ഗൂഗിള്‍ പ്ലസ് മുഖംമിനുക്കിയപ്പോള്‍

Posted on: 11 Apr 2012


-സ്വന്തം ലേഖകന്‍ഗൂഗിള്‍ പ്ലസ് അതിന്റെ മുഖംമിനുക്കിയിരിക്കുന്നു. ഇതുവരെ കണ്ട ഗൂഗിള്‍ പ്ലസ് അല്ല ഇനി. പ്രൊഫൈല്‍ പേജുകള്‍ കൂടുതല്‍ ദൃശ്യഭംഗിയുള്ളതാക്കി മാറ്റിയിരിക്കുന്നു. ഗൂഗിള്‍ പ്ലസിന് പുതിയ സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ഉണ്ടായിരിക്കുന്നു എന്നര്‍ഥം.

നാവിഗേഷന്‍ എളുപ്പമാക്കാനും ആപ്പ്‌സുകള്‍ ഡ്രാഗ് ചെയ്ത് സ്ഥാനംക്രമീകരിക്കാനും ചില ആപ്പ്‌സുകള്‍ മറച്ചുവെയ്ക്കാനുമൊക്കെ സഹായിക്കുന്ന മാറ്റമാണ് ഗൂഗിള്‍പ്ലസില്‍ വരുത്തിയിട്ടുള്ളതെന്ന് തങ്ങളുടെ ഔദ്യോഗിക ബ്ലോഗില്‍ ഗൂഗിള്‍ അറിയിച്ചു.

സ്റ്റാറ്റിക് ഐക്കണുകള്‍ പേജിന് മുകളില്‍ നിരത്തിവെച്ച തരത്തിലായിരുന്നു നിലവലുള്ള ഗൂഗിള്‍ പ്ലസില്‍. അത് മാറിയതാണ് പുതിയ സമ്പര്‍ക്കമുഖത്തിന്റെ പ്രത്യേകത. സ്റ്റാറ്റിക് ഐക്കണുകള്‍ പേജിന് വശത്തേക്ക് സ്ഥാനംമാറിയിരിക്കുന്നു. ചിത്രങ്ങള്‍ ഇനി വലുതായി കാണാം.


2011 ല്‍ ആരംഭിച്ച ഗൂഗിള്‍ പ്ലസില്‍ ഇപ്പോള്‍ 170 മില്യണ്‍ അംഗങ്ങളുണ്ട്. പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ വരും ദിവസങ്ങളില്‍ ഗൂഗിള്‍ പ്ലസില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മേഖലയില്‍ ഫെയ്‌സ്ബുക്കാണ് ഗൂഗിള്‍ പ്ലസിന്റെ മുഖ്യപ്രതിയോഗി. ഫെയ്‌സ്ബുക്ക് അതിന്റെ പ്രൊഫൈല്‍ പേജുകള്‍ ടൈംലൈന്‍ എന്ന പേരില്‍ പരിഷ്‌ക്കരിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. ഫെയ്‌സ്ബുക്കിന്റെ ടൈംലൈനിനെ അനുസ്മരിപ്പിക്കുന്ന മാറ്റമാണ് ഗൂഗിള്‍ പ്ലസ് വരുത്തിയിരിക്കുന്നത്.

ഗൂഗിള്‍ പ്ലസിലെ വീഡിയോ ചാറ്റിങ് സേവനമായ ഹാങൗട്ട്‌സിനായി ഒരു ഡെഡിക്കേറ്റഡ് പേജുമുണ്ട്. പബ്ലിക്കായ വീഡിയോ ചാറ്റ് ഹാങൗട്ടുകള്‍ വേഗത്തില്‍ കണ്ടെത്താനും, ഗൂഗിള്‍ പ്ലസ് യൂസര്‍മാര്‍ക്ക് പുതിയ തത്സമയ ബ്രോഡ്കാസ്റ്റുകളിലേക്ക് വേഗമെത്താനും ഇതു സഹായിക്കും.TAGS:


Stories in this Section