രാത്രിയിലെ ഭൂമി - പുതിയ കാഴ്ച

Posted on: 06 Dec 2012
രാത്രിയില്‍ ആകാശത്തുനിന്ന് നോക്കുമ്പോള്‍ നമ്മുടെ ഗ്രഹം എങ്ങനെ കാണപ്പെടും. മേഘങ്ങളില്ലാത്ത രാത്രികളില്‍ അമേരിക്കന്‍ ഉപഗ്രഹം പകര്‍ത്തിയ ദൃശ്യങ്ങള്‍ പുതിയൊരു രാത്രികാഴ്ചയാണ് നല്‍കുന്നത്.

ഭൂമിയുടെ ഒട്ടേറെ ഉപഗ്രഹദൃശ്യങ്ങള്‍ വര്‍ഷങ്ങളായി ലഭ്യമാണ്. അവയില്‍ മിക്കതും പകല്‍ വെളിച്ചത്തിലെടുത്തവയാണ്. അതില്‍നിന്ന് വ്യത്യസ്തമാണ് നാസയുടെയും നോവ (NOAA)യുടെയും 'സുവോമി നാഷണല്‍ പോളാര്‍-ഓര്‍ബിറ്റിങ് പാര്‍ട്ട്ണര്‍ഷിപ്പ്' (എന്‍.പി.പി) ഉപഗ്രഹം പകര്‍ത്തിയ രാത്രിദൃശ്യങ്ങള്‍.

ലണ്ടന്‍ നഗരം രാത്രിയില്‍


രാത്രിനേരത്ത് ഭൂമിയുടെ അന്തരീക്ഷവും പ്രതലവും എങ്ങനെയുണ്ടാകുമെന്ന് നിരീക്ഷിക്കാന്‍, കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച എന്‍.പി.പി.ഉപഗ്രഹത്തിന്റെ സഹായത്തോടെ ഇപ്പോള്‍ ഗവേഷകര്‍ക്കാകും.

ഭൗമപ്രതലത്തിലെ രാത്രിതിളക്കങ്ങള്‍ സൂക്ഷ്മതയോടെ ഒപ്പിയെടുക്കാന്‍ കഴിവുള്ളതാണ് എന്‍.പി.പി.ഉപഗ്രഹത്തിലെ സെന്‍സര്‍. കടലിലൂടെ നീങ്ങുന്ന ഒരു കപ്പലിലെ വെളിച്ചംപോലും പകര്‍ത്താനുള്ള ശേഷിയതിനുണ്ട്.

രാത്രിയിലെ നൈല്‍ നദീതടം


കഴിഞ്ഞ 40 വര്‍ഷമായി അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുവരുന്ന ലോ-ലൈറ്റ് സെന്‍സറുകളില്‍ നിന്ന് വ്യത്യസ്തമാണ്, എന്‍.പി.പി.യിലെ 'വിസിബില്‍ ഇന്‍ഫ്രാറേഡ് ഇമേജിങ് റേഡിയോമീറ്റര്‍ സ്യൂട്ട്' (വി.ഐ.ഐ.ആര്‍.എസ്) സെന്‍സര്‍. ഭൂമിയിലെ രാത്രിവെളിച്ചം മികവോടെ പിടിച്ചെടുക്കാന്‍ അതിനാകും.


'മനുഷ്യരില്‍നിന്ന് വ്യത്യസ്തമാണ് ഭൂമി; ഭൂമി ഒരിക്കലും ഉറങ്ങുന്നില്ല' - നോവ ഗവേഷകന്‍ സ്റ്റീവ് മില്ലര്‍ പറഞ്ഞു.

നഗരങ്ങളിലെ ദീപാലങ്കാരങ്ങളും വനഭൂമിയിലെ കാട്ടുതീയും സന്ധ്യാവേളയിലെ നഗരവെളിച്ചവുമെല്ലാം ഉപഗ്രഹം പിടിച്ചെടുത്ത ദൃശ്യങ്ങളിലുണ്ട്. നൈല്‍ നദിയുടെ തടം പോലും രാത്രിയില്‍ തിളങ്ങുന്നത് കാണാം. പവര്‍കട്ട് നേരത്തെ വാഷിങ്ടണ്‍ നഗരമൊക്കെ ഉപഗ്രഹം പകര്‍ത്തിയവിയലുള്‍പ്പെടുന്നു. (ചിത്രങ്ങള്‍ കടപ്പാട് : NASA Earth Observatory/Suomi NPP)

കൊറിയന്‍ മേഖല രാത്രിയില്‍രാത്രിയിലെ യു.എസ്.എ.നൈജീരിയയിലെ കാട്ടുതീ


TAGS:
nasa  |  noaa  |  night images of earth  |  earth  |  npp satellite 


Stories in this Section