തിരുവനന്തപുരം: വാഹനത്തിന്റെ യഥാര്‍ത്ഥ നിര്‍മാണ വര്‍ഷവും മാസവും കണ്ടെത്തുന്നതിനു സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി.

www.keralamvd.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. വാഹനത്തിന്റെ ഷാസി നമ്പര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നിര്‍മാണം നടന്ന മാസവും വര്‍ഷവും ലഭിക്കും.

ഇതിനുപുറമേ വാഹനത്തിന്റെ വെഹിക്കിള്‍ ഇന്‍ഡിക്കേഷന്‍ നമ്പര്‍(വിന്‍) ഡീകോഡ് ചെയ്യാന്‍ സഹായിക്കുന്ന ബുക്ക്‌ലെറ്റും വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിന്‍ നമ്പറിന്റെ കോഡ് ഇതില്‍നിന്നു മനസ്സലിക്കാനാകും.

തൃശ്ശൂര്‍ ആര്‍.ടി. ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.