യൂ ട്യൂബ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയുന്ന പുതിയ ആപ്ലിക്കേഷന്‍ വരുന്നു. 'യൂട്യൂബ് ഗോ' (YouTube Go) എന്ന ആപ്ലിക്കേഷനാണ് കമ്പനി പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ബീറ്റ പതിപ്പ് പ്ലേസ്‌റ്റോറില്‍ എത്തിയിട്ടുണ്ട്.

വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈന്‍ ആയി കാണാനും ഷെയര്‍ ചെയ്യാനും ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ സാധിക്കും. ഓഫ്‌ലൈന്‍ വീഡിയോകള്‍ക്കായി എത്തുന്ന ആദ്യത്തെ ആപ്ലിക്കേഷനാകും ഇത്.

ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് യൂട്യൂബ് ഗോ ആപ്ലിക്കേഷന്‍ എത്തുന്നത്. റിലയന്‍സ് ജിയോ (Reliance Jio) വന്നതോടെ ഇന്ത്യയില്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ കുതിച്ചചാട്ടം ഉണ്ടായതാണ് യൂട്യൂബിന്റെ പുതിയ നീക്കത്തിന് പിന്നില്‍.

വീഡിയോകള്‍ക്കായി ചെലവഴിക്കുന്ന ഡാറ്റ എത്രയെന്ന് മനസ്സിലാക്കാനും പ്രിവ്യൂ കണ്ടശേഷം തനിക്ക് വേണ്ട വീഡിയോ ആണോ എന്ന് ഉറപ്പിക്കാനും ഉപയോക്താവിന് സൗകര്യം നല്‍കുന്നു എന്നതാണ് ആപ്പിന്റെ പ്രത്യേകത.

ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ 'യൂട്യൂബ് ഗോ'യുടെ യഥാര്‍ത്ഥ പതിപ്പ് അധികം വൈകാതെ എത്തുമെന്നാണ് വിവരം. വീഡിയോ ഷെയര്‍ ചെയ്യുന്നത് വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ചായതിനാല്‍ ഷെയര്‍ ചെയ്യുന്നതും എളുപ്പമാണ്. ഇതിന് ഡാറ്റയുടെ ആവശ്യവുമില്ല.

യൂട്യൂബ് ഗോയുടെ പ്രവര്‍ത്തനം എങ്ങനെ -വീഡിയോ കാണാം: