Saturday,
May 30,
2015

ഫയല്‍ ഷെയറിങ് : 'ബംപി'നെ ഗൂഗിള്‍ സ്വന്തമാക്കി

    |    Sep 17, 2013

സ്മാര്‍ട്ട്‌ഫോണ്‍ ആപ് നിര്‍മാതാവായ 'ബംപി' ( Bump ) നെ ഗൂഗിള്‍ സ്വന്തമാക്കി. മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പരസ്പരം കൂട്ടിമുട്ടിച്ച് ഫയലുകള്‍ പങ്കിടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ബംപിന്റേത്.

ഏറ്റെടുക്കലിന് ഗൂഗിള്‍ എത്ര തുക മുടക്കിയെന്ന കാര്യം ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ ബ്ലോഗില്‍ , ബംപ് മേധാവി ഡേവിഡ് ലീബ് ആണ് ഏറ്റെടുക്കലിന്റെ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ 'ബംപ്' എന്ന തങ്ങളുടെ ആപ് 12.5 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം പറഞ്ഞിരുന്നു. നാലുവര്‍ഷം മുമ്പാണ് ബംപ് ആപ് പുറത്തിറക്കിയത്. 'ഫ് ളോക്ക്' ( Flock ) എന്ന ഫോട്ടോപങ്കിടല്‍ സര്‍വീസും ബംപിന്റേതാണ്.

യൂസര്‍മാര്‍ ഇഷ്ടപ്പെടുന്ന ഉത്പന്നങ്ങള്‍ വേഗം നിര്‍മിക്കുന്നതിലും രംഗത്തെത്തിക്കുന്നതിലും ബംപ് ടീം വലിയ മികവാണ് പ്രകടിപ്പിക്കുന്നത്. സ്വാഭാവികമായും ഗൂഗിളിന് അവര്‍ അനുയോജ്യമാണെന്ന് കരുതുന്നതായി, പ്രസ്താവനയില്‍ ഗൂഗിള്‍ പറഞ്ഞു.

TAGS:
google  |  bump  |  file sharing  |  smartphone app 


More stories