Mathrubhumi

പരിഹാരം ഏത് രീതിയിലെന്ന് വ്യക്തമല്ല: തിലകന്‍

Posted on: 27 Feb 2010


ആലപ്പുഴ: താനുമായുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന മമ്മൂട്ടിയുടെ പ്രസ്താവന വ്യക്തമല്ലെന്ന് തിലകന്‍. ഏത് രീതിയിലാണ് പ്രശ്‌നം പരിഹരിക്കുകയെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടില്ല.

മാര്‍ച്ച് ഒന്നിന് 'അമ്മ'യുടെ മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടത് ഒരു കെണിയാണെന്ന് താന്‍ സംശയിക്കുന്നു. തന്നെ പുറത്താക്കാന്‍ നേരത്തെ അമ്മ തീരുമാനിച്ചതിന് ശേഷമാണ് തന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സംശയിക്കുന്നതായി തിലകന്‍ പറഞ്ഞു.

തന്നെ ശാരീരികമായി അപായപ്പെടുത്താന്‍ പോലും ശ്രമം നടക്കുന്നതായി തിലകന്‍ ആരോപിച്ചു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page