ഗന്നം സ്റ്റൈല്‍ 100 കോടി കടന്നു

Posted on: 23 Dec 2012ലോസ് ആഞ്ജലീസ്: ദക്ഷിണ കൊറിയന്‍ പോപ്പ് ഗായകന്‍ സൈയുടെ 'ഗന്നം സ്റ്റൈല്‍' ഗാനം യുട്യൂബില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു. ഇതിനകം നൂറുകോടി പേര്‍ യുട്യൂബില്‍ ഈ ഗാനം കണ്ടു. യുട്യൂബിന്റെ ചരിത്രത്തിലെ റെക്കോഡാണിത്.

ജൂലായ് 15-നാണ് ഈ ഗാനം യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. യുട്യൂബില്‍ ഏറ്റവും കൂടുതല്‍പേര്‍ കണ്ട ഗാനം എന്ന റെക്കോഡ് കഴിഞ്ഞമാസം ഗന്നം സ്റ്റൈല്‍ സ്വന്തമാക്കിയിരുന്നു. കൗമാര പോപ്പ് തരംഗം ജസ്റ്റിന്‍ ബീബറുടെ 'ബേബി' എന്ന ഗാനത്തെയാണ് ഗന്നം സ്റ്റൈല്‍ കടത്തിവെട്ടിയത്.

കുതിരസവാരിയുടെ താളത്തിലുള്ള നൃത്തത്തിന്റെ അകമ്പടിയോടെയുള്ള ഗാനത്തിന്റെ ഒട്ടേറെ അനുകരണങ്ങളും ഇതിനകം ഇറങ്ങി. യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമ, യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങി ഒട്ടേറെ പ്രശസ്തരും ഈ ഗാനത്തിന്റെ ഇഷ്ടക്കാരായുണ്ട്.
Stories in this Section