Ajithഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ലിഗോ (ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) സംഘത്തിലെ മലയാളി ഗവേഷകന് രാജ്യാന്തര അംഗീകാരം.

ബെംഗളൂരു ഇന്റര്‍നാഷണല്‍ സെന്റര്‍ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ അജിത്ത് പരമേശ്വരന് കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ചിന്റെ (സി.ഐ.എഫ്.എ.ആര്‍) ഗ്ലോബല്‍ സ്‌കോളര്‍ പുരസ്‌കാരം ലഭിച്ചത്. 

50 ലക്ഷം രൂപയുടെതാണ് അംഗീകാരം. പുരസ്‌കാരം ലഭിച്ച 15 പേരില്‍ ഏക ഇന്ത്യക്കാരനാണ് അജിത്ത്.

ഗുരുത്വതരംഗങ്ങളെ സംബന്ധിച്ച് തുടര്‍ ഗവേഷണങ്ങള്‍ക്കും ശാസ്ത്രം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്കും പുരസ്‌കാര തുക ഉപയോഗിക്കുമെന്ന് അജിത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാവിറ്റേഷണല്‍ ഫിസിക്‌സില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ അജിത്ത് ലിഗോ നിരീക്ഷണശാലയുടെ ആസ്ഥാനമായ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ സ്‌കോളറായിരുന്നു.  മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്.