ബാലി സ്‌ഫോടനം: ബോംബ് നിര്‍മിച്ചയാള്‍ കൊല്ലപ്പെട്ടു
Posted on: 10 Mar 2010
സിഡ്‌നി: ബാലിയില്‍ 202 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മിച്ച ദുല്‍മാറ്റിന്‍ എന്നയാള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
ജക്കാര്‍ത്തയ്ക്ക് സമീപത്തുവച്ച് തീവ്രവാദികളുടെ കേന്ദ്രമായ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നടത്തിയ തിരിച്ചിലിനിടെയാണ് പോലീസ് ദുല്‍മാറ്റിന്‍ അടക്കം മൂന്നുപേരെ വെടിവെച്ചുകൊന്നതെന്ന് ഒാസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് സുസിലൊ ബംബാങ് യുദുയോനൊ അറിയിച്ചു. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് മരണവിവരം സ്ഥിരീകരിച്ചത്.
ഇന്‍ഡൊനീഷ്യന്‍ സ്വദേശിയായ ദുല്‍മാറ്റിന്‍ (39) അഫ്ഗാനിസ്താനില്‍ അല്‍ ഖ്വെയ്ദയുടെ പരിശീലനം നേടിയിരുന്നു.
2002ല്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 88 പേര്‍ ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരികളായിരുന്നു.