സാംസങ് നിരോധം: ആപ്പിളിന്റെ ആവശ്യം യു.എസ്. കോടതി തള്ളി

Posted on: 18 Dec 2012
പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന വിലക്കണമെന്ന ആപ്പിളിന്റെ ആവശ്യം യു.എസ്.ജഡ്ജി തള്ളി. സാംസങ് നടത്തിയതായി പറയുന്ന പേറ്റന്റ് ലംഘനം ആപ്പിളിന്റെ വില്‍പ്പനയെ ബാധിച്ചതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ആപ്പിളിന്റെ ചില പേറ്റന്റുകള്‍ സാംസങ് ലംഘിച്ചിട്ടുണ്ടെന്നും, അതിനു പരിഹാരമായി 105 കോടി ഡോളര്‍ നഷ്ടപരിഹാരം ആപ്പിളിന് നല്‍കണമെന്നും കഴിഞ്ഞ ആഗസ്ത് അവസാനം ഒരു യു.എസ്.ജൂറി വിധിച്ചിരുന്നു. ആ വിധിയുടെ പശ്ചാത്തലത്തിലാണ് സാംസങിന് അമേരിക്കയില്‍ വില്‍പ്പന നിരോധം ഏര്‍പ്പെടുത്തണമെന്ന് ആപ്പിള്‍ വാദിച്ചത്.

ആ വാദമാണ് കാലിഫോര്‍ണിയയില്‍ സാന്‍ ജോസിലെ യു.എസ്.ജില്ലാജഡ്ജി ലൂസി കോഹന്‍ തള്ളിയത്. 'തര്‍ക്കവിഷയമായ സ്മാര്‍ട്ട്‌ഫോണുകളില്‍ അസംഖ്യം ഫീച്ചറുകളുണ്ട്. അവയില്‍ ചെറിയൊരു അംശം മാത്രമേ ആപ്പിള്‍ പേറ്റന്റുമായി ബന്ധപ്പെട്ടതുള്ളൂ'-ജഡ്ജി നിരീക്ഷിച്ചു.
TAGS:
apple  |  samsung  |  patent issue  |  mobile market 


Stories in this Section