സൂഫിയ മദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്
Posted on: 11 Mar 2010
കൊച്ചി: സൂഫിയ മദനിയുടെ ജാമ്യവ്യവസ്ഥയില്‍ പ്രത്യേക കോടതി ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പ്രത്യേക ജഡ്ജി കെ.വിജയകുമാര്‍ പത്തു ദിവസത്തേയ്ക്ക് ഇളവ് അനുവദിച്ചത്.
തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മദനിയെയും കൊല്ലത്തെ ഉമ്മയെയും സന്ദര്‍ശിക്കണമെന്ന് കാണിച്ചാണ് സൂഫിയ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ജില്ല വിട്ടുപോകാന്‍ അനുവദിച്ചാല്‍ സൂഫിയക്ക് തെളിവുകള്‍ നശിപ്പിക്കാനാവുമെന്ന് വാദിച്ച് എന്‍.ഐ.എ. സൂഫിയക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് വാദിച്ചിരുന്നു. ഇത് കോടതി തള്ളിക്കളഞ്ഞു.