള്ള ഒരു പ്രശ്‌നമാണ്. അത്യാവശ്യ ഘട്ടത്തില്‍ യൂസര്‍ മാന്വല്‍ വേണ്ടിവന്നാല്‍ ഈ സൈറ്റ് സഹായിക്കും.

ഉപകരണങ്ങള്‍ ഏതുമായിക്കൊള്ളട്ടെ നമുക്ക് ManualsLib.comല്‍ പോയാല്‍ മാന്വല്‍ സെര്‍ച്ച് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം. യാത്രയില്‍ യൂസര്‍ മാന്വല്‍ കയ്യില്‍ കരുതുക എന്ന ബുദ്ധിമുട്ട് ഇതുവഴി നമുക്ക് മറികടക്കാം. 

manualslib

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാം

സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ നിന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്യുക എന്നുള്ളത് ഒരു സാഹസിക പ്രവൃത്തി തന്നെയാണ്. കാരണം കൂടുതല്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളും അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് പകരം ഹോള്‍ഡ് ചെയ്തു വയ്ക്കാനാണ് താല്‍പര്യപ്പെടുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനുള്ള എളുപ്പമാര്‍ഗം ആണ് AccountKiller.com. 

ഈ വെബ്സൈറ്റില്‍ പോകുകയാണെങ്കില്‍ അവിടെ നമുക്ക് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളുടെ ലിങ്കുകളുടെ ലിസ്റ്റ്  കാണാം. ഈ ലിങ്കുകളെ തന്നെ മൂന്നു നിറത്തിലാണ് AccountKiller.com അടയാളപ്പെടുത്തിയിരിക്കുന്നത്. വെള്ള നിറത്തിലുള്ളവ എളുപ്പത്തില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്നവയും ഗ്രേ നിറത്തിലുള്ളത് ഡിലീറ്റ് ചെയ്യാന്‍ പ്രയാസമുള്ളവയും കറുത്ത നിറത്തിലുള്ളവ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തവയുമാണ്. ഡയറക്റ്റ് ഡിലീറ്റ് ചെയ്യേണ്ട ലിങ്കും ഡിലീറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും എന്തൊക്കെ ഡിലീറ്റ് ആകും എന്നുള്ള വിവരങ്ങളും വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാകും. 

account killer

വീഡിയോകള്‍ കണ്‍വെര്‍ട്ട് ചെയ്യാം

വീഡിയോ, ഓഡിയോ ഫയലുകള്‍ പലപ്പോഴും നമ്മുടെ പല പ്ലെയറുകളിലും സപ്പോര്‍ട്ട് ചെയ്യാറില്ല. അപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റിലേക്ക് ഫയലുകള്‍ മാറ്റേണ്ടി വരും. ഇതിനു നമ്മെ സഹായിക്കുന്ന വെബ്‌സൈറ്റ് ആണ് Zamzar.com .

ഈ വെബ്പേജിലേക്കു ഫയല്‍ അപ്‌ലോഡ് ചെയ്യുകയും അതിനു ശേഷം പുതിയ ഫോര്‍മാറ്റ് സെലക്ട് ചെയ്ത് നമ്മുടെ മെയില്‍ ഐഡി കൊടുത്ത് canvert  ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ലിങ്ക് നമ്മുടെ മെയില്‍ ഐഡിയിലേക്ക് വരും. (ഇതിനായി Mailinator.com ഉപയോഗിച്ച് മെയില്‍ ഐഡി കൊടുത്താല്‍ നമ്മുടെ പേര്‍സണല്‍ മെയില്‍ ഐഡി ഉപയോഗിക്കുന്നതും ഒഴിവാക്കാം) ഈ ലിങ്ക് ക്ലിക്ക് ചെയ്തു ഫയല്‍ ഡൌണ്‍ലോഡ് ചെയ്‌തെടുക്കാം. വീഡിയോ, ഓഡിയോ ഫയലുകള്‍ക്കു പുറമെ ഡോക്യുമെന്റ്, പിഡിഫ് തുടങ്ങി മറ്റു പല ഫയലുകളും കണ്‍വെര്‍ട്ട് ചെയ്യാനും ഈ വെബ്പേജ് സഹായിക്കും.

zamsar