Mathrubhumi

കൊലപാതകം: ന്യൂസീലന്‍ഡില്‍ 17കാരന് 15 വര്‍ഷം തടവ്‌

Posted on: 10 Mar 2010


വെല്ലിങ്ടണ്‍: അഫ്ഗാന്‍ അഭയാര്‍ഥിയായ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വയസ്സ് പ്രായമായ ഒരു ന്യൂസീലന്‍ഡുകാരന് കോടതി പതിനഞ്ചര വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലയളവില്‍ ഇയാള്‍ക്ക് പരോളും ലഭിക്കില്ല.

അബ്ദുള്‍റഹ്മാന്‍ ഇഖ്ത്യാരി എന്ന ഡ്രൈവറെ കത്തി കൊണ്ട് കുത്തിക്കൊല്ലുമ്പോള്‍ ഷാനൊന്‍ ഡേവിഡ് ബോയ്‌സ് എന്ന പ്രതിക്ക് 16 വയസ് മാത്രമായിരുന്നു പ്രായം. ക്രൈസ്റ്റ്ചര്‍ച്ചില്‍ ഒരു മദ്യസല്‍ക്കാരത്തിനിടെയായിരുന്നു സംഭവം.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page