വാഷിങ്ടണ്‍: പ്രതികാരത്തോടെ അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള പുതിയ പരീക്ഷണത്തിന് ഫെയ്‌സ്ബുക്ക് ഒരങ്ങുന്നു. ഇതിനായി സ്വന്തം നഗ്ന ഫോട്ടോ മെസഞ്ചര്‍ ആപ്പ് വഴി തങ്ങൾക്ക് തന്നെ അയക്കാനാണ് ഫെയ്‌സ്ബുക്ക് പറയുന്നത്.

ഇതിലൂടെ ഫെയ്‌സ്ബുക്കിന് ഒരു ഡിജിറ്റര്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും സമ്മതപത്രമില്ലാതെ വ്യക്തിയുടെ നഗ്ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും ഫെയ്സ്ബുക്ക് അവകാശപ്പെടുന്നു.

മുന്‍ കമിതാക്കളും മറ്റ് സുഹൃത്തുക്കളും ബന്ധം വഷളാകുമ്പോൾ നഗ്ന ദൃശ്യങ്ങള്‍ പ്രതികാരത്തോടെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിപ്പിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ കണ്ടെത്തല്‍.

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ഇത്തരത്തിലുളള തന്ത്രമൊരുക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി ഫെയ്‌സ്ബുക്ക് നിലവില്‍ കൈകോര്‍ത്തിട്ടുണ്ടെ്. പുതിയ തന്ത്രം എല്ലാവര്‍ക്കും പ്രയോഗികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിലൂടെയുള്ള അശ്ലീല പ്രചാരണങ്ങള്‍ വര്‍ധിച്ചതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്.