പേറ്റന്റ് ലംഘനം: സാംസങ് 100 കോടി നല്‍കണം

Posted on: 25 Aug 2012



വാഷിംങ്ടണ്‍: പേറ്റന്റ് ലംഘനക്കേസില്‍ ആപ്പിളിന് സാംസങ് 105 കോടി ഡോളര്‍ നല്‍കണമെന്ന് യു.എസ് കോടതി വിധിച്ചു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ആപ്പിളിന്റെ പേറ്റന്റുകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കാലിഫോര്‍ണിയ സാന്‍ജോസ് ഫെഡറല്‍ കോടതി ഉത്തരവിട്ടത്. പേറ്റന്റ് ലംഘനക്കേസില്‍ അടുത്തകാലത്ത് ഈടാക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാരതുകയാണിത്.

ഐഫോണിന്റെയും ഐപാഡിന്റെയും സാങ്കേതികവിദ്യയും രൂപകല്‍പനയും പേറ്റന്റ് നിയമം ലംഘിച്ച് കോപ്പിചെയ്തതാണെന്നുകാണിച്ചാണ് ആപ്പിള്‍ സാംസങിനെതിരെ പരാതി നല്‍കിയത്. പരാതി പരിഗണിച്ച ഒമ്പതംഗ ജൂറിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് വിധി.

പാറ്റന്റ് നിയമം ലംഘിച്ചെന്ന് ബോധ്യപ്പെട്ടതായി ജൂറി വിധിന്യായത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ വിധി സാംസങിന്റെ സ്മാര്‍ട്ട് ഫോണുകളുടെയും ടാബുകളുടെയും പേറ്റന്റിനെ ബാധിക്കും.

പേറ്റന്റ് ലംഘനമാരോപിച്ച് പരസ്പരം പോരടിക്കുന്ന ആപ്പിളിനും സാംസങിനും ദക്ഷിണ കൊറിയന്‍ കോടതി വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് വന്‍തുക നല്‍കണമെന്ന് സാംസങിനോട് യു.എസ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
TAGS:
apple  |  samsung  |  patent issue  |  mobile market 


Stories in this Section