കോപ്പിറൈറ്റ് മുന്നറിയിപ്പ്; ഫെയ്‌സ്ബുക്കില്‍ മറ്റൊരു തട്ടിപ്പ്‌

Posted on: 27 Nov 2012


-സ്വന്തം ലേഖകന്‍
ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന പലരും ഇന്ന് സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകളായി ഒരു കോപ്പിറൈറ്റ് സന്ദേശം കണ്ടിരിക്കും. 'ഫെയ്‌സ്ബുക്കിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം...'എന്ന് തുടങ്ങുന്ന നോട്ടീസ്. പതിവുപോലെ അതും മറ്റൊരു ഫെയ്‌സ്ബുക്ക് തട്ടിപ്പാണത്രേ!

മിന്നല്‍വേഗത്തിലാണ് വ്യാജ കോപ്പിറൈറ്റ് സന്ദേശം ഫെയ്‌സ്ബുക്കില്‍ പടര്‍ന്നത്. സംഗതി സത്യമാണെന്ന് കരുതി പലരും ഷെയര്‍ ചെയ്യുകയും കോപ്പി-പേസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തു. അത് വ്യാജമാണെന്ന് ഫെയ്‌സ്ബുക്ക് തന്നെ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളക്കഘടകങ്ങളുടെ അവകശത്തെ സംബന്ധിച്ചുള്ളതാണ് സന്ദേശം. അതില്‍ പറയുന്നത്, ഫെയ്‌സ്ബുക്ക് ഇപ്പോള്‍ ഒരു പബ്ലിക്ക് കമ്പനിയാണ്. അതുകൊണ്ട് യൂസര്‍ അതിലിടുന്നതെല്ലാം പൊതുസ്വത്താണ്, വേണമെങ്കില്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

വ്യക്തിപരമായി ഞാന്‍ പോസ്റ്റുചെയ്യുന്ന മുഴുവന്‍ സംഗതിയും എന്റെ അവകാശത്തിലുള്ളതാണെന്നും, അത് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഓരോ തവണയും എന്റെ രേഖാമൂലമുള്ള അനുവാദം വേണമെന്നുമുള്ള പ്രഖ്യാപനമാണ് സന്ദേശത്തിലുണ്ട്.

യൂസര്‍ ഇന്‍ഫര്‍മേഷന്റെ അവകാശം സംബന്ധിച്ച് ഫെയ്‌സ്ബുക്ക് മാറ്റം വരുത്തുന്നതായുള്ള അഭ്യൂഹം പടരുകയാണ്. അത് തെറ്റാണെന്ന് ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് പറയുന്നു.

ഫെയ്‌സ്ബുക്കിന്റെ വ്യവസ്ഥകള്‍ പ്രകാരം, പോസ്റ്റുചെയ്യപ്പെടുന്ന ഉള്ളടക്കത്തിന്റെ നിയന്ത്രണം യൂസര്‍ക്ക് തന്നെയാണ്. ഉള്ളടക്കഘടകങ്ങളും വിവരങ്ങളും എങ്ങനെ ഷെയര്‍ചെയ്യപ്പെടണമെന്ന സംഗതി നിയന്ത്രിക്കുന്നത് യൂസറാണ്. അതാണ് ഞങ്ങളുടെ നയം, എല്ലായ്‌പ്പോഴും അങ്ങനെ ആയിരിക്കുകയും ചെയ്യും-ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

ഫെയ്‌സ്ബുക്കില്‍ പടര്‍ന്ന കോപ്പിറൈറ്റ് സന്ദേശം ചുവടെ -


In response to the new Facebook guidelines I hereby declare that my copyright is attached to all of my personal details, illustrations, comics, paintings, professional photos and videos, etc. (as a result of the Berne Convention).
For commercial use of the above my written consent is needed at all times!

(Anyone reading this can copy this text and paste it on their Facebook Wall. This will place them under protection of copyright lawsBy the present communiqué, I notify Facebook that it is strictly forbidden to disclose, copy, distribute, disseminate, or take any other action against me on the basis of this profile and/or its contents. The aforementioned prohibited actions also apply to employees, students, agents and/or any staff under Facebook's direction or control. The content of this profile is private and confidential information. The violation of my privacy is punished by law (UCC 1 1-308-308 1-103 and the Rome Statute).

Facebook is now an open capital entity. All members are recommended to publish a notice like this, or if you prefer, you may copy and paste this version. If you do not publish a statement at least once, you will be tacitly allowing the use of elements such as your photos as well as the information contained in your profile status updates…
TAGS:


Stories in this Section