Mathrubhumi

നിരാഹാരം തുടരുന്നു; ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍

Posted on: 11 Mar 2010


ഇംഫാല്‍: നിരാഹാര സമരം നിര്‍ത്താന്‍ വിസമ്മതിച്ച മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു.

സൈന്യത്തിന്റെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ പത്തു വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന ശര്‍മിളയെ തിങ്കളാഴ്ചയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്.

ജയില്‍മോചിതയായശേഷവും സമരം തുടര്‍ന്നതിനാലാണ് വീണ്ടും അറസ്റ്റ് ചെയ്ത് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ''ഞാന്‍ നിരാഹാരം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ന്യായമെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യത്തിനുവേണ്ടി മരിക്കാന്‍ ഒരുക്കമാണ്''-ഇറോം ശര്‍മിള പറഞ്ഞു.

ശര്‍മിളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി വനിതാ സംഘടനകള്‍ ആസ്​പത്രിക്ക് പുറത്ത് റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.

പത്തു വര്‍ഷമായി ജുഡിഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന ശര്‍മിളയെ കഴിഞ്ഞ വര്‍ഷം മെയില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവായെങ്കിലും നിരാഹാരം തുടര്‍ന്നതിനാല്‍ പിറ്റേ ദിവസം തന്നെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page