സുവര്‍ണ തിളക്കത്തില്‍ സോണി എക്‌സ്പിരിയ പി

Posted on: 26 Nov 2012
വിപണിയിലുള്ളതില്‍ ഏറ്റവും തിളക്കമേറിയ ഡിസ്‌പ്ലേയുള്ള ഫോണ്‍ എന്ന വിശേഷണവുമായാണ് സോണി അതിന്റെ എക്‌സ്പിരിയ പി സ്മാര്‍ട്ട്‌ഫോണ്‍ ആദ്യം രംഗത്ത് അവതരിപ്പിച്ചത്.

ഏറ്റവും തിളക്കമേറിയ ഡിസ്‌പ്ലേയുള്ള ഫോണിന് സ്വര്‍ണത്തിളക്കം കൂടി ലഭിച്ചാലോ! ഫോണിന്റെ ബോഡി 24 കാരറ്റ് സ്വര്‍ണംകൊണ്ട് പൂശിയാണ്, എക്‌സ്പിരിയ പിക്ക് സോണി സ്വര്‍ണത്തിളക്കം നല്‍കിയിരിക്കുന്നത്.

സോണിയുടെ എക്‌സ്പിരിയ ടി (Xperia T) ബോണ്ട് ഫോണ്‍ എന്ന നിലയ്ക്ക് ശ്രദ്ധയാകര്‍ഷിക്കുന്ന വേളയിലാണ്, മറ്റൊരു എക്‌സ്പിരിയ ഫോണിനെ സ്വര്‍ണംപൂശി അവതരിപ്പിക്കുന്നത്.

നാലിഞ്ച് സ്‌ക്രീനുള്ള ഫോണ്‍ ആണ് എക്‌സ്പിരിയ പി. സ്‌ക്രീന്‍ റിസൊല്യൂഷന്‍ 960 X 540 പിക്‌സല്‍സ്. എട്ട് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും 1 GHz പ്രൊസസറുമാണ് ഈ ഫോണിലുള്ളത്.

ഒരു വാണിജ്യതന്ത്രം എന്നതിലുപരി ഒരു പരീക്ഷണമായാണ് ഇത്തരമൊരു ഏര്‍പ്പാടിന് സോണി ഒരുങ്ങിയത്. പരമാവധി 15 സ്വര്‍ണഫോണ്‍ മാത്രമേ നിര്‍മിക്കൂ എന്നും, സോണിയുടെ ഫെയ്‌സ്ബുക്ക് പേജിലെ അംഗങ്ങളില്‍ ചിലര്‍ക്കിത് വാങ്ങാമെന്നും, സോണി മൊബൈല്‍ ബ്ലോഗ് വെളിപ്പെടുത്തി.
TAGS:
sony  |  xperia p  |  gold plated phone  |  smartphone 


Stories in this Section