പെന്‍ഡ്രൈവുകള്‍ സൈന്യത്തിന് സുരക്ഷാഭീഷണി

Posted on: 30 Sep 2012
ന്യൂഡല്‍ഹി: നിരോധനം മറികടന്നും പെന്‍ഡ്രൈവുകള്‍ ഉപയോഗിക്കുന്നതാണ് പ്രതിരോധ സേനകളിലെ സൈബര്‍ സുരക്ഷയ്ക്കുള്ള പ്രധാന ഭീഷണിയെന്ന് കരസേന.

എളുപ്പത്തില്‍ വിവരങ്ങള്‍ സംഭരിച്ച് കൈമാറുന്നതിന് പെന്‍ഡ്രൈവുകള്‍ ഉപയോഗിക്കുന്നത് സേനയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം അനധികൃത ഉപയോഗമാണ് സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് സേനകളിലുണ്ടാകുന്ന 70 ശതമാനം സുരക്ഷാവീഴ്ചയ്ക്കും കാരണം.

ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെന്‍ ഡ്രൈവുകള്‍ സൈബര്‍സുരക്ഷാ സംവിധാനത്തിന് കടുത്ത ഭീഷണിയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നം പരിഹരിക്കുന്നതിനായി കരസേനയില്‍ സൈബര്‍സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. പെന്‍ഡ്രൈവുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് വ്യോമസേനയും നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തികളുടെ കമ്പ്യൂട്ടറില്‍ ഔദ്യോഗിക വിവരങ്ങള്‍ ശേഖരിച്ചുവെക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എല്ലാ ഉദ്യോഗസ്ഥരും അവരുടെ കൈവശമുള്ള ഐ.ടി. ഉപകരണങ്ങളുടെ വിവരം മേലധികാരികള്‍ക്ക് നല്‍കണം. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സൈനിക വിചാരണ ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്നും വ്യോമസേനാ ആസ്ഥാനത്തുനിന്നുള്ള ഉത്തരവില്‍ പറയുന്നു.

ഇറാന്റെ ആണവപദ്ധതിയെ ലക്ഷ്യംവെച്ച് രംഗത്തെത്തിയ സ്റ്റക്‌സ്‌നെറ്റ് വൈറസ് ഭീഷണി സൃഷ്ടിച്ചത് യു.എസ്.ബി.പെന്‍ഡ്രൈവുകള്‍ വഴിയാണ്. ഇന്‍ര്‍നെറ്റ് ബന്ധമില്ലാത്ത കമ്പ്യൂട്ടറുകളില്‍ പെന്‍ഡ്രൈവ് വഴി കടന്ന ശേഷം നെറ്റ്‌വര്‍ക്കിലാകെ പടരുന്ന വൈറസായിരുന്നു അത്.
TAGS:


Stories in this Section