വേനല്‍ചൂട്: പാലക്കാട്ട് തൊഴില്‍സമയം മാറ്റി
Posted on: 11 Mar 2010
പാലക്കാട്: കനത്തവേനല്‍ചൂടില്‍ സൂര്യാഘാതസാധ്യത ഉയര്‍ന്നതിനാല്‍ പാലക്കാട് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍സമയം പുനക്രമീകരിച്ചു. രാവിലെ ഏഴുമുതല്‍ 11 മണിവരെയും ഉച്ചക്ക് മൂന്നുമുതല്‍ ആറുവരെയുമാണ് പുതിയ സമയക്രമം.
വേനല്‍ചൂടിനെ നേരിടാനുള്ള നടപടികള്‍ മൈക്ക് മുഖേനെ അറിയിക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി 5-ാം ദിവസമാണ് പാലക്കാട്ട് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്നത്. ജില്ലയില്‍ ഇതേവരെ 7 പേര്‍ക്കാണ് സൂര്യാഘാതമേറ്റതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.