രു വിരല്‍ തുമ്പ് ചലിപ്പിച്ച് എല്ലാം നിയന്ത്രിക്കുക ഒരു പക്ഷെ ഒരു മായാജാലക്കാരന് മാത്രം സാധിക്കുന്ന കാര്യം. ഈ ആശയമാണ് ബേഡ് (bird) എന്ന ഉപകരണത്തിലൂടെ ഇസ്രായേലി സ്റ്റാര്‍ട് അപ്പ് കമ്പനിയായ എംയുവി സാക്ഷാത്കരിച്ചത്. അത് പക്ഷെ മായാജാലം കാണിക്കാനല്ല പകരം ഉപകരണങ്ങളെ വിരല്‍ തുമ്പിന്റെ ചലനങ്ങളിലൂടെ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു കുഞ്ഞന്‍ ഉപകരണമാണ് ബേഡ്.  

ആക്റ്റിവ് ഹ്യൂമന്‍ സെന്‍സിങ്ങില്‍ ഊന്നിയ വെയറബിള്‍ ടെക്ക്‌നോളജി വികസിപ്പിച്ചെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നാല് വര്‍ഷങ്ങള്‍ മുമ്പാണ് എംയുവി ആരംഭിക്കുന്നത്. ഒടുവില്‍ ചൂണ്ടുവിരലില്‍ ധരിച്ച് ഉപയോഗിക്കാനാവുന്ന ബേഡ് അവര്‍ വികസിപ്പിച്ചെടുത്തു.

വിരലുകളുടെ എങ്ങനെയുള്ള ചലനങ്ങളും ബേഡിന് തിരിച്ചറിയാനാവും. അതുവഴി കമ്പ്യൂട്ടര്‍ /പ്രൊജക്ടര്‍ സ്‌ക്രീനുകള്‍, എആര്‍/വിആര്‍ ഹെഡ്‌സെറ്റുകള്‍, പരസ്പരം ബന്ധിപ്പിച്ച സ്മാര്‍ട് ഉപകരണങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കാനാവുമെന്നും എംയുവി ഫൗണ്ടര്‍ സിഇഓ റാമി പര്‍ഹാം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, റോബോടിക്‌സ്, ഡ്രോണ്‍ സാങ്കേതിക വിദ്യകള്‍ക്കൊപ്പം സഹകരിക്കാന്‍ സാധിക്കുന്ന ദീര്‍ഘ ദര്‍ശിയായൊരു ആശയമാണ് ബേഡ് എന്ന ഉപകരണം. 

പ്രസന്റേഷനുകളിലും, മീറ്റിങ് റൂമുകളിലും ക്ലാസ് റൂമുകളിലും എല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്ന ബേഡിന് വ്യവസായ,  വിദ്യാഭ്യാസ മേഖലകളില്‍ നിന്നും ഉപഭോക്താക്കളുണ്ട്. ഒപ്പം ലാപ്‌ടോപുകള്‍ നിയന്ത്രിക്കുന്നതിനും ഗെയിം കളിക്കുന്നതിനുമായും ഈ ഉപകരണം വാങ്ങുന്നവരുണ്ടെന്നും റാമി പര്‍ഹാം പറയുന്നു. 

മറ്റും വിവിധ ആവശ്യങ്ങള്‍ക്കുയി ബേഡ് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഈ സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നുമുണ്ട്. 

ബേഡിനെ കുറിച്ച് എംയുവി ഫൗണ്ടര്‍ സിഇഓ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുന്നു.

വീഡിയോ: കെ.ആർ.  പ്രമോദ്