കൊച്ചി: കൊച്ചി മെട്രൊയെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മാതൃഭൂമിയുടെ മൈ മെട്രോ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും കൊച്ചി മെട്രോയെ കുറിച്ചുള്ള വിജ്ഞാനപ്രദമായ മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് മൈ മെട്രോ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

qrcodeസ്റ്റേഷനുകളുടെ പേരുകള്‍, ട്രെയിന്‍ സമയം, എങ്ങനെ ടിക്കറ്റെടുക്കാം, സ്റ്റേഷനുകളിലും ട്രെയിനിനുള്ളില്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത്, ടിക്കറ്റ് നിരക്കുകള്‍, യാത്രക്കാര്‍ കൈക്കൊള്ളേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ക്കൊപ്പം ഇവ വിശദീകരിക്കുന്ന വീഡിയോകളും ആപ്പ് വഴി കാണാന്‍സാധിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം ഒരുക്കിയ മൈ മെട്രോ സ്പെഷല്‍ പേജ് -http://www.mathrubhumi.com/mymetro