സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലുകളായ ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് ഫോണുകള്‍ ഇന്ത്യയില്‍ എത്തി. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് സാംസങ് ഫ്‌ളാഗ്ഷിപ്പുകള്‍ അവതരിപ്പിച്ചത്.

മെയ് അഞ്ചു മുതല്‍ ഫോണുകള്‍ ലഭ്യമായി തുടങ്ങും. ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുത്ത റീട്ടെയില്‍ ശൃംഖലകള്‍ വഴിയും ഓണ്‍ലൈനിലും ഫോണുകള്‍ ലഭിക്കും. ഓണ്‍ലൈനില്‍ ഫ്‌ളിപ്കാര്‍ട്ട് വഴിയും സാംസങ് ഇന്ത്യ ഇ-സ്‌റ്റോര്‍ വഴിയുമാകും വില്‍പന.

എസ്8ന് 57,900 രൂപയും എസ്8 പ്ലസിന് 64,900 രൂപയുമാണ് സാംസങ് ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത്. യുഎസിലെ വിലയേക്കാള്‍ കൂടിയ വിലയാണ് സാംസങ് ഇന്ത്യയില്‍ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

യുഎസില്‍ എസ്8ന് 720 ഡോളറും (ഏകദേശം 46,500 രൂപ) എസ്8 പ്ലസിന് 840 ഡോളറുമാണ് (ഏകദേശം 54,200 രൂപ) വില.

ഗ്യാലക്‌സി എസ്8 പ്രധാന സവിശേഷതകള്‍

  • 5.8 ഇഞ്ച് ക്യുഎച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
  • 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ
  • 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ
  • ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ്
  • 1.9 ഗിഗാഹെര്‍ട്‌സ് ഒക്ടാ-കോര്‍ പ്രൊസസര്‍
  • 4 ജിബി റാം
  • 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
  • 3000 എംഎഎച്ച് ബാറ്ററി

 

6.2 ഇഞ്ച് ഡിസ്‌പ്ലേയും 3500 എംഎഎച്ച് ബാറ്ററിയുമാണ് എസ്8 പ്ലസിന് എസ്8നെ അപേക്ഷിച്ചുള്ള പ്രകടമായ വ്യത്യാസങ്ങള്‍.

Read | ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് ഫോണുകള്‍ പുറത്തിറങ്ങി