
ഇന്ത്യന്‍ ബാലന്റെ മരണം: ഡ്രൈവര്‍ കുറ്റമേറ്റു
Posted on: 10 Mar 2010
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ബാലനായ ഗുര്‍ഷന്‍സിങ് ചന്നയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ ദിലന്‍ ഗുര്‍സ്‌വാക്ക് ഓസ്‌ട്രേലിയന്‍ പോലീസിനോട് കുറ്റമേറ്റു.വീടിന്റെ വാതില്‍ തുറന്നപ്പോള്‍ അബദ്ധത്തില്‍ ഗുര്‍ഷന്‍സിങ്ങിനെ ഇടിക്കുകയായിരുന്നുവെന്നാണ് ദിലന്‍ പോലീസിനോട് പറഞ്ഞത്. അബോധാവസ്ഥയിലായ ബാലനെ കാറിന്റെ ഡിക്കിയിലിട്ട് വീടിന് ഇരുപത് കിലോമീറ്റര്‍ അകലെ കൊണ്ടുപോയി ഉപേക്ഷിക്കുകയാണുണ്ടായതെന്നും ദിലന്‍ വെളിപ്പെടുത്തി. എന്നാല്‍, ഈ സമയം ബാലന് ജീവനുണ്ടായിരുന്നുവോ എന്ന കാര്യം പരിശോധിച്ചിരുന്നില്ലെന്ന് ദിലന്‍ പോലീസിനോട് പറഞ്ഞു.
ഇതിനെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ ദിലന്റെ കാര്‍ വിശദമായി പരിശോധിച്ചു. കാറിന്റെ ഡിക്കിയില്‍ കിടന്ന് ശ്വാസംമുട്ടിയാണോ മൂന്നു വയസ്സുകാരനായ ഗുര്‍ഷന്‍സിങ് മരിച്ചതെന്നും ഫോറന്‍സിക് വിദഗ്ദധര്‍ പരിശോധിക്കുന്നുണ്ട്.







