ന്യൂയോര്‍ക്ക് :  ഫെയ്‌സ് ബുക്കില്‍ തെറ്റായ വിവരം പോസ്റ്റ് ചെയ്ത സ്ത്രീക്ക് 3.2 കോടിരൂപ പിഴ ശിക്ഷ. മുന്‍ സുഹൃത്ത് അവരുടെ മകനെ കൊന്നുവെന്ന ധാരണ ജനിപ്പിക്കുന്ന പോസ്റ്റ് ചെയ്ത വനിതയ്ക്കാണ് നോര്‍ത്ത് കരോളിന കോടതി പിഴ ശിക്ഷ വിധിച്ചത്. 

ജാക്വലിന്‍ ഹമോണ്ട് എന്ന സ്ത്രീയാണ് സുഹൃത്തിന്റെ ഫെയ്‌സ്ബുക്കില്‍ തെറ്റിദ്ധാരണാപരമായ പോസ്റ്റിട്ടത്. "ഡാവൈനി ഡൈല്‍, എനിക്ക് മദ്യപിച്ചശേഷം എന്റെ മകനെ കൊലപ്പെടുത്താന്‍ സാധിക്കില്ല" - എന്നായിരുന്നു പോസ്റ്റ്.

എന്നാല്‍ തന്റെ മകന്റെ മരണത്തില്‍ ഇത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡൈല്‍ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ മാനനഷ്ടക്കേസ് കൊടുക്കുകയായുന്നു. തുടര്‍ന്നാണ് കോടതി അവര്‍ക്ക് പിഴ ചുമത്തിയത്. 

ഒരു റേഡിയോ സ്‌റ്റേഷനില്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധം വഷളായത്. അവര്‍ തെറ്റധാരണാപരമായ ഒരു പോസ്റ്റ് ഇട്ടു. എന്നാല്‍ അത് ഒരുപാട് വേദനപ്പെടുത്തുന്നതായിരുന്നു. ദെയ്ല്‍ പറഞ്ഞു.