Mathrubhumi

ബിഹാറില്‍ ഉച്ചഭക്ഷണം കഴിച്ച സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ മരിച്ചു

Posted on: 11 Mar 2010


പാറ്റ്‌ന: ബീഹാറിലെ സിതാമര്‍ഹി ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറ് പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചക്ക് സ്‌കൂളില്‍നിന്നും കഴിച്ച സംഗീതകുമാരി (11) നീലുകുമാരി (12) എന്നിവരാണ് മരിച്ചത്. ഒരാള്‍ ഇന്നലെ രാത്രിയും മറ്റെയാള്‍ ഇന്നുപുലര്‍ച്ചെയുമാണ് മരിച്ചത്. സിതാമര്‍ഹിയിലെ ഹര്‍സിങ് മിഡില്‍സ്‌കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

ബിഹാറിലെ സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം കുറവാണെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. രണ്ട് മാസം മുമ്പ് സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത എലിയെയും അരണയെയും കണ്ടെത്തിയത് വിവാദമായിരുന്നു.

Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page