
രുചിക കേസ് കോടതി ഏപ്രില്‍ 15 വരെ മാറ്റിവെച്ചു
Posted on: 10 Mar 2010

ചണ്ഡീഗഢ്: കോളിളക്കം സൃഷ്ടിച്ച രുചിക കേസില്‍ വാദം തുടരുന്നത് കോടതി ഏപ്രില്‍ 15 വരെ മാറ്റിവെച്ചു.
കേസില്‍ ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി ഹരിയാണ മുന്‍ ഡി.ജി.പി. എസ്.പി. എസ്. റാത്തോഡിന് കുത്തേറ്റുണ്ടായ പരിക്ക് ഭേദമാകാന്‍ വേണ്ടിയാണ് സമയം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇയാളെ കോടതി പരിസരത്ത് വെച്ച് കുത്തിപ്പരിക്കേല്പിച്ചത് ഉത്സവ് ശര്‍മ എന്നൊരാളാണ്.
ശര്‍മക്ക് മാനസിക തകരാറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ വിദ്യാര്‍ഥിയായ ശര്‍മയ്ക്ക് കുറ്റകൃത്യ പശ്ചാത്തലമൊന്നുമില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രുചിക കേസിലെ ശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലിന്റെ വാദത്തിനെത്തിയപ്പോഴാണ് റാത്തോഡിന് കുത്തേറ്റത്.







