ന്യൂഡല്‍ഹി: പാനസോണിക് ഇന്ത്യയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എലൂഗ എ4 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. 5000 mAhന്റെ ശക്തിയേറിയ ബാറ്ററിയാണ് ഇതിന്റെ പ്രധാന പ്രത്യേകത. 4000 mAh ബാറ്ററിയുള്ള റെഡ്മി നോട്ട് 4ഉം ലെനോവോ കെ 8- ഉം ആയിരിക്കും എലൂഗ 4 ന്റെ വിപണിയിലെ മുഖ്യ എതിരാളികള്‍. 

5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് 2.5ഡി കര്‍വ്ഡ് ഡിസ്‌പ്ലേ യുള്ള ഫോണില്‍ 13 മെഗാപ്കിസലിന്റെ ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ  സെല്‍ഫി ക്യാമറയുമാണുള്ളത്.

ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിള്‍ സിരി മാതൃകയില്‍ ആര്‍ബോ എന്ന പേരില്‍ ഒരു സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനവും പാനസോണിക് എലൂഗ എ4 ല്‍ ഉണ്ടാവും.  

1.25 GHz ന്റെ ക്വാഡ് കോര്‍ പ്രൊസസറില്‍ 3ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഈ സ്മാര്‍ട്‌ഫോണിനുള്ളത്. കൂടാതെ 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം. ഷാമ്പയിന്‍ ഗോള്‍ഡ്, മോച്ച ഗോള്‍ഡ്, മറൈന്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലായിരിക്കും എലൂഗ എ 4 വിപണിയിലെത്തുക.