മോട്ടോ ജി5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ബുധനാഴ്ച രാത്രി 12 മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ ഫോണ്‍ ലഭ്യമാകും. 11,999 രൂപയാണ് ഫോണിന് വിലയിട്ടിരിക്കുന്നത്.

3 ജിബി റാമും 16 ജിബി സ്‌റ്റോറേജുമുള്ള പതിപ്പ് മാത്രമാണ് മോട്ടോറോള ഉടമസ്ഥരായ ലെനോവോ ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും വാട്ടര്‍-റെപലന്റ് കോട്ടിങ്ങുമായാണ് മോട്ടേ ജി5 എത്തുന്നത്. ഡ്യുവല്‍ സിം ഇടാവുന്ന ഫോണില്‍ ഇന്ത്യയില്‍ 4ജി എല്‍ടിഇ പിന്തുണയും ലഭിക്കും.

പ്രധാന സവിശേഷതകള്‍

  • 5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080x1920 പിക്‌സല്‍, 441 പിപിഐ)
  • 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ
  • 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ
  • ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ്
  • 1.4 ഗിഗാഹെര്‍ട്‌സ് ഒക്ടാ-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസര്‍
  • 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സറ്റോറേജ്
  • 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്
  • 2800 എംഎഎച്ച് ബാറ്ററി