Friday,
August 01,
2014

പോക്കറ്റ് കാലിയാക്കാത്ത റോക്കറ്റുമായി ജപ്പാന്‍

    |    Sep 15, 2013

ടോക്യോ: ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള ചെലവുകുറഞ്ഞ റോക്കറ്റ് ജപ്പാന്‍ വിജയകരമായി പരീക്ഷിച്ചു. 'എപ്‌സിലണ്‍' എന്ന റോക്കറ്റ് കഗോഷിമയിലെ യൂചിനോര ബഹിരാകാശകേന്ദ്രത്തില്‍നിന്നാണ് വിക്ഷേപിച്ചത്.

നാലുകോടി ഡോളര്‍ (250 കോടി രൂപ) ആണ് 80 അടി ഉയരമുള്ള റോക്കറ്റിന്റെ ചെലവ്. ജപ്പാന്റെതന്നെ 'എച്ച്.ടു.എ.' റോക്കറ്റിന് ചെലവായതിന്റെ മൂന്നിലൊന്ന് മാത്രമേ എപ്‌സിലണിന് ചെലവാകൂ.

1.2 ടണ്‍ ഭാരമുള്ള പേടകങ്ങള്‍ വരെ ബഹിരാകാശത്ത് എത്തിക്കാന്‍ ഈ മൂന്നുഘട്ട റോക്കറ്റിന് കഴിയും. ആഗസ്ത് 27-ന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകാര്‍മൂലം മാറ്റിവെക്കുകയായിരുന്നു.

TAGS: