
ലണ്ടനില്‍ വന്‍ അഗ്‌നിബാധ
Posted on: 11 Mar 2010

ലണ്ടന്‍: മധ്യലണ്ടനിലെ ഒരു ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. ലണ്ടന്‍ നഗരത്തിനും ഷോറെഡിച്ചിനും സമീപത്തുള്ള ടാബെര്‍നാക്കിള്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടസമയത്ത് കെട്ടിടത്തില്‍ ആളുകളുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിലെ റെസ്‌റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു.
അഗ്‌നിബാധയെ തുടര്‍ന്ന് ഹാക്‌നി, ലിവര്‍പൂള്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെല്ലാം പുകകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അഗ്‌നിശമന സേനയുടെ ഇരുപത്തിയഞ്ച് യൂണിറ്റുകളാണ് തീയണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.







