സോണി എക്‌സ്പീരിയ XZs (Sony xperia XZs) ഇന്ന് ഇന്ത്യന്‍ വിപണിയിലേക്ക്. ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സോണി പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കും.

19 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 4 ജിബി റാം തുടങ്ങിയ മികച്ച സവിശേഷതകളുമായാണ് പുതിയ എക്‌സ്പീരിയ ഫോണ്‍ എത്തുന്നത്.

സോണിയുടെ പ്രീമിയം മോഡലായ എക്‌സ്പീരിയ XZന്റെ വലിപ്പം കുറഞ്ഞ പതിപ്പാണ് XZs. 5.2 ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍ വലിപ്പം. ഫുള്‍ എച്ച്ഡി ട്രൈല്യൂമിനസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2017ലാണ് സോണി എക്‌സ്പീരിയയുടെ പുതിയ മോഡലുകള്‍ ആദ്യമായി അവതരിപ്പിച്ചത്. സിംഗിള്‍ സിം ഫോണാണ് XZs എങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഡ്യുവല്‍ സിം പതിപ്പും കമ്പനി എത്തിച്ചേക്കും.

ബ്ലാക്ക്, ഐസ് ബ്ലൂ, വാം സില്‍വര്‍ നിറങ്ങളിലാണ് ഫോണ്‍ എത്തുക. വാട്ടര്‍ റെസിസ്റ്റന്റ്, സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ ക്യാപ്ചറിങ് തുടങ്ങിയവയാണ് XZsന്റെ മറ്റ് പ്രത്യേകതകള്‍.

പ്രധാന സവിശേഷതകള്‍

  • 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ (1080x1920 പിക്‌സല്‍)
  • 19 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ
  • 13 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ
  • ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ്
  • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസര്‍
  • 4 ജിബി റാം
  • 32 ജിബി/64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് പതിപ്പുകള്‍
  • 256 ജിബിവരെ വര്‍ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്
  • 2900 എംഎഎച്ച് ബാറ്ററി