ഗാലക്‌സി ടാബ് എ 2 എസ് സാംസങിന്റെ ഏറ്റവും പുതിയ ടാബ്ലറ്റ് മോഡല്‍. കഴിഞ്ഞമാസം ഗാലക്‌സി നോട്ട് 8 സ്മാര്‍ട്‌ഫോണിനൊപ്പം പുതിയ ടാബ്ലറ്റും പുറത്തിറക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. 

കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ ടാബ്ലറ്റ് അധികം വൈകാതെ തന്നെ ദക്ഷിണ കൊറിയന്‍ വിപണിയിലെത്തുമെന്നാണ് പുതിയ വിവരം. ടാബ്ലറ്റിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ടെക്ക് മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

imageപുതിയ ടാബ്ലറ്റിന്റെ മറ്റ് ഫീച്ചറുകളെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലറ്റ് ആയിരിക്കും ഗാലക്‌സി എ 2 എസ് എന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വൈഫൈ മാത്രമുള്ളതും, വൈഫൈയും എല്‍ടിഇ സൗകര്യമുള്ളതുമായ രണ്ട് പതിപ്പുകളായിരിക്കും പുതിയ ടാബിനുണ്ടാവുക. 

galaxy8 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, 1.4 GHz സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഒാട്ടോഫോക്കസ്, എല്‍ഇഡി ഫ്ളാഷ്, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ തുടങ്ങിയവയും ഗാലക്‌സി ടാബ് എ 2 എസിന് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വൈഫൈ മാത്രമുള്ള പതിപ്പിന് ഏകദേശം 15,000രൂപയും എല്‍ടിഇ സൗകര്യമുള്ള ടാബിന് 23,100 രൂപയായിരിക്കും വിലയെന്നും മാധ്യമങ്ങള്‍ സൂചന നല്‍കുന്നു.