9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുമായി ഐപാഡിന്റെ പുതിയ പതിപ്പ് ആപ്പിള്‍ പുറത്തിറക്കി. നിലവിലുള്ള പതിപ്പിന്റെ പരിഷ്‌കൃത മോഡലുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മികച്ച ക്യാമറകളും പ്രൊസസറും പുതിയ ഐഒഎസ് പതിപ്പുമായാണ് ഐപാഡ് എത്തുന്നത്.

32 ജിബി വൈഫൈ മോഡലിന് 329 ഡോളറും (ഏകദേശം 21,400 രൂപ) വൈഫൈ-സെല്ലുലാര്‍ മോഡലിന് 459 ഡോളറുമാണ് (ഏകദേം 30,000 രൂപ) വില. മാര്‍ച്ച് 24 മുതല്‍ യുഎസില്‍ പുതിയ ഐപാഡിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിക്കും. ഏപ്രില്‍ മുതല്‍ പുതിയ പതിപ്പ് ഇന്ത്യയിലും ലഭ്യമാകും.

ഐപാഡ് മിനി 4ന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പും ഇതോടൊപ്പം ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. മിനി 4ന്റെ ഇന്റേണല്‍ സ്‌റ്റോറേജ് വര്‍ധിപ്പിച്ചെങ്കിലും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. 128 ജിബി വൈഫൈ മോഡലിന് 399 ഡോളറും (ഏകദേശം 26,000 രൂപ) 128 ജിബി വൈഫൈ-സെല്ലുലാര്‍ മോഡല്‍ 529 ഡോളറിനുമാകും (ഏകദേശം 34,500 രൂപ) വിപണിയില്‍ എത്തുക.

പുതിയ ഐപാഡിന്റെ പ്രധാന സവിശേഷതകള്‍

  • 9.7 ഇഞ്ച് ഡിസ്‌പ്ലേ (2048x1536 പിക്‌സല്‍)
  • ആപ്പിള്‍ എ9 ചിപ്‌സെറ്റ്
  • 64 ബിറ്റ് എം9 മോഷന്‍ കോപ്രൊസസര്‍
  • ഐഒഎസ് 10
  • 8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് റിയര്‍ ക്യാമറ
  • എച്ച്ഡി റെക്കോഡിങ്
  • 1.2 മെഗാപിക്‌സല്‍ ഫേസ്‌ടൈം എച്ച്ഡി ക്യാമറ
  • വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റി
  • ഫിംഗര്‍പ്രിന്റ് സെന്‍സര്‍