നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം
Posted on: 02 Mar 2010
ഉമ്മന്‍ചാണ്ടി
നടപ്പു സാമ്പത്തികവര്‍ഷം രാജ്യം 7.2 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും കാര്‍ഷിക മേഖലയുടെ വളര്‍ച്ച 0.2 ശതമാനം ആണെന്നു സാമ്പത്തിക സര്‍വേ. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷികമേഖലയുടെ പങ്ക് 20 ശതമാനം മാത്രം. അതേസമയം, രാജ്യത്തെ 52 ശതമാനം തൊഴിലും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ്. അവരുടെ അവസ്ഥയാണു വഷളായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക സര്‍വേയിലെ അപായകരമായ ഈ സൂചനകളാണ് പ്രണബ് മുഖര്‍ജിയുടെ ബജറ്റിനെ നയിച്ചതെന്നു വ്യക്തം.
ഇതു കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണ്. അവരുടെ പ്രശ്‌നങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന ബജറ്റാണ്. ഇന്ത്യയുടെ ആത്മാവിനെ തേടിയെത്തുന്ന ബജറ്റാണ്. അതുകൊണ്ടു തന്നെയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന മാറ്റിവെച്ചാല്‍ ഈ ബജറ്റിനു നൂറു മാര്‍ക്കും നല്കാമെന്ന് ഞാന്‍ പറഞ്ഞത്.
അടിസ്ഥാന സൗകര്യങ്ങള്‍, തൊഴിലുറപ്പു പദ്ധതികള്‍, ആരോഗ്യസംരക്ഷണ പദ്ധതികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷണം, വീടുകള്‍, കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പകള്‍, വായ്പ തിരിച്ചടവില്‍ ഇളവുകള്‍ തുടങ്ങിയ നിരവധി പദ്ധതികളും അതിനുവേണ്ടി സഹസ്ര കോടികളുമാണ് മലവെള്ളപ്പാച്ചില്‍പോലെ ഗ്രാമങ്ങളിലേക്ക് ഒഴുകാന്‍ പോകുന്നത്. ഗ്രാമീണ മേഖലയ്ക്കും കര്‍ഷകര്‍ക്കും ഇത്രമാത്രം പ്രാധാന്യം നല്കിയ മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കുന്ന ഒരു ഗവണ്മെന്റും ധനമന്ത്രിയുമാണ് കേന്ദ്രത്തിലുള്ളതെന്നു വ്യക്തം.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 1,73,552 കോടി രൂപയാണു മാറ്റിവെച്ചിരിക്കുന്നത്. പദ്ധതിച്ചെലവിന്റെ 46 ശതമാനം. ഗ്രാമീണ വികസനത്തിന് 66,000 കോടിയുണ്ട്. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ ഭാരത് നിര്‍മാണ്‍ പദ്ധതിയില്‍ 48,000 കോടി. യു.പി.എ. സര്‍ക്കാര്‍ നെഞ്ചിലേറ്റി നടക്കുന്നതാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി. ഇതിനു 40,100 കോടിയുണ്ട്. നിലവില്‍ 4.5 കോടി കുടുംബങ്ങളുള്ള പദ്ധതിയില്‍ അഞ്ചുലക്ഷം കുടുംബങ്ങളെക്കൂടി കൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്. പദ്ധതിയിലുള്ള എല്ലാവരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കവചത്തിലാക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ ആത്മഹത്യയും അവരുടെ നിലവിളിയും നിലച്ചത് തൊഴിലുറപ്പു പദ്ധതിയിലൂടെയാണ്. കേരളത്തിലും കര്‍ഷകരെ കയറിന്‍തുമ്പില്‍നിന്നും കീടനാശിനിക്കുപ്പികളില്‍നിന്നും സംരക്ഷിച്ചത് ഈ പദ്ധതി മാത്രം. ഒരു ഗ്രാമീണന് 100 ദിവസം ജോലിയും വേതനവും ഉറപ്പാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ദാനപദ്ധതിയാണിത്. എന്നാല്‍ കേരളത്തില്‍ 22 ദിവസം മാത്രമാണു തൊഴില്‍ നല്കിയത്. തൊഴിലുറപ്പു പദ്ധതിയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാറാണു കേരളത്തിലേത്.
അടുത്ത വര്‍ഷം 3,75,000 കോടി രൂപ കാര്‍ഷികവായ്പ നല്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നു. കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി ആറുമാസം നീട്ടി. ഹ്രസ്വകാല വിളവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നിലവിലുള്ള ഒരു ശതമാനം പലിശയിളവിന്റെ സ്ഥാനത്ത് രണ്ടുശതമാനം ഇളവു ലഭിക്കും. ഇതോടെ ഹ്രസ്വകാല വിളവായ്പയുടെ പലിശ അഞ്ചുശതമാനമായി. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഫാര്‍മേഴ്‌സ് നാലുശതമാനം പലിശയാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്. പലിശ അതിനോട് അടുത്തെത്തിയതില്‍ എനിക്കും സന്തോഷമുണ്ട്.
സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ ശക്തമായ സമ്മര്‍ദം ഉണ്ടായിട്ടും ധനമന്ത്രി രാസവളം, ഭക്ഷ്യധാന്യം, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയ ഒന്നിന്റെയും സബ്‌സിഡി കുറച്ചില്ല. അതേസമയം, പരിസ്ഥിതി സംരക്ഷണവും ജൈവാധിഷ്ഠിത കൃഷിയും പ്രോത്സാഹിപ്പിക്കുന്നു. രണ്ടാം ഹരിതവിപ്ലവത്തിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വമ്പിച്ച മുതല്‍മുടക്ക്. 60,000 പയര്‍, എണ്ണക്കുരു ഗ്രാമങ്ങള്‍ ഭക്ഷ്യഎണ്ണയുടെ ദൗര്‍ലഭ്യത്തിനു പരിഹാരം കാണും.കാര്‍ഷികമേഖലയിലേക്കു സ്ത്രീകളെ ആകര്‍ഷിക്കുവാന്‍ 100 കോടി രൂപയുടെ പ്രത്യേക പദ്ധതിയുമുണ്ട്.
ആറു വയസ്സു മുതല്‍ 14 വരെയുള്ള കുട്ടികള്‍ക്കു വിദ്യാഭ്യാസം അവകാശമാക്കിയതുപോലെ വിപ്ലവകരമായ മറ്റൊരു നിയമനിര്‍മാണമാണ് ഭക്ഷ്യസുരക്ഷാബില്‍. ഇതു പ്രകാരം ഭക്ഷണം ഒരാളുടെ അവകാശമായി മാറുകയാണ്. അടുത്ത വര്‍ഷം കാര്‍ഷിക മേഖലയില്‍ നാലുശതമാനം വളര്‍ച്ചയാണു ലക്ഷ്യമിടുന്നത്. രണ്ടു വര്‍ഷത്തിനകം അഞ്ചുശതമാനം വളര്‍ച്ച കൈവരിക്കണം.
സാമൂഹിക പുരോഗതിക്ക് 1,37,674 കോടി രൂപയാണു മാറ്റിവെച്ചിരിക്കുന്നത്. പദ്ധതിച്ചെലവിന്റെ 37 ശതമാനം. പട്ടികജാതി/പട്ടികവര്‍ഗവിഭാഗങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരാണ് ഇതിന്റെ ഗുണഭോ ക്താക്കള്‍ . പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഇന്ദിര ആവാസ് യോജന എന്ന ഭവനനിര്‍മാണ പദ്ധതിക്ക് പതിനായിരം കോടിയുണ്ട്. ഇതാണു കേരളത്തില്‍ ഇ.എം.എസ്. ഭവനപദ്ധതി എന്നു പേരുമാറ്റി ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത്.
പെട്രോള്‍ വിലവര്‍ധന
വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു രാജ്യത്തെ തീറെഴുതിയെന്നും അതിനുള്ള ഉപകരണമായി ബജറ്റ് മാറിയെന്നും ആക്ഷേപിക്കുന്ന ബി.ജെ.പി.യും ഇടതുപക്ഷവും ഈ യാഥാര്‍ഥ്യങ്ങള്‍ കാണുന്നില്ലേ? യഥാര്‍ഥത്തില്‍ ഗ്രാമങ്ങളില്‍നിന്നും കൃഷിയിടങ്ങളില്‍നിന്നും ഉയര്‍ന്ന കൈയടി കേട്ട് പ്രതിപക്ഷം സ്തംഭിച്ചുപോയി. അവര്‍ക്കുള്ള ഏക പിടിവള്ളിയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന. ഇതു മൊത്തം വിലവര്‍ധനയ്ക്കു വഴിയൊരുക്കുമെന്ന് പൊതുവെ ആശങ്കയുണ്ട്. പെട്രോളിയം വിലവര്‍ധന മറ്റൊരു അവസരത്തിലേക്കു മാറ്റിവെക്കാതെ ബജറ്റിനോടൊപ്പം അവതരിപ്പിച്ച ധനമന്ത്രി കടുത്ത യാഥാര്‍ഥ്യങ്ങള്‍ മുന്നിലുള്ള സത്യസന്ധനായ ഒരു സാമ്പത്തിക വിദഗ്ധന്റെ കുപ്പായമാണ് അണിഞ്ഞത്.
എണ്ണവിലയുടെ മൊത്തം കമ്മിയില്‍ ജനങ്ങളുടെമേല്‍ ചുമത്തുന്നത് പത്തു ശതമാനത്തോളമാണ്. രണ്ടു ലക്ഷം കോടി രൂപയുടെ കമ്മിയില്‍ 1,80,000 കോടിയും ബജറ്ററി സപ്പോര്‍ട്ടു കൊടുത്തും ഓയില്‍ ബോണ്ട് ഇറക്കിയുമാണു കേന്ദ്രം വഹിക്കുന്നത്. എണ്ണവില ബാരലിന് 112 ഡോളര്‍ വരെ ഉയര്‍ന്നുനില്ക്കുകയും എണ്ണക്കമ്പനികള്‍ കനത്ത നഷ്ടം നേരിടുകയും രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതിലില്‍ നില്ക്കുകയും ചെയ്തപ്പോള്‍ പെട്രോളിയം സബ്‌സിഡി കൂട്ടാന്‍ നിര്‍ബന്ധിതമായിരുന്നു. സാമ്പത്തിക മാന്ദ്യത്തെ രാജ്യം അതിജീവിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നേരത്തേ വെട്ടിക്കുറച്ചിരുന്ന എകൈ്‌സസ് നികുതി പുനഃസ്ഥാപിച്ചത്.
കടവും കമ്മിയും വര്‍ധിച്ച് പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ്, ഗ്രീസ്, സ്‌പെയിന്‍ (പിഗ്‌സ്) എന്നീ രാജ്യങ്ങള്‍ ഇപ്പോള്‍ തകര്‍ച്ച നേരിടുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയും മോശമല്ല. വരുമാനം കൂട്ടുകയും കമ്മി കുറയ്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. മൂന്നുതവണ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജുകളും നികുതിയിളവുകളും മൂലം ഉണ്ടായ ധനകമ്മി 6.8 ശതമാനത്തില്‍നിന്ന് 5.5 ശതമാനം ആക്കുകയാണു നമ്മുടെ ലക്ഷ്യം. മൊത്തം നികുതിനിര്‍ദേശങ്ങളിലൂടെ കേന്ദ്രം 46,000 കോടി രൂപയുടെ അധിക വിഭവസമാഹരണമാണു നടത്തുന്നത്. എന്നാല്‍, ഇതില്‍ 26,000 കോടിയും ആദായനികുതി ഇളവിലൂടെ ജനങ്ങള്‍ക്കു തിരികെ നല്കുന്നു.
പെട്രോളിന് 29.01 ശതമാനം, ഡീസലിന് 24.69 ശതമാനം എന്നിങ്ങനെയാണു സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതി. സമീപ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം വില്പനനികുതി കേരളത്തിലാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ പുതുക്കിയ നിരക്കിലുള്ള വില പ്രകാരം 180 കോടിയോളം രൂപയാണു സംസ്ഥാന സര്‍ക്കാറിന് അധികം ലഭിക്കുന്നത്. കേന്ദ്രത്തിനെതിരേ സംസ്ഥാന ധനമന്ത്രി ഉറഞ്ഞുതുള്ളുമ്പോഴും ഈ 180 കോടിയെ നോക്കി അദ്ദേഹം ഉള്ളില്‍ ചിരിക്കുകയാണ്. വിലവര്‍ധനയ്‌ക്കെതിരേ ധനമന്ത്രി ജനപക്ഷത്തുനിന്നാണു സംസാരിക്കുന്നതെങ്കില്‍ അദ്ദേഹം ആദ്യം ഈ അധിക നികുതി വേണ്ടെന്നു വെക്കട്ടെ.
യു.ഡി.എഫ്. ഗവണ്മെന്റ് 2005-ല്‍ ഇങ്ങനെ ചെയ്ത് ജനങ്ങള്‍ക്ക് ആശ്വാസം എത്തിച്ചുകൊടുത്ത കീഴ്‌വഴക്കമുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്നു പെട്രോളിനു വില 50.34 രൂപയായിരുന്നു. ഇപ്പോള്‍ 50.27 രൂപ. ഡീസലിന് 35.94 രൂപയായിരുന്നു. ഇപ്പോള്‍ 38.97 രൂപ. പക്ഷേ, സാധനങ്ങളുടെ വില അന്നും ഇന്നും ഒരുപോലെയാണോ? വിലവര്‍ധനയുടെ മൊത്തം ഭാരവും പെട്രോളിയം ഉത്പന്നങ്ങളുടെ മേല്‍ കയറ്റിവെക്കുന്നവര്‍ക്ക് ഇതേക്കുറിച്ച് എന്താണു പറയാനുള്ളത് ?
ലോകവ്യാപകമായി വീശിയടിച്ച സാമ്പത്തികമാന്ദ്യത്തെ വിദഗ്ധമായി അതിജീവിച്ച ചുരുക്കം രാജ്യങ്ങളിലൊന്നാണു നമ്മുടേത്. അതിന്റെ ആത്മവിശ്വാസം പ്രണബ് മുഖര്‍ജിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. രാജ്യം പത്തു ശതമാനം വളര്‍ച്ചനിരക്ക് നേടുകയാണു ലക്ഷ്യം. അതു കോര്‍പ്പറേറ്റുകളില്‍നിന്നോ നഗരങ്ങളില്‍നിന്നോ അല്ല മറിച്ച് ഗ്രാമങ്ങളില്‍നിന്നാണു വരേണ്ടത്. അതാണ് ബജറ്റിന്റെ ഊന്നല്‍.
വളര്‍ച്ചനിരക്ക്
സാമ്പത്തിക വളര്‍ച്ചകൊണ്ട് സാധരണക്കാരന് എന്താണു നേട്ടം? രാജ്യത്തിന്റെ വരുമാനത്തിന്റെ സൂചികയാണു വളര്‍ച്ചനിരക്ക്. നിശ്ചിത വളര്‍ച്ചനിരക്കില്‍ നിശ്ചിത വര്‍ഷം പിന്നിട്ട് 70 എന്ന സംഖ്യയില്‍ എത്തിയാല്‍ ഇരട്ടി വളര്‍ച്ച നേടും എന്നാണു കണക്ക്. നിലവിലുള്ള ഏഴുശതമാനം വളര്‍ച്ചനിരക്ക് 10 വര്‍ഷം തുടര്‍ന്നാല്‍ രാജ്യം നിലവിലുള്ളതിന്റെ ഇരട്ടി വളര്‍ച്ച നേടും. ഇപ്പോള്‍ 20 വയസ്സുള്ള ഒരാള്‍ 30 വയസ്സില്‍ എത്തുമ്പോള്‍ നിലവിലുള്ളതിന്റെ ഇരട്ടി വരുമാനവും തൊഴിലവസരവും ഉണ്ടാകും എന്നര്‍ഥം. 10 ശതമാനം വളര്‍ച്ചനിരക്ക് നേടിയാല്‍ വെറും ഏഴു വര്‍ഷത്തിനുള്ളില്‍ ഇരട്ടി വളര്‍ച്ചയാണ്. യു.ഡി.എഫ്. സര്‍ക്കാറിന്റെ അവസാനപാദത്തില്‍ സംസ്ഥാനം 9 ശതമാനം വളര്‍ച്ച നേടിയിരുന്നു.
പ്രണബ് മുഖര്‍ജിയുടെ കേന്ദ്രബജറ്റിനെ നമ്മുടെ ധനമന്ത്രി ഡോ. തോമസ് ഐസക് രൂക്ഷമായി വിമര്‍ശിച്ചല്ലോ. സംസ്ഥാന ബജറ്റ് വരാന്‍ ഇനി മണിക്കൂറുകളേ ഉള്ളൂ. ഗ്രാമങ്ങള്‍ക്കും കര്‍ഷകര്‍ക്കും പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഊന്നല്‍കൊടുത്ത് പത്തുശതമാനം വളര്‍ച്ചനിരക്ക് ലക്ഷ്യമിട്ട് പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതുപോലൊരു ബജറ്റ് അവതരിപ്പിക്കാന്‍ ഡോ. തോമസ് ഐസക്കിനു സാധിക്കുമോ എന്നാണു കേരളം ഉറ്റുനോക്കുന്നത്.