ഒരു മിനിറ്റിനകം ഇന്‍റര്‍നെറ്റില്‍ സംഭവിക്കുന്നത്

Posted on: 21 Mar 2013
ന്യൂയോര്‍ക്ക്: ഒരു മിനിറ്റിനുള്ളില്‍ ഇത്രയൊക്കെ സംഭവിക്കും...ഇരുപത് കോടി ഇ-മെയിലുകള്‍, ഗൂഗിളില്‍ 20 ലക്ഷം സെര്‍ച്ചുകള്‍, കാഴ്ചയില്‍ രണ്ടുകോടി ഫോട്ടോകള്‍, 60 ലക്ഷം ഫേസ്ബുക്ക് പേജുകള്‍ ടെര്‍മിനലുകളില്‍ തെളിയുന്നു.. അങ്ങനെ അങ്ങനെ... ഇന്‍റല്‍ നടത്തിയ ഒരു സര്‍വേയിലാണ് ഈ വിവരങ്ങള്‍.

വെറും ഒരു മിനിറ്റുകൊണ്ട് ഇന്‍റര്‍നെറ്റ് ലോകത്ത് നടക്കുന്നത് ഇത്തരം 6.4 ലക്ഷം ജിഗാബൈറ്റ് വരുന്ന വിവര കൈമാറ്റങ്ങളാണ്.

ഒരു മിനിറ്റില്‍ ഇന്‍റര്‍നെറ്റിലൂടെ കുറിക്കപ്പെടുന്ന ട്വീറ്റുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് വരും. ഇന്‍റര്‍നെറ്റ് ചില്ലറ വ്യാപാരികളായ ആമസോണ്‍ ഡോട് കോമില്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ നടക്കുന്നത് 83,000 ഡോളറിന്റെ (45ലക്ഷം രൂപ) ഓണ്‍ലൈന്‍ കച്ചവടമാണ്.

യു ട്യൂബില്‍ ഈ സമയംകൊണ്ട് വീഡിയോ കാണുന്നവര്‍ 13 ലക്ഷത്തോളം വരും. അതേസമയം യു ട്യൂബിലേക്ക്‌ചേര്‍ക്കുന്ന വീഡിയോദൃശ്യങ്ങള്‍ 30 മണിക്കൂര്‍ വരുമത്രെ.

61,000 മണിക്കൂര്‍ വരുന്ന സംഗീതം ലോകത്തിന്റെ വിവിധകോണില്‍ നിന്ന് ഓണ്‍ലൈന്‍ ആയി ആസ്വദിക്കപ്പെടുന്നുണ്ട്. ഫ്ലിക്കര്‍ എന്ന സൈറ്റിലേക്കെത്തുന്നത് 3000 ചിത്രങ്ങളാണ്.

മൊബൈല്‍ ഫോണ്‍ വഴി ഇന്‍റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതാണ് ഇന്‍റര്‍നെറ്റ് ഉപയോഗം കൂടാന്‍ പ്രധാനകാരണം. ഇത് ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കാമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നുണ്ട്.


Stories in this Section