3,790 രൂപയ്‌ക്കൊരു ഡുവല്‍ സിം ആന്‍ഡ്രോയ്ഡ് ഫോണ്‍

Posted on: 30 Jul 2013


-സ്വന്തം ലേഖകന്‍
ഇന്‍ഡെക്‌സ് ക്ലൗഡ് എക്‌സ് 3 യുടെ വില കേള്‍ക്കുമ്പോള്‍ അതൊരു സാധാരണ ഫീച്ചര്‍ ഫോണ്‍ എന്ന് തോന്നാം. പക്ഷേ, സംഭവം സ്മാര്‍ട്ട്‌ഫോണാണ്; ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനിലോടുന്ന ഡുവല്‍ സിം ഫോണ്‍. വേണമെങ്കില്‍ ഇതിനെയൊരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കാം.

മൂന്നരയിഞ്ച് ഡ്‌സ്‌പ്ലെയോടുകൂടിയ ക്ലൗഡ് എക്‌സ് 3 ( Intex Cloud X3 ) ഫോണിന് കരുത്ത് പകരുന്നത് 1 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് എംടി 6572 പ്രൊസസറാണ്. 256 എംബി റാമുമുണ്ട്.

ക്ലൗഡ് എക്‌സ് 3 യില്‍ ഇന്‍ബില്‍റ്റായുള്ളത് 115 ഇന്റേണല്‍ മെമ്മറിയാണ്. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ മെമ്മറി 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ തടസ്സമില്ല. ഫോണിന്റെ പിന്‍ഭാഗത്ത് രണ്ട് മെഗാപിക്‌സല്‍ ക്യാമറയും, വീഡിയോ ചാറ്റിങിന് വിജിഎ ഫ്രണ്ട് ക്യാമറയുമുണ്ട്.

മറ്റ് ഫീച്ചറുകള്‍ : ബ്ലൂടൂത്ത്, വൈഫൈ, ഗ്രാവിറ്റി സെന്‍സര്‍ , വീഡിയോ റിക്കോര്‍ഡര്‍ , ഓഡിയോ റിക്കോര്‍ഡര്‍ , മോഷന്‍ സെന്‍സറുകള്‍ , ജിപിഎസ്.

ക്ലൗഡ് എക്‌സ് 3 ന് ജീവന്‍ പകരുന്നത് 1450 mAh ബാറ്ററിയാണ്. 6 മണിക്കൂര്‍ ടോക്ക് ടൈമും 200 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും ഇന്‍ഡക്‌സ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കറുപ്പും വെളുപ്പും നിറങ്ങളില്‍ ക്ലൗഡ് എക്‌സ് 3 ലഭ്യമാകും.

'ഫീച്ചര്‍ ഫോണിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വിപണി പക്വതയാര്‍ജിച്ചു കഴിഞ്ഞു. ഇനി വളര്‍ച്ചയുണ്ടാകേണ്ടത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്താണ്. ഇക്കാര്യം മനസിലാക്കി, എന്‍ട്രി ലെവല്‍ യൂസര്‍മാരെ മനസില്‍ കണ്ടാണ് ക്ലൗഡ് എക്‌സ് 3 സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഡക്‌സ് രംഗത്തെത്തിച്ചിരിക്കുന്നത്' - ഇന്‍ഡക്‌സ് ടെക്‌നോളജീസിലെ സഞ്ജയ് കുമാര്‍ കലിരോന, പുതിയ ഫോണ്‍ പുറത്തിറക്കിക്കൊണ്ട് പറഞ്ഞു.

കൂടുതല്‍ മികവാര്‍ന്ന സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കുടിയേറാനുള്ള ഒരു ഇടത്താവളമായി ഈ സ്മാര്‍ട്ട്‌ഫോണിനെ കണക്കാക്കാമെന്നാണ് സഞ്ജയ് കുമാര്‍ സൂചിപ്പിക്കുന്നത്. മീഡിയടെക് എംടി 6572 പ്രൊസസറര്‍ ആണ് ഈ ഫോണിലുള്ളതെന്നതും പുതുമയാണ്.

കമ്പനി ലക്ഷ്യമിടുന്നത് 400 ശതമാനം വളര്‍ച്ചയാണെന്നും, സ്മാര്‍ട്ട്‌ഫോണുകള്‍ അതിന് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്‍ഡെക്‌സ് പറയുന്നു.
TAGS:


Stories in this Section