മോട്ടോ ജി5 പ്ലസ് ഫോണിന്റെ ആദ്യ വില്‍പനയില്‍ റെക്കോഡെന്ന് ഇ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ട്. മാര്‍ച്ച് 15ന് അര്‍ധരാത്രി ഫ്‌ളിപ്കാര്‍ട്ടില്‍ ലോഞ്ച് ചെയ്ത ഫോണ്‍ മിനിറ്റില്‍ 50 യൂണിറ്റ് എന്ന നിരക്കിലാണ് വിറ്റുപോയതെന്ന് കമ്പനി പറയുന്നു. 

ഈ വിലശ്രേണിയില്‍ ഏറ്റവും വേഗത്തില്‍ വിറ്റുപോയ ഫോണാണ് ഇതെന്ന് ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെടുന്നു. ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണിന്റെ വില്‍പന.

മാര്‍ച്ച 15നാണ് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. മോട്ടോ ജി5 പ്ലസിന് രണ്ട് വേരിയന്റുകളാണുള്ളത്. 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉള്ള 14,999 രൂപയുടെ പതിപ്പും 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉള്ള 16,999 രൂപയുടെ പതിപ്പും.

Moto G5 Plus

ഈ വില ശ്രേണിയില്‍ ലഭിക്കാവുന്ന മികച്ച ഫോണായാണ് വിദഗ്ധര്‍ മോട്ടോ ജി5 പ്ലസിനെ വിലയിരുത്തുന്നത്. മോട്ടോ ജി5 പ്ലസ് പ്രധാന സവിശേഷതകള്‍:

  • 5.2 ഇഞ്ച് ഡിസ്‌പ്ലേ
  • ആന്‍ഡ്രോയ്ഡ് ന്യുഗട്ട് ഒഎസ്
  • 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്/4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് പതിപ്പുകള്‍
  • 2 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രൊസസര്‍
  • 256 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്
  • ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 12 മെഗാപിക്‌സല്‍ പ്രധാന ക്യാമറ
  • 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ
  • ഫിംഗര്‍പ്രിന്‍സ് സ്‌കാനര്‍
  • 4ജി എല്‍ടിഇ, വൈഫൈ, ജിപിഎസ്, എന്‍എഫ്‌സി, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി
  • 3000 എംഎഎച്ച് ബാറ്ററി