Mathrubhumi

യാനുകോവിച്ച് യുക്രൈന്റെ പ്രസിഡന്റാവും

Posted on: 09 Feb 2010


കീവ്: റഷ്യന്‍ പക്ഷപാതിയായ പ്രതിപക്ഷനേതാവ് വിക്തോര്‍ യാനുകോവിച്ച് യുക്രൈന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. 97 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എതിരാളിയും പ്രധാനമന്ത്രിയുമായ യൂലിയ തൈമോഷെങ്കോയേക്കാള്‍ 2.6 ശതമാനം വോട്ടിനു മുന്നിലാണ് യാനുകോവിച്ചെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

തൈമോഷെങ്കോ സ്ഥാനമൊഴിയണമെന്ന് യാനുകോവിച്ച് ആവശ്യപ്പെട്ടു. എന്നാല്‍, തൈമോഷെങ്കോ അത് നിഷേധിച്ചു. തിരഞ്ഞെടുപ്പുഫലത്തെ അവര്‍ ചോദ്യം ചെയേ്തക്കുമെന്നു കരുതുന്നു. പരാജയപ്പെട്ടാല്‍ തെരുവിലിറങ്ങുമെന്ന് തൈമോഷെങ്കോ ഭീഷണിമുഴക്കിയിരുന്നു.

മുമ്പ് മെക്കാനിക്കായി ജോലിനോക്കിയിരുന്നയാളാണ് റഷ്യയോട് കടുത്ത പക്ഷപാതമുള്ള യാനുകോവിച്ച്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page