നാല് ക്യാമറകളും ഫുള്‍വിഷന്‍ ഡിസ്‌പ്ലേയുമുള്ള ഓണര്‍ 9 ലൈറ്റ് ഇന്ന് ഫ്‌ലാഷ് സെയ്‌ലിനെത്തുന്നു. ഉച്ചയ്ക്ക് 12 ന് ഫ്‌ലിപ്കാര്‍ട്ടിലാണ് ഈ മിന്നല്‍ വില്‍പ്പന നടക്കുന്നത്. ഗ്ലേസിയര്‍ ഗ്രേ, ബ്ലാക്ക്, സാഫയര്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. ഫ്‌ലാഷ് സെയില്‍ ആരംഭിക്കുന്നത് കൃത്യ സമയത്ത് അറിയാന്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നോട്ടിഫൈ മീ ഓണ്‍ ആക്കിയാല്‍ മതി.

നല്ലൊരു ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ആയ ്ഓണര്‍ 9 ലൈറ്റിന്റെ മൂന്ന് ജിബി റാം-32 ജിബി സ്‌റ്റോറേജ് പതിപ്പിന് 10,999 രൂപയാണ് വില. നാല് ജിബി റാം - 64 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപയും. 

രൂപകല്‍പനയുടെ കാര്യമെടുക്കുമ്പോള്‍, ഗ്ലാസ് യുനിബോഡിയാണ് ഓണര്‍ 9 ലൈറ്റിന്. മുന്നിലും പിന്നിലും 2.5 ഡി ഗ്ലാസ് ആണുള്ളത്. 18:9 അനുപാത്തില്‍ 5.65 ഇഞ്ച് ഫുള്‍ വിഷന്‍ ഡിസ്‌പ്ലേയാണിതിന്. 

ഓണര്‍ 9 ഐ സ്മാര്‍ട്‌ഫോണിലേത് പോലെ തന്നെയാണ് ഓണര്‍ 9 ലൈറ്റിലെ നാല് ക്യാമറകള്‍. 13 എംപിയുടെയും 2 എംപിയുടെയും ക്യാമറകളാണ് മുന്നിലും പിന്നിലുമുള്ളത്. 

2.36 GHz ഹൈസിലിക്കണ്‍ കിരിന്‍ 659 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം, 3000 mAh ബാറ്ററി. ആന്‍ഡ്രോയിഡ് ഓറിയോ, 4ജി വോള്‍ടി സൗകര്യം, ഡ്യുവല്‍സിം എന്നിവയും ഫോണിലുണ്ടാവും.