മുന്നിലും പിന്നിലും 16 മെഗാപിക്‌സല്‍ ക്യാമറയുമായി സാംസങ്ങിന്റെ ഗ്യാലക്‌സി സി5 പ്രൊ ( Galaxy C5 Pro ) എത്തി. രണ്ടുമാസം മുമ്പ് പുറത്തിറക്കിയ സി7 പ്രൊയുടെ കുഞ്ഞനിയനാണ് സി5 പ്രൊ. 5.7 ഇഞ്ച് ഡിസ്‌പ്ലേയാണ് സി7-ന് എങ്കില്‍ 5.2 ഇഞ്ച് സ്‌ക്രീനുമായാണ് സി5 എത്തുന്നത്.

ചൈനീസ് വിപണിയില്‍ 2,499 ചൈനീസ് യുവാനാണ് (ഏകദേശം 24,100 രൂപ) ഫോണിന്റെ വില. ചൈനയില്‍ ഫോണിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 16നാകും ഫോണ്‍ വിപണിയില്‍ എത്തുക.

ഗ്യാലക്‌സി സി5 പ്രൊ - പ്രധാന സവിശേഷതകള്‍

  • 5.2 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
  • 2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസര്‍
  • ആന്‍ഡ്രോയ്ഡ് ന്യുഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം
  • 4 ജിബി റാം, 64 ജിബി ഇന്റേണര്‍ സ്‌റ്റോറേജ്
  • 256 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്
  • 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും മുഖ്യ ക്യാമറയും
  • ഇരട്ട സിം (ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ)
  • 4ജി എല്‍ടിഇ, വൈഫൈ, യുഎസ്ബി കണക്ടിവിറ്റി
  • 2600 എംഎഎച്ച് ബാറ്ററി